സംസരാവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കുന്നതിനും അവരെ സാധാരണ ജീവിതം നയിക്കാന്‍ പ്രാപ്‌തരാക്കുന്നതിനും സഹായിക്കുന്ന സ്‌പീച്ച് ലാങ്‌ഗ്വിജ് തെറാപ്യൂട്ടിക്‌സ് വകുപ്പ് നിഷ്-ലെ വ്യവസ്ഥാപിതമായി രൂപവത്‌കരിക്കപ്പെട്ട വിഭാഗമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മെച്ചപ്പെട്ട ക്ലിനിക്കില്‍ സേവനങ്ങല്‍ നല്‍കുന്ന ഈ വിഭാഗത്തില്‍ താഴെപ്പറയുന്ന പരാധീനതകളുള്ളവര്‍ക്ക് സേവനം നല്‍കിവരുന്നു.
റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (RCI) അംഗീകാരമുള്ളവരും യോഗ്യത നേടിയവരുമായ സ്‌പീച്ച് ലാങ്‌ഗ്വിജ് പത്തോളജിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ ഈ വിഷയത്തിലെ ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ ഇക്കൂട്ടര്‍ക്ക് ഒറ്റയ്‌ക്കും കൂട്ടായും ചികിത്സ നടത്തുന്നു. ഇടപാടാകാരുടെ സൗകര്യവും തെറാപ്പിസ്റ്റുകളുടെ ലഭ്യതയും കണക്കാക്കിയാണ് സ്‌പീച്ച് തെറാപ്പിക്കുള്ള സമയം ക്രമീകരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനസമയം വ്യക്തികള്‍ക്കുള്ള തെറാപ്പിക്കു പുറമെ ഓട്ടിസം സ്‌പെക്‌ട്രം, ഡിസ്‌ഓര്‍ഡര്‍, ഗ്രഹണശക്തി പരാധീനത, സംസാരവൈകല്യം, വിക്ക് തുടങ്ങിയവയ്‌ക്ക് കൂട്ടായ പ്രത്യേക ക്ലിനിക്കുകളും നടത്തുന്നുണ്ട്.
45 മിനിട്ട് നീണ്ടുനില്‍ക്കുന്നതാണ് ഓരോ തെറാപ്പി സെഷനും. ഇതിനു പിന്നാലെ വീട്ടിലിരുത്തി പരിശീലനം നല്‌കുന്നതിന് മതാപിതാക്കള്‍ക്ക് കൗണ്‍സിലിങ്ങ് നടത്തുന്നു. വിവിധ വൈകല്യങ്ങളെക്കുറിച്ച് മാതപിതാക്കള്‍ക്ക് അവബോധം നല്‍കുന്നതിനുള്ള പ്രത്യേക പരിപാടികളും കൂടെകൂടെ നിഷ് സംഘടിപ്പിക്കാറുണ്ട്.
ഇടപാടുകാരുടെയും കുടുംബത്തിന്റെയും സാമൂഹിക, സാമ്പത്തികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു സ്‌പീച്ച് ലാങ്‌ഗ്വിജ് തെറാപ്പിയുടെ ചെലവ്. തെറാപ്പിക്കു നിശ്ചയിച്ചിരിക്കുന്ന സമയക്രമം കക്ഷികള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
ബന്ധപ്പെടേണ്ടവര്‍
ഫാക്കള്‍ട്ടിയുടെ പേര് | പ്രൊഫഷനല്വിദ്യാഭ്യാസയോഗ്യത | ബന്ധപ്പെടേണ്ടവിലാസം |
---|---|---|
മിസ്.മഞ്‌ജു.എസ് | MASLP | This email address is being protected from spambots. You need JavaScript enabled to view it. ഓഡിയോളജി ആന്റ് സ്‌പീച്ച് ലാങ്‌ഗ്വിജ് പത്തോളജി വിഭാഗം നാ.ഇ.സ്‌പീച്ച് ആന്റ് ഹിയറിങ്ങ് നിഷ്‌റോഡ്, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം 695017, ഫോണ്‍: 91+471-3066648 |
ശ്രീ നിര്‍മ്മല്‍സുഗതന്‍ | MSc (Speech-Language Pathology) |
This email address is being protected from spambots. You need JavaScript enabled to view it. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ASLP, നിഷ്‌റോഡ്, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം 695017,ഫോണ്‍:+91 471 3066631 |
മിസ്.സ്വാതി ജി | MASLP | This email address is being protected from spambots. You need JavaScript enabled to view it. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ASLP, നിഷ്‌റോഡ്, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം 695017, ഫോണ്‍:+91 471 3066631 |