ഗ്രാവിറ്റി ക്ലബ്
"നമ്മെ ഒന്നിപ്പിക്കുന്ന ശക്തി " എന്നതാണ് ഗ്രാവിറ്റി ക്ലബിന്റെ ആദര്‍ശവാക്യം.
കാമ്പസ്സിലെ വിദ്യാര്‍ത്ഥികളുടെ സംയോജിത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഗ്രാവിറ്റി ക്ലബ് രൂപവത്‌ക്കരിച്ചിരിക്കുന്നത്. വൈവിദ്ധ്യത്തിന്റെ പ്രതീകമാണ് നിഷിലെ വിദ്യാര്‍ത്ഥി സമൂഹം. മുന്നൂറോളം വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ രണ്ടുഭാഗവും ബധിരര്‍ക്കും ശ്രവണ വൈകല്യമുള്ളവര്‍ക്കും വേണ്ടിയുള്ള ഡിഗ്രി (എച്ച്. ഐ) കോഴ്‌സില്‍ പഠിക്കുന്നവരാണ്. അവശേഷിക്കുന്നവര്‍ കേള്‍വിശക്തിയുള്ളവരും ഓഡിയോളജി ആന്റ് സ്‌പീച്ച് ലാങ്‌ഗ്വിജ് പതോളജിയിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികളുമാകുന്നു. സ്‌ത്രീ- പുരുഷ അനുപാതവും ഏതാണ്ട് ഇതേ അളവിലാണ്.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ചിത്രരചനാ മത്സരത്തോടെ 2011 മാര്‍ച്ച് 24-ന് ഗ്രാവിറ്റി ക്ലബ്ബിനു തുടക്കം കുറിച്ചു. വിദ്യാര്‍ത്ഥികളെ ലിയോ, ടോറസ്, അക്വേറിയസ്, സ്‌കോര്‍പ്പിയോ എന്നിങ്ങനെ നാലു ടീമുകളായി തിരിച്ച് ഓരോ ടീമിനും കാന്‍വാസ് നല്‍കി അതില്‍ കരി ഉപയോഗിച്ച് അവരെക്കൊണ്ട് ചിത്രം വരപ്പിക്കുകയാണ് ചെയ്‌തത്. `ഐകമത്യം മഹാബലം'എന്നതായിരുന്നു ചിത്രരചനാ വിഷയം. മുക്കാല്‍ മണിക്കൂര്‍കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദ്ദേശം. ഈ മത്സരത്തില്‍ അക്വേറിയസ് ടീം വിജയിച്ചു.
തുടര്‍ന്നുള്ള സംരംഭങ്ങളെക്കുറിച്ചറിയാന്‍ ഈ വെബ്‌സൈറ്റിലെ ഈവന്റ് / ഈവന്റ്‌സ് പേജുകള്‍ കാണുക.
ഭൂമിത്രസേനാക്ലബ്ബ്
പരിസ്ഥിതി സംരക്ഷണത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വിഭാവനം ചെയ്‌തിരിക്കുന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ കോളേജുകളില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഭൂമിത്രസേന. ഇതുപ്രകാരം ഈ പദ്ധതിയില്‍ പങ്കാളികളായ കോളേജുകളുടെ കാമ്പസ്സില്‍ പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ വിപുലീകരിക്കണം. പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തില്‍ ഭൂമിത്രസേന ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ക്ലബ്ബിന്റെ ആഭിമഖ്യത്തില്‍ ഒരു ഔഷധത്തോട്ടം വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരികയാണ്