നിഷ്- ലെ സൈക്കോളജി വിഭാഗത്തിന്റെ ഒരു ഗവേഷണ പദ്ധതിയാണ് ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്‌റ്റാന്‍ഡേര്‍ഡൈസേഷന്‍ ഓഫ് സെഗ്വിന്‍ ഫോം ബോര്‍ഡ് ടെസ്റ്റ്. സെന്റര്‍ ഫോര്‍ ഡിസൈബിലിറ്റി സ്റ്റഡീസ്സാണ് ഇതിനു സഹായം ചെയ്യുന്നത്. തിരുവനന്തപുരത്തെ മൂന്നര വയസ്സിനും പത്തുവയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലെ ശ്രവണ വൈകല്യം തിട്ടപ്പെടുത്തി സെഗ്വിന്‍ ഫോം ബോര്‍ഡ് ടെസ്റ്റിനുള്ള മാതൃക രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഈ പദ്ധതി.തിരുവനന്തപുരത്തെ സ്‌കൂളുകളിലോ റെഗുലര്‍ സ്‌കൂളുകളിലോ പഠിക്കുന്ന 60 dB അതില്‍ കൂടുതലോ ശ്രവണ വൈകല്യമുള്ള കുട്ടികളുടെ പഠനവിഷയങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗവേഷണ രീതി
(എ). പങ്കെടുക്കുന്നവര്‍
തിരുവനന്തപുരത്ത് സെപെഷ്യല്‍ സ്‌കൂളിലോ റെഗുലര്‍ സ്‌കൂളിലോ പഠിക്കുന്ന ശ്രവണ വൈകല്യമുള്ള കുട്ടികളാണ് ഗവേഷണത്തിനു വിധേയരാകുന്നവര്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഈ പഠനത്തിലുള്‍പ്പെടുന്നു. 60 ഡെസിബലോ അതില്‍ കൂടുതലോ ശ്രവണ വൈകല്യമുള്ളവരും മൂന്നരവയസ്സിനും പത്തുവയസ്സിനുമിടയില്‍ പ്രായമുള്ളവരുമായ കുട്ടികളെയാണ് പഠനവിധേയരാക്കുന്നത്.
b. (ബി). പരീക്ഷണം
സെഗ്വിന്‍ വികസിപ്പിച്ചെടുത്ത ലളിതവും മനസ്സിലാക്കാന്‍ എളുപ്പവുമായ പരീക്ഷണമാണ് സെഗ്വിന്‍ ഫോം ബോര്‍ഡ് ടെസ്റ്റ്. ഇന്ത്യന്‍ നിലവാരമനുസ്സരിച്ച് കേള്‍വിശക്തിയുള്ളവരുടെ ബുദ്ധിശക്തി പരീക്ഷിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന ടെസ്റ്റിന്റെ ശബ്‌ദ്ധരഹിതമായ ആവിഷ്‌ക്കാരമാണ് ഇത്. ഒരേ രീതിയില്‍ മൂന്ന് കൂനകളായി കൂട്ടിയിട്ടിരിക്കുന്ന തടിക്കഷ്‌ണങ്ങളെടുത്ത് കഴിയുന്നത്ര വേഗത്തില്‍ അവയുടെ ചട്ടക്കൂട്ടില്‍ കൃത്യമായി വയ്‌ക്കുക എന്നതാണ് പരീക്ഷണം. ഓരോരുത്തര്‍ക്കും മൂന്നു ശ്രമങ്ങള്‍ വീതം നടത്താം ഓരോ തവണയും എടുക്കുന്ന സമയം സെക്കന്‍ഡുകളില്‍ രേഖപ്പെടുത്താം.
(സി). ഗവേഷണ സംവിധാനം
മൂന്നുഘട്ടങ്ങളിലായി ഒരദ്ധ്യയനവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടതാണ് ഈ പദ്ധതി.
ഒന്നാംഘട്ടം : ഡാറ്റാ ശേഖരണം
രണ്ടാംഘട്ടം : ഡാറ്റാ ക്രമീകരണവും വിശകലനവും
മൂന്നാംഘട്ടം : റിപ്പോര്‍ട്ട് തയ്യാറാക്കല്‍