ശ്രവണവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാത്രമായുള്ള ബിരുദപഠനം എന്ന ആശയം രാജ്യത്ത് ആദ്യമവതരിപ്പിച്ചത് നിഷ് ആണ്. 2008- 9-ല്‍ നിഷ് ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് മാത്രമായി ത്രവത്സര ബി.എസ്സ്.സി(കംപ്യൂട്ടര്‍ സയന്‍സ്) (എച്ച്.ഐ) കോഴ്‌സിനു തുടക്കം കുറിച്ചു. സിദ്ധാന്തങ്ങള്‍ക്കു പകരം പ്രായോഗിക പരിശീലനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിലബസ്സാണ് ഇതിനായി തയ്യാറായിരിക്കുന്നത്. ഈ കോഴ്‌സ് കേരളസര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്നു. ശ്രവണ വൈകല്യമുള്ളവര്‍ ദീര്‍ഘകാലമായി താലോലിച്ചു പോരുന്ന ഉന്നതവിദ്യാഭ്യാസമെന്ന സ്വപ്‌നത്തിന്‍റെ സാക്ഷാത്‌ക്കാരമാണ് നൂതനമായ ഈ പാഠ്യപദ്ധതി.
2013-ല്‍ ഈ കോഴ്‌സിന്‍റെ ചട്ടങ്ങളും രീതികളും സിലബസ്സും സമഗ്രമായ പരിഷ്‌കരണത്തിനു വിധേയമാക്കി. കോഴ്‌സ് കാലാവധി നാലു വര്‍ഷവും എട്ടു സെമസ്റ്ററുമായി പുതുക്കി നിശ്ചയിച്ചു. പ്രിപ്പറേറ്ററി ഇയര്‍ എന്നാ ഒന്നാം വര്‍ഷം അടിസ്ഥാന ഗണിതത്തിനു കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനും പ്രാധാന്യം നല്‍കിയിരിക്കുന്നു. ബിരുദകോഴ്‌സിനു പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രിപ്പറേട്ടറി കോഴ്‌സിലെ എല്ലാവിഷയങ്ങള്‍ക്കും വിജയിച്ചാലേ രണ്ടാംവര്‍ഷ ബിരുദ ക്ലാസ്സില്‍ തുടര്‍ന്നു പഠിക്കുന്നതിനു യോഗ്യത നേടുകയുള്ളൂ. വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരള യൂണിവേഴ്‌സിറ്റി ബിരുദം നല്‍കുന്നതാണ്.
രാജ്യത്ത് ഇദംപ്രഥമായി നിലവില്‍വന്ന ഈ കോഴ്‌സിന് താഴെപ്പറയുന്ന മെച്ചങ്ങളുണ്ട്: