Menu

വൈകല്യങ്ങളെ അതിജീവിക്കുകയും സമൂഹത്തില്‍ റോള്‍മോഡലുകളായിത്തീരുകയും ചെയ്തവരുടെ വിജയഗാഥകളെക്കുറിച്ച് പൊതുജനങ്ങല്‍ക്കായി നിഷ് പ്രഭാഷണപരമ്പര നടത്തിവരുന്നു. വൈകല്യങ്ങളുള്ള ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ക്കുപരിയായി നൂതന മാര്‍ഗ്ഗങ്ങളിലൂടെ സേവന മേഖലയില്‍ അഗ്രഗാമികളായവരുമാണ് ഈ പ്രഭാഷണപരമ്പരയില്‍ പങ്കെടുക്കുന്നവര്‍. നിഷ് കാമ്പസ്സിലെ മാരിഗോള്‍ഡ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന പ്രഭാഷണങ്ങളില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

‘നിഷ് ഇന്നോവേഷന്‍സ് മോഡല്‍-ഇന്‍സ്പയറിങ് സ്റ്റോറീസ്’ (നിം.ഇസ്/നിമിസ്) എന്ന പേരിലുള്ള ഈ പ്രഭാഷണപരമ്പര ഇടവിട്ട കാലയളവില്‍ നടത്തുന്നതാണ്.

നിമിസ് പരമ്പരയിലെ അടുത്ത പ്രഭാഷണം ഓഗസ്റ്റ് 12ന് രാവിലെ 9.30ന് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ഇത്തവണത്തെ പ്രഭാഷണം നടത്തുന്നത് ശ്രീമതി.പദ്മധരണിയാണ്.

രണ്ടര വയസ്സില്‍ സെറിബ്രല്‍ പാള്‍സി പിടിപെട്ട പദ്മധരണി ജീവിതത്തില്‍ പക്ഷെ നിരാശപ്പെട്ടില്ല. സ്പീച്ച് ലാങ്ഗ്വിജ് പഥോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ അവര്‍ തന്‍റെ കഴിവുകളും അറിവുകളും വൈകല്യങ്ങളനുഭവിക്കുന്നവരുമായി പങ്കുവയ്ക്കുവാന്‍ തയ്യാറായി. സ്വജീവിതത്തിലും തൊഴിലിലും മാത്രമല്ല വ്യക്തിപരമായ ലക്ഷ്യങ്ങളിലും അവര്‍ ശുഭാപ്തിവിശ്വാസത്തോടെ പ്രവര്‍ത്തിച്ചുപോന്നു. ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള അവരുടെ അനുസൂതമായ ഗവേഷണപ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രതിജ്ഞാബദ്ധമായ അവരുടെ വ്യക്തിഗത കര്‍മ്മപരിപാടികള്‍ക്ക് നിദര്‍ശനമാണ്. ആശയവിനിമയത്തില്‍ പ്രത്യേക കഴിവുള്ളവര്‍ക്കുവേണ്ടി ‘സേവന്‍റ്’ (SAVANT) എന്ന പേരില്‍ അവര്‍ ഒരു സ്പീച്ച് ക്ലിനിക്ക് നടത്തിവരുന്നു.

ഈ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഉള്ളൂര്‍ ആക്കുളം റോഡിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിങ് കാമ്പസ്സിലേക്ക് പൊതുജനങ്ങളെ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നിഷ്-ലെ മിസ് ഷെറിനുമായി ബന്ധപ്പെടുക. ഫോണ്‍ : 0471-3066629 മെയ്ല്‍ : This email address is being protected from spambots. You need JavaScript enabled to view it.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India