ഈ പാഠ്യപരിപാടി ഓഗസ്റ്റ് 2016-ല്‍ നിഷില്‍ ആരംഭിച്ചു. ഇത് വഴി ഹയര്‍ സെക്കണ്ടറി വിദ്യാഭ്യസം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളെ ഇംഗ്ലീഷ്, ഗണിതശാസ്ത്രം, ലോജിക് (യുക്തി), ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം നേടുന്നതിന് വേണ്ടി തയാറെടുപ്പിക്കുന്നു. നിഷ് നടത്തുന്ന ഡിഗ്രി (എച്. ഐ.) കോഴ്സുകള്‍ പഠിക്കുന്നതിന് ഈ പരിപാടി സഹായകമാണ്.
ഈ പാഠ്യപരിപാടിയുടെ ഭാഗമായ കുട്ടികളെ നിഷ് ഡിഗ്രി (എച്.. ഐ.) കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് വേണ്ടി നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് (ഡിഗ്രി ആപ്റ്റിട്യൂഡ് ആന്‍ഡ് കോംപീറ്റന്‍സി എക്സാമിനേഷന്‍- DACE ) വേണ്ടിയും തയാറെടുപ്പിക്കുന്നു.