ബധിരത ചികിത്സിച്ചു ഭേദമാക്കാനാവാത്ത വൈകല്യമാണ്. എന്നാല്‍ ആത്മാര്‍ത്ഥമായ പരിശീലനങ്ങളും പ്രായോഗിക സമീപനങ്ങളും കൊണ്ട് ഈ വൈകല്യത്തെ മറികടക്കാനാകും എന്നാല്‍ ഇത്തരം പരിശീലനത്തിന് വിദഗ്ദ്ധരുടെ സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും ആവശ്യമാണ്.നിഷ്- ല്‍ പഠിക്കുന്ന ശ്രവണവൈകല്യമുള്ള ഒരു കുട്ടിക്ക് പ്രീ- സ്കൂള്‍ തലപരിശീലനങ്ങള് സ്കൂളില്‍നിന്നുതന്നെ ലഭിക്കുന്നുണ്ട്. ഇതിനു പുറമെ അവരുടെ മുന്‍ഗാമികളായി പഠിച്ചവരുടെ രക്ഷാകര്ത്താക്കള് ഇതേ മാര്‍ഗ്ഗത്തില്‍ നേടിയ അനുഭവപരിജ്ഞാനവും അവര്‍ നല്കുന്ന ഉപദേശങ്ങളും ഇവര്‍ക്ക് തുണയായിത്തീരുന്നു.
നിഷ്-ലെ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റ്ര് `പേരന്റ് സപ്പോര്‍ട്ട് ഗ്രൂപ്പ്' എന്നൊരു കൂട്ടായ്മ ആരംഭിച്ചിട്ടുണ്ട്. ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് ഭാഷാപരമായ തടസ്സങ്ങള്‍ മറികടക്കുന്നതിന് ആത്മാര്‍ത്ഥമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്കിയ ചില രക്ഷകര്‍ത്താക്കള്‍ തങ്ങളുടെപിന്ഗാമികളെ ഇക്കാര്യത്തില്‍ സഹായിക്കാനായി മുന്നോട്ടു വരുന്നുണ്ട്.
ഏതു സമയത്ത് വേണമെങ്കിലും രക്ഷകര്‍ത്താക്കള്‍ക്ക് ഈ കൂട്ടായ്മയില്പ്പെട്ടവരുമായി ചര്‍ച്ചചെയ്യുന്നതിനും ആശങ്കകള്‍ പങ്കുവെയ്ക്കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവസരമുണ്ടായിരിക്കും.
നിങ്ങളെ മനസ്സിലാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും അവര്‍ ഇവിടെയുണ്ട് - പേരന്റ് സപ്പോര്‍ട്ട് ഗ്രൂപ്പ്.