Menu

പ്രൊഫ.പി. വിജയകുമാര്‍, MA (Litt)
മെന്റോര്‍

This email address is being protected from spambots. You need JavaScript enabled to view it.
0471 2944682    

PVKതിരുവനന്തപുരം ഗവണ്മെന്റ് വിമിന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിക്കുന്നതിനു മുന്‍പ് പ്രൊഫ.വിജയകുമാര്‍ വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അദ്ധ്യാപകന്‍ ആയിരുന്നു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ ഇംഗ്ലീഷ് ഭാഷ അപരിത്യാജ്യമായ നൈപുണ്യവും ശാക്തീകരണത്തിന്റെ ഏജന്റും പ്രതികൂല സാഹചര്യങ്ങളിലുള്ളവരുടെ സഹായിയുമാണെന്നു അദ്ദേഹം കരുതുന്നു. ഇംഗ്ലീഷ് അദ്ധ്യാപനവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ എന്നും അതീവ തത്പരനായിരുന്നു അദ്ദേഹം. 1983 - 87 കാലഘട്ടത്തില്‍ ആര്‍ട്സ് കോളേജ് ഇംഗ്ലീഷ് റെട്ടറിക് സൊസൈറ്റിയുടെ ( ACERS ) പ്രസിഡന്റും 1987 മുതല്‍ 1991 വരെ ഗവണ്മെന്റ് വിമിന്‍സ് കോളേജില്‍ ടിന്‍ ഡ്രംസ് ഗ്രൂപ്പിലെ അദ്ധ്യാപക ഗൈഡും ആയിരുന്നു. പാഠ്യ പദ്ധതിക്കപ്പുറമുള്ള അര്‍ത്ഥവത്തായ പ്രസ്ഥാനങ്ങളായിരുന്നു ഇവ രണ്ടും. അദ്ദേഹം ആവിഷ്കരിച്ചു നടപ്പാക്കിയ ശ്രദ്ധയമായ പരിപാടികളാണ് ' ഇംഗ്ലീഷ് ഓഡിയോ ക്ലബ് ', 'ബീയോണ്ട് ദ സിലബസ് പ്രോഗ്രാം ' എന്നിവ. ഇംഗ്ലീഷ് , ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ എന്നിവ പഠിപ്പിക്കുന്നതിന് കവിത, ഗാനങ്ങള്‍ , മറ്റു സൃഷ്ടികള്‍ എന്നിവയുടെ ഘടനാ വിന്യാസങ്ങള്‍ പരിചയപ്പെടുത്തി അവ രചിക്കുന്നതിനു പരിശീലിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഈ ക്ലബ്ബിന്റെ പ്രവര്‍ത്തങ്ങള്‍. ആദ്യം പാലക്കാട് വിക്ടോറിയ കോളേജിലും പിന്നീട് തിരുവനന്തപുരം ഗവണ്മെന്റ് വിമിന്‍സ് കോളേജിലുമായി പത്തു വര്‍ഷം ഈ പദ്ധതി നിലനിന്നു.

വിശദവും സുഘടിതവുമായ വിധത്തില്‍ അദ്ധ്യാപനം സാധ്യമാക്കുന്ന പദ്ധതിയാണ് 2008 മുതല്‍ 2011 വരെ ഗവണ്മെന്റ് വിമിന്‍സ് കോളേജില്‍ നടത്തിയ ' പി.വി.കെ-സ് ബീയോണ്ട് സിലബസ് പ്രോഗ്രാം '. ഇംഗ്ലീഷിന്റെ അടിസ്ഥാന പാഠങ്ങള്‍ മുതല്‍ ബിരുദാനന്തര താരം വരെയുള്ള പാഠങ്ങള്‍ ഒരു ഡിജിറ്റല്‍ ലാങ്ഗിവിങ് ലാബില്‍ വച്ചു റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങള്‍ കേള്‍പ്പിച്ചും എഴുതപ്പെട്ടവ കാണിച്ചും അഭ്യസിപ്പിക്കാനുള്ള ശ്രമമാണ് ' ബീയോണ്ട് ദ സിലബസ് പ്രോഗ്രാം '.

ആദ്ധ്യാപകനും റിസോഴ്സ് പേഴ്സണും എന്ന നിലയില്‍ പ്രൊഫ.വിജയകുമാര്‍ ക്വിസ് പ്രോഗ്രാമുകളും ലക്ച്ചര്‍ ക്ലാസ്സുകളും നടത്തുകയും ഇംഗ്ലീഷ് ഭാഷാ അദ്ധ്യാപനത്തില്‍ ശില്പശാലകള്‍ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു. പൂര്‍ണ ശ്രദ്ധ അദ്ധ്യാപനത്തില്‍ ആയതിനാല്‍ രചനക്ക് അദ്ദേഹത്തിന് അധികം സമയം ലഭിക്കാറില്ല. ( 2011 ലെ മലയാള മനോരമ ഇയര്‍ ബുക്കിന്റെ ലീഡ് ആര്‍ട്ടിക്ക്ള്‍ രചിച്ചത് ഇദ്ദേഹമാണ്.).

നിഷ് ല്‍ ഒരു മൊഡ്യൂള്‍ ഫോര്‍ ഓഗ്മെന്റിങ് കമ്യുണിക്കേറ്റീവ് സ്‌കില്‍സ് ( MAC ) സംഘടിപ്പിക്കുന്ന ടീമില്‍ അദ്ദേഹം കാര്യമായ പങ്കു വഹിച്ചു.

ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്കു ഇംഗ്ലീഷ് ഭാഷയില്‍ അടിസ്ഥാനപരമായ അറിവ് നേടുന്നതിന് സഹായിക്കുന്നതാണ് നിഷ് ന്റെ അതുല്യമായ ഈ സംരഭം.

രാജി ഗോപാല്‍ , MA (Litt), BEd, DTYHI
ഹെഡ്, മാക്സ് ഡിപ്പാര്‍ട്മെന്റ്

This email address is being protected from spambots. You need JavaScript enabled to view it.
0471 2944618   

rajig1998 ല്‍ പ്രീ സ്‌കൂള്‍ ടീച്ചറായി സേവനം ആരംഭിച്ചു. അഞ്ചു വര്‍ഷം DTYHI കോര്‍ഡിനേറ്റര്‍ ആയിരുന്നു. ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിയില്‍ ശില്പശാലകളിലും ഹൃസ്വ കാല പരിശീലന പരിപാടികളിലും പങ്കെടുത്തു. കോക്ലിയര്‍ ഇമ്പ്ലാന്റിങ്ങിനു വിധേയരായ കുട്ടികള്‍ക്ക് തെറാപ്പിയെ കുറിച്ചു ക്ലാസ്സെടുത്തു വരുന്നു. കേരളത്തിന് അകത്തും പുറത്തുമായി റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച CRE , NCED പരിപാടികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. CRE പ്രോഗ്രാമിലും ഓള്‍ ഇന്ത്യ എസ് .എസ് .എ യുടെ കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച മീറ്റിലും റിസോഴ്സ് പേഴ്സണ്‍ ആയി പങ്കെടുത്തു. വിദ്യാഭ്യാസ സി.ഡി കള്‍ തയ്യാറാക്കുന്നതിന് വോയ്‌സ് ഓവര്‍ നല്‍കുകയും ദൃശ്യ ഘടകങ്ങള്‍ നല്‍കുകയും ചെയ്തു.

മിസ് രാജി ഗോപാല്‍ ഇപ്പോള്‍ മാക്സിനു വേണ്ടി മോഡ്യൂളുകള്‍ ഉണ്ടാക്കുന്നതിലും ക്ലാസ്സെടുക്കുന്നതിലും വ്യാപൃതയായിരിക്കുകയാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയായ രാജിക്ക് എഡ്യൂക്കേഷനില്‍ ബാച്‌ലര്‍ ബിരുദവുമുണ്ട് ( B.Ed ). ഇതിനു പുറമെ RCI യുടെ രജിസ്റ്റേര്‍ഡ് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ കൂടിയാണ് രാജി. 2008 ല്‍ പ്രീ സ്‌കൂള്‍ വിഭാഗത്തിലെ ബെസ്ററ് ടീച്ചര്‍ അവാര്‍ഡ് നേടി.

ചിത്രാ പ്രസാദ് എ.എന്‍, MA(Litt), BEd, DTYHI
ഇന്‍ചാര്‍ജ് - ഹയര്‍ എഡ്യൂക്കേഷന്‍ ഫൌണ്ടേഷന്‍ പ്രോഗ്രാം

This email address is being protected from spambots. You need JavaScript enabled to view it.  
0471 2944682  

Chithra1999 ല്‍ നിഷ് പ്രീ സ്‌കൂളില്‍ അദ്ധ്യാപികയായി സേവനമാരംഭിച്ചു. DTYHI ( C ) വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതില്‍ രണ്ടു വര്‍ഷത്തെ പരിചയം സിദ്ധിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം DTYHI കോഴ്സിന്റെ കോര്‍ഡിനേറ്റര്‍ ആയിരുന്ന്. 2008 മുതല്‍ ഡിഗ്രി ( എച്ച് .ഐ ) വിദ്യാര്‍ത്ഥികളെയും ബി.എസ്.സി, ബി.എഫ്.എ വിദ്യാര്‍ത്ഥികളെയും ഇംഗ്ലീഷ് പഠിപ്പിച്ചുവരുന്നു.
മാക്സ് മോഡ്യൂളിന്റെ പങ്കാളി കൂടിയാണ് മിസ് ചിത്രാ പ്രസാദ്. നിഷ് വികസിപ്പിച്ച എജ്യുക്കേഷന്‍ സി.ഡി ക്കു ശബ്ദം നല്‍കിയിട്ടുണ്ട്. അനേകം തുടര്‍ പുനരുദ്ധാരണ പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി.

പ്രശാന്ത് ആര്‍.എല്‍, BSc, PGDM, DTYHI
ഫാക്കള്‍ട്ടി

This email address is being protected from spambots. You need JavaScript enabled to view it.
0471 2944628  

prasanthഡിഗ്രി ( എച്ച് .ഐ ) വിദ്യാര്‍ഥികള്‍ക്ക് മള്‍ട്ടീമീഡിയയില്‍ ക്ലാസ്സെടുക്കുന്ന ചുമതല പ്രശാന്തിനാണ്. DTYHI ഡിപ്ലോമ വിജയിച്ചതിനു ശേഷം ശ്രവണ വൈകല്യം ഉള്ള കുട്ടികളെ പഠിപ്പിക്കുന്നതില്‍ നാലു വര്‍ഷത്തെ പരിചയം സിദ്ധിച്ചിട്ടുണ്ട്.

വ്യത്യസ്ത തരത്തിലുള്ള ശ്രവണ സഹായികളും അവയുടെ അനുബന്ധ ഘടകങ്ങളും കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദ്ധനാണ്.

സില്‍വി മാക്സി മെന, MA(Litt),PG Diploma in Journalism and PR
ഫാക്കള്‍ട്ടി

This email address is being protected from spambots. You need JavaScript enabled to view it.
0471 2944682  

silvyജേര്‍ണലിസ്റ്, അദ്ധ്യാപിക, എഴുത്തുകാരി, മാധ്യമ കണ്‍സള്‍ട്ടന്റ്, പ്രോഗ്രാം പ്രൊഡ്യൂസര്‍ , ഫിലിം ക്രിട്ടിക് , വ്യക്തിത്വ വികസന പരിശീലക , ശാസ്ത്രീയ സംഗീതം , ഗിത്താര്‍ വായന, കവിത രചന എന്നിവയില്‍ താല്പര്യം..

ഷെറിന്‍ റഹ്മാന്‍, MA (Litt), BEd, SET
ഫാക്കള്‍ട്ടി 

This email address is being protected from spambots. You need JavaScript enabled to view it.
0471 2944682    

Sherin Rahman

ഷെറിന്‍ റഹ്മാന്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദധാരിയാണ്. 2014-’15 അദ്ധ്യയന വര്‍ഷത്തില്‍ നിഷില്‍ അദ്ധ്യാപികയായി ചേര്‍ന്നു. ഹയര്‍ എഡ്യൂക്കേഷന്‍ ഫൌണ്ടേഷന്‍ പ്രോഗ്രാമിന്റെ  കൂടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ബി. എഡ്  ബിരുദധാരി കൂടെയായ ഷെറിന്‍ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും (SET) പാസ്സായിട്ടുണ്ട്.

 

Dr. അനു മുകുന്ദ്, M.A. (Pub. Ad.), M.A. (Eng.),  M.Ed. (Eng.), Ph.D.
ഫാക്കള്‍ട്ടി 

This email address is being protected from spambots. You need JavaScript enabled to view it.
0471 2944682  

Anu Mukund

Dr.  അനു മുകുന്ദ് ഹയര്‍ എഡ്യൂക്കേഷന്‍ ഫൌണ്ടേഷന്‍ പ്രോഗ്രാമില്‍ അദ്ധ്യാപികയായി  ജൂണ്‍ 2015-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു..

അദ്ധ്യാപകപരിശീലകയായി മൂന്നു വര്‍ഷം സേവനമനുഷ്ഠിച്ചിരുന്ന അനു വിദ്യാഭ്യാസം ഐച്ഛ്ച്ചികവിഷയമായി പിഎച്.ഡി പൂര്‍ത്തീകരിച്ചിട്ടുണ്ട്. യൂ. ജി. സി. സീനിയര്‍ റിസര്‍ച്ച് ഫെലോ ആയിട്ടാണ് പിഎച്. ഡി പഠനം പൂര്‍ത്തീകരിച്ചത്. പഠനവൈകല്യവുമായി ബന്ധപ്പെട്ട ഒരു പഠനമായിരുന്നു ഇത്. അനു 15 ഗവേഷണ  പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനവൈകല്യങ്ങളെപ്പറ്റിയും അനുബന്ധവിഷയങ്ങളെപ്പറ്റിയുമുള്ള വിവിധ സെമിനാറുകളിലും വര്‍ക്ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്.  ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ്, തിരുവനന്തപുരവും , ELT@I ഉം ചേര്‍ന്ന് 2011-ല്‍ സംഘടിപ്പിച്ച  നാഷണല്‍ സെമിനാറില്‍ ഏറ്റവും മികച്ച പ്രബന്ധം അവതരിപ്പിച്ചതിന് യങ്‌ സയന്റിസ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്.

യൂണിവേഴ്സിറ്റി ഓഫ് കേരളയും വേള്‍ഡ് കൌണ്‍സില്‍ ഫോര്‍ കരിക്കുലം ആന്‍ഡ് ഇന്‍സ്‌ട്രക്ഷന്‍സ് (USA)യും ചേര്‍ന്ന് 2011-ല്‍ സംഘടിപ്പിച്ച ഒരു ഇന്റര്‍നാഷണല്‍ സെമിനാറിന്റെ നടപടിക്രമങ്ങള്‍ ISBN-ഓട് കൂടെ പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ എഡിറ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പല സെമിനാറുകളിലും വര്‍ക്ഷോപ്പുകളിലും മറ്റും റിസോഴ്സ് പേഴ്സണ്‍, ഫെസിലിറ്റേറ്റര്‍, ഇവാല്യുവേറ്റര്‍ എന്നീ നിലകളില്‍ പവര്‍ത്തിച്ചിട്ടുണ്ട്. എന്‍. സി. സി. ബി സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ഭിന്നശേഷിയുള്ളവരോടൊത്ത് പ്രവര്‍ത്തിക്കുവാനാണ്  അനുവിന് താത്പര്യം.
 

ലിഷ സി, MSc(Maths),B.Ed
ഫാക്കള്‍ട്ടി 

This email address is being protected from spambots. You need JavaScript enabled to view it.
0471 2944682  

Lisha

ലിഷ സി., എം.എസ്. സി മാത്തമാറ്റിക്സ് കൊല്ലം എസ്.എന്‍. കോളേജില്‍ പൂര്‍ത്തീകരിച്ചു. ഒരു സി. ബി. എസ്. ഇ.   സ്കൂളില്‍ ഒരു വര്‍ഷം ഹൈസ്കൂള്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ച ലിഷ എസ്.എന്‍. കോളേജ് ചെമ്പഴന്തിയില്‍ 3 മാസം ഗെസ്റ് ലെക്ചറര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിഷില്‍ എച്. ഇ. എഫ്. പി. വിഭാഗത്തില്‍ അദ്ധ്യാപികയായി ലിഷ പ്രവര്‍ത്തിക്കുന്നു.

റ്റിങ്കു  അന്ന തോമസ്, M.A., MPhil, BEd
ഫാക്കള്‍ട്ടി 

This email address is being protected from spambots. You need JavaScript enabled to view it.
0471 2944682   

Tinku

2015-’16 അദ്ധ്യയന വര്‍ഷത്തിലാണ് റ്റിങ്കു അന്ന തോമസ് നിഷില്‍ അദ്ധ്യാപികയായി  പ്രവര്‍ത്തനമാരംഭിച്ചത്. ഇംഗ്ലീഷില്‍ എം. എ,    എം. ഫില്‍ എന്നീ ബിരുദങ്ങള്‍ ഉണ്ട്. ബി. എഡ് ബിരുദധാരിയാണ്. നിഷില്‍ ചേരുന്നതിന് മുന്‍പ് കോളേജ് തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


2014-ല്‍ ചെന്നൈ പോയറ്റ്സിന്റെ വാര്‍ഷീക കവിതാസമാഹാരമായ എഫ്‌ലോറെസ്സെന്‍സില്‍ റ്റിങ്കു ഒരു കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലുള്ള സാഹിത്യരചനകളെ ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യാനും  റിങ്കു താത്പര്യപ്പെടുന്നു.

സന്ദീപ് കൃഷ്ണന്‍, ISL A,B,C Levels 
ഫാക്കള്‍ട്ടി 

This email address is being protected from spambots. You need JavaScript enabled to view it.
0471 2944682   

Tinku

2016 നവംബറില്‍ സന്ദീപ് കൃഷ്ണന്‍ നിഷില്‍ ആംഗ്യഭാഷാ അദ്ധ്യാപകനായി പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് പഠനത്തിന്റെ A ലെവല്‍, B ലെവല്‍, C ലെവല്‍ എന്നിവ സന്ദീപ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിഷില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഇദ്ദേഹം ബി. കോം പഠനം നടത്തുകയായിരുന്നു. 5 വര്‍ഷം AYJNISHD ലും 2 വര്‍ഷം കോട്ടയത്തെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും ആംഗ്യഭാഷാ     അദ്ധ്യാപകനായി പ്രവര്‍ത്തിച്ച പരിചയം ഉണ്ട്.


ബധിരയുവാക്കളുടെ നേതൃത്വബോധവും ശാക്തീകരണവും, ബധിരരുടെ വളര്‍ച്ച, ബധിര ഐക്യo എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി സെമിനാറുകളിലും കോണ്‍ഫെറെന്‍സുകളിലും സന്ദീപ് പങ്കെടുത്തിട്ടുണ്ട്. ബധിരരുടെ വളര്‍ച്ച, ബധിരരായ വ്യക്തികളുടെ മനോഭാവത്തിലില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍, പൊതുജനത്തെ ബധിര സമൂഹത്തെക്കുറിച്ച്‌ ബോധവത്കരിക്കുക എന്നിവ സന്ദീപിന് താത്പര്യമുള്ള വിഷയങ്ങളാണ്.

 

 

നിഷ എം. വി, M.A. English, B. Ed., M.Phil.
ഫാക്കള്‍ട്ടി 

This email address is being protected from spambots. You need JavaScript enabled to view it.
0471 2944682   

Tinku

നിഷ എം. വി. തന്റെ ഔദ്യോഗിക ജീവിതത്തിന് 2012-ല്‍ നെയ്യാറ്റിന്‍കര ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിലെ അദ്ധ്യാപികയായി തുടക്കം കുറിച്ചു. ഇവര്‍ക്ക് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും എം. ഫിലും ഉണ്ട്. തന്റെ ബി. എഡ് പഠനത്തിന് ശേഷം 2015-ല്‍ നിഷില്‍ അദ്ധ്യാപികയായി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും നാല് മാസത്തിന് ശേഷം രാജി വച്ചു. ഇതിന് ശേഷം 2017-ല്‍ വീണ്ടും നിഷില്‍                  അദ്ധ്യാപികയായി പ്രവര്‍ത്തനം ആരംഭിച്ചു. ഇത്തവണ നിഷ്  ഇന്നോവേഷന്‍സ് മോഡല്‍ - ട്രെയിനിങ് ഫോര്‍ ദി ഇന്‍ക്ലൂസീവ് എഡ്യൂക്കേറ്റര്‍ (NIM-TIE) എന്ന ഭിന്നശേഷിയുള്ളവരെ ഉള്‍പ്പെടുത്തുന്ന ക്ലാസ്സുമുറികളിലെ അദ്ധ്യാപകര്‍ക്ക് വേണ്ടിയുള്ള പരിശീലനപരിപാടി വിജയകരമായി  പൂര്‍ത്തീകരിച്ചതിന്ശേഷമാണ് നിഷ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ പരിശീലന പരിപാടി കേഴ്വിക്കുറവുള്ള വിദ്യാര്‍ത്ഥികളെ എങ്ങനെ പഠിപ്പിക്കാം എന്നതിന് ഊന്നല്‍   നല്‍കിയിരുന്നു. നിഷ നിഷിലെ ഔദ്യോഗികസംസ്കാരവും ചുറ്റുപാടുകളും വളരെ ഇഷ്ടപ്പെടുകയും ഇവിടെ തുടരുന്നതില്‍ ഏറെ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India