ശ്രവണ വൈകല്യമുള്ളവരും ശ്രവണ-സംസാരശേഷിക്കു തകരാറില്ലാത്തവരും ഒരേ കാമ്പസ്സ് പങ്കുവയ്‌ക്കുന്നുവെന്ന പ്രത്യേകതയുണ്ട് നിഷ്-ലെ അക്കാദമിക് വിഭാഗത്തിന്.ശ്രവണ വൈകല്യമുള്ളവര്‍ക്കുവേണ്ടി മാത്രമുള്ള ബിരുദപഠനമാണ് കേരളയൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റുചെയ്‌തിരിക്കുന്ന ഫൈന്‍ ആര്‍ട്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ് എന്നീ ഡിഗ്രി കോഴ്‌സ്സുകള്‍ ഇതോടൊപ്പം ഓഡിയോളജി ആന്റ് സ്‌പീച്ച് ലാങ്ങഗ്വിജ് പതോളജിയില്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ബിരുദ,ബിരുദാനന്തര പ്രൊഫഷനല്‍ കോഴ്‌സുകളും ഡിപ്ലോമാകോഴിസുകളും നടത്തുന്നുണ്ട്.