2005-ലെ വിവരാവകാശ നിയമ വ്യവസ്ഥകള്‍ പ്രകാരം താഴെപ്പറയുന്നവരെ വിവരാവകാശ ഓഫീസറും അപ്പലേറ്റ് അഥോറിറ്റിയുമായി നിയോഗിച്ചിരിക്കുന്നു.
|
||||||
നിഷ്- ബൈലോ നിയമങ്ങളും ചട്ടങ്ങളും |
ഈ നിയമങ്ങളിലും ചട്ടങ്ങളിലും `ആക്‌ട്' എന്നു പരാമര്‍ശിച്ചിരിക്കുന്നതിന്റെ അര്‍ത്ഥം, അതിന് മറ്റ് അര്‍ത്ഥങ്ങള്‍ ഉദ്ദേശിക്കാത്തപക്ഷം, ``1955-ലെ ട്രാവന്‍കൂര്‍- കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്‌ട് (1955- ലെ XII ആക്‌ട്)'' എന്നാകുന്നു.
ബൈലോ എന്നാല്‍ മെമ്മോറാണ്ഡം ഓഫ് അസ്സോസ്സിയേഷനോടൊപ്പം രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതും കാലാകാലങ്ങളില്‍ ഭേദഗതി ചെയ്യപ്പെടുന്നതുമായ നിയമാവലി ആകുന്നു. ചെയര്‍പേഴ്‌സണ്‍ എന്നത് ഗവേണിങ്ങ് കൗണ്‍സിലിന്റെ ചെയര്‍പേഴ്‌സണ്‍ ആകുന്നു.മെംബര്‍ സെക്രട്ടറി എന്നത് ഗവേണിങ്ങ് കൗണ്‍സിലിന്റെ സെക്രട്ടറിയാകുന്നു. ഇദ്ദേഹം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടര്‍ തന്നെ ആയിരിക്കണം. സെക്രട്ടറി എന്നാല്‍ പ്രോജക്‌ട് ബോര്‍ഡിന്റെ മെംബര്‍ സെക്രട്ടറി ആകുന്നു. ഇദ്ദേഹം ഗവേണിങ്ങ് കൗണ്‍സില്‍ നിയമിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്‌ടര്‍ തന്നെ ആയിരിക്കണം.പ്രോജക്‌ട് ബോര്‍ഡ് എന്നാല്‍ ബൈലോയുടെ സെക്ഷന്‍ 2-ബി യില്‍ പറഞ്ഞിരിക്കുന്ന നിഷ്- ന്റെ പ്രോജക്‌ട് ബോര്‍ഡാകുന്നു. ഗവേണിങ്ങ് കൗണ്‍സില്‍ എന്നാല്‍ ബൈലോയുടെ സെക്ഷന്‍ 2- ബി- യില്‍ പറഞ്ഞിരിക്കുന്ന വിധം നിയമിക്കപ്പെട്ട നിഷ്- ന്റെ ഗവേണിങ്ങ് കൗണ്‍സിലാകുന്നു. ഗവണ്‍മെന്റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കേരള സര്‍ക്കാര്‍ ആകുന്നു.ഇന്‍സ്റ്റിറ്റിയൂട്ട് എന്നാല്‍ തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങ് ആകുന്നു.മെമ്മോറാണ്‌ഡം എന്നത് ഇന്‍സ്റ്റിറ്റിയൂട്ടിന്റ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന നിയമാവലി ബൈലോ ആകുന്നു. ഭാരവാഹികള്‍ എന്നാല്‍ ഗവേണിങ്‌ഹ് കൗണ്‍സിലിലെയും പ്രോജക്ട് ബോര്‍ഡിലെയും അംഗങ്ങളാകുന്നു.ചെയര്‍മാന്‍ എന്നാല്‍ പ്രോജക്‌ട് ബോര്‍ഡിന്റെ ചെയര്‍മാന്‍ ആകുന്നു.നിയമങ്ങളും ചട്ടങ്ങളും എന്നത് മെമ്മോറാണ്‌ഡം ഓഫ് അസ്സോസ്സിയേഷനോടൊപ്പം രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതും കാലാകാലങ്ങളില്‍ സൊസൈറ്റി നടപ്പില്‍ വരുത്തുന്ന ഭേദഗതികളോടുകൂടിയതുമായ നിയമാവലിയാകുന്നു.സൊസൈറ്റി എന്നാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് രൂപവല്‍ക്കരിച്ച സൊസൈറ്റി ആകുന്നു. വര്‍ഷം എന്നാല്‍ ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള സാമ്പത്തികവര്‍ഷമാകുന്നു.
ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണചുമതല താഴെ പറയുന്നവരില്‍ നിക്ഷിപ്‌തമായിരിക്കും.
(എ). ഗവേണിങ്ങ് കൗണ്‍സില്‍
(ബി). പ്രോജക്‌ട് ബോര്‍ഡ്
(സി). ഗവേണിങ്ങ് കൗണ്‍സില്‍ കാലാകാലങ്ങളില്‍ നിയമിക്കുന്ന മറ്റ് അധികാരികള്‍
i. കൗണ്‍സില്‍ അംഗങ്ങള്‍
Sl.No. | ||
---|---|---|
1 | സാമൂഹികക്ഷേമ വകുപ്പുമന്ത്രി കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം. |
ചെയര്‍പേഴ്‌സണ്‍ |
2 | വിദ്യാഭ്യാസവകുപ്പുമന്ത്രി കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം. |
സഹചെയര്‍പേഴ്‌സണ്‍ |
3 | ചീഫ് സെക്രട്ടറി കേരള സര്‍ക്കാര്‍സെക്രട്ടറിയേറ്റ്, തിരുവനന്തപുരം. |
മെംബര്‍ |
4 | പ്രിന്‍സിപ്പല്‍സെക്രട്ടറി(സാമൂഹികക്ഷേമം) കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം |
മെംബര്‍ |
5 | പ്രിന്‍സിപ്പല്‍ സെക്രട്ടറി(ധനകാര്യം) കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം |
മെംബര്‍ |
6 | സെക്രട്ടറി (പൊതുവിദ്യാഭ്യാസം) കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം |
മെംബര്‍ |
7 | സെക്രട്ടറി ( ആരോഗ്യം) കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ് , തിരുവനന്തപുരം. |
മെംബര്‍ |
8 | സെക്രട്ടറി (ആസൂത്രണം) കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം. |
മെംബര്‍ |
9 |
ഡയറക്‌ടര്‍ (സോഷ്യല്‍ വെല്‍ഫെയര്‍) |
മെംബര്‍ |
10 | ഡയറക്‌ടര്‍ ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി) Medical College P.O തിരുവനന്തപുരം |
മെംബര്‍ |
11 | പ്രിന്‍സിപ്പല്‍ മെഡിക്കല്‍കോളേജ്, തിരുവനന്തപുരം, മെഡിക്കല്‍ കോളേജ് പി. ഒ തിരുവനന്തപുരം. |
മെംബര്‍ |
12 |
ജില്ലാകളക്‌ടര്‍, |
മെംബര്‍ |
13 | സ്റ്റേറ്റ് കമ്മീഷണര്‍ ഫോര്‍ ഡിസൈബിലിറ്റീസ് ആന്റ് എക്‌സ് ഒഫിഷ്യോ സെക്രട്ടറി കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ് തിരുവനന്തപുരം |
മെംബര്‍ |
14 | ഡോ. കെ. എന്‍. പവിത്രന്‍, രോഹിണി, ചാവടിമുക്ക്, ശ്രീകാര്യം, തിരുവന്തപുരം. |
മെംബര്‍ |
15 | എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ | മെംബര്‍ സെക്രട്ടറി |
ii. ഇന്‍സറ്റിറ്റിയൂട്ടിന്റെ താല്‍പര്യങ്ങള്‍ക്ക് ആവശ്യമെന്ന് തോന്നുന്ന പക്ഷം മറ്റു സ്ഥാപനങ്ങളുടെ പ്രതിനിധികളെയോ വ്യക്തികളെയോ കോ- ഓപ്‌റ്റ് ചെയ്യുന്നതിന് ഗവേണിങ്ങ് കൗണ്‍സിലിന് അധികാരമുണ്ടായിരിക്കും. എന്നാല്‍ ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
iii. ഗവേണിങ്ങ് കൗണ്‍സില്‍ യോഗങ്ങള്‍ :
(എ). ഗവേണിങ്ങ് കൗണ്‍സില്‍ ആണ്ടില്‍ ഒരു തവണയെങ്കിലും യോഗം ചേരേണ്ടതാണ്. ഇതിനായി യോഗം ചേരുന്നതിന് പതിനഞ്ച് ദിവസം മുമ്പെങ്കിലും രേഖാമൂലം അറിയിപ്പു നല്‍കിയിരിക്കണം. ചെയര്‍പേഴ്‌സന്റെ അറിവോടും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും നോട്ടീസ് നല്‍കാനുള്ള ചുമതല ഗവേണിങ്ങ് കൗണ്‍സിലിന്റെ മെംബര്‍ സെക്രട്ടറിയാകുന്നു.
(ബി). ഗവേണിങ്ങ് കൗണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗങ്ങള്‍ താഴെപ്പറയുന്ന ആവശ്യങ്ങള്‍ക്കായി വിളിച്ചുചേര്‍ക്കാവുന്നതാണ്.
(സി). ആവശ്യമെന്ന് തോന്നുന്ന പക്ഷം ചെയര്‍മാന് അടിയന്തിര യോഗങ്ങളോ പ്രത്യേക യോഗങ്ങളോ വിളിച്ച് കൂട്ടുകയോ അപ്രകാരം വിളിച്ച് കൂട്ടാന്‍ മെംബര്‍ സെക്രട്ടറിയോടു നിര്‍ദ്ദേശിക്കുകയോ ചെയ്യാവുന്നതാണ്. ഇതിന് യോഗം ചേരുന്നതിന് 7 ദിവസം മുമ്പ് അറിയിപ്പ് നല്‍കിയിരിക്കണം.
iv. ഗവേണിങ്ങ് കൗണ്‍സില്‍ ചെയര്‍മാന്റെ അധികാരങ്ങളും കടമകളും
(എ). ഗവേണിങ്ങ് കൗണ്‍സിലിന്റെ എല്ലാ യോഗങ്ങളിലും അദ്ധ്യക്ഷം വഹിക്കുക.
(ബി). ഗവേണിങ്ങ് കൗണ്‍സിലിന്റെ മീറ്റിങ്ങുകള്‍ വിളിച്ചു കൂട്ടുകയോ അപ്രകാരം വിളിച്ചുകൂട്ടാന്‍ മെംബര്‍ സെക്രട്ടറിയോടു നിര്‍ദ്ദേശിക്കുകയോ ചെയ്യുക.
(സി). പ്രാധാന്യമുള്ള ഏതെങ്കിലും വിഷയത്തില്‍ ചെയര്‍മാന്റെ വീക്ഷണങ്ങള്‍ പരിഗണിക്കുന്നതിന് പ്രോജക്‌ട് ബോര്‍ഡിനോട് ആവശ്യപ്പെടുക.
v. ഗവേണിങ്ങ് കൗണ്‍സിലിന്റെ മെംബര്‍ സെക്രട്ടറിയുടെ അധികാരങ്ങളും കടമകളും
i. പരമാവധി ഏഴംഗങ്ങളുള്ള തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സമിതിയായിരിക്കണം പ്രോജക്‌ട് ബോര്‍ഡ്.
ii. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ താല്‍പര്യങ്ങള്‍ക്ക് ആവശ്യമെന്ന്‌തോന്നുന്ന പക്ഷം പ്രോജക്‌ട് ബോര്‍ഡ് ചെയര്‍മാന് ആരെ വേണമെങ്കിലും ഏതെങ്കിലും യോഗത്തിലേക്കു പ്രത്യേക ക്ഷണിതാവായി വിളിക്കാവുന്നതാണ്.
iii. പ്രോജക്‌ട് ബോര്‍ഡ് യോഗങ്ങള്‍
എ. സാധാരണ യോഗങ്ങള്‍: പ്രോജക്‌ട് ബോര്‍ഡിന്റെ സാധാരണ യോഗങ്ങള്‍ മൂന്നുമാസത്തിലൊരിക്കല്‍ ചേരേണ്ടതാണ്.
ബി. അടിയന്തിര യോഗങ്ങള്‍:
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ചെയര്‍മാന് നിര്‍ദ്ദിഷ്‌ട നോട്ടീസ് കാലാവധി നല്‍കാതെ അടിയന്തിര യോഗങ്ങള്‍ വിളിക്കുകയോ, യോഗം വിളിച്ചുകൂട്ടാന്‍ സെക്ര്‌ട്ടറിയോടു നിര്‍ദ്ദേശിക്കുകയോ ചെയ്യാവുന്നതാണ്.
സി. യോഗത്തിനുള്ള നോട്ടീസ് :
ചെയര്‍മാന്റെ നിര്‍ദ്ദേശാനുസരണം ഏഴുദിവസത്തെ നോട്ടീസ് നല്‍കി സെക്രട്ടറിക്ക് സാധാരണ യോഗങ്ങള്‍ വിളിക്കാവുന്നതാണ്. അടിയന്തിര സാഹചര്യത്തില്‍ കുറഞ്ഞ കാലയളവില്‍ നോട്ടീസ് നല്‍കാം.
ഡി. യോഗത്തിനുള്ള അജണ്ട:
സാധാരണ യോഗങ്ങള്‍ക്കുള്ള അജണ്ട നോട്ടീസിനൊപ്പം അയയ്‌ക്കാവുന്നതാണ്. ആവശ്യമെന്ന് തോന്നുന്നപക്ഷം, ചെയര്‍മാന്റെ അനുവാദത്തോടെ മറ്റുവിഷയങ്ങളും ഉള്‍ക്കൊള്ളുന്നതിനു തടസ്സമില്ല. എന്നാല്‍ അടിയന്തിര യോഗങ്ങള്‍ ചേരുമ്പോള്‍ അതിനു നിശ്ചയിച്ചിരിക്കുന്ന അജണ്ടയല്ലാതെ മറ്റു വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പാടുള്ളതല്ല.
iv. പ്രോജക്‌ട് ബോര്‍ഡ് ചെയര്‍മാന്റെ അധികാരങ്ങളും ചുമതലകളും
(എ). പ്രോജക്‌ട് ബോര്‍ഡ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുക:
(ബി). പ്രോജക്‌ട് ബോര്‍ഡ് മീറ്റിങ്ങുകള്‍ വിളിച്ചുകൂട്ടുകയോ, മീറ്റിങ്ങ് വിളിച്ച് കൂട്ടാന്‍ സെക്രട്ടറിയോടു നിര്‍ദ്ദേശിക്കുകയോ ചെയ്യുക.
(സി). ഇന്‍സ്റ്റിറ്റിയൂട്ടിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിന് അടിയന്തിര സാഹചര്യങ്ങളില്‍ യുക്തമായ തീരുമാനങ്ങളെടുക്കുകയും അടുത്ത പ്രോജക്‌ട് ബോര്‍ഡ് യോഗത്തില്‍ അവയക്ക് അംഗീകാരം നേടുകയും ചെയ്യുക.
v. പ്രോജക്‌ട് ബോര്‍ഡ് സെക്രട്ടറിയുടെ അധികാരങ്ങളും ചുമതലകളും:
ഗവേണിങ്ങ് കൗണ്‍സില്‍ യോഗത്തിന്‍ ഏഴും പ്രോജക്‌ട് ബോര്‍ഡുയോഗത്തിന് മൂന്നും ആണ് ക്വോറം.
ഗവേണിങ്ങ് കൗണ്‍സിലിന്റെയോ പ്രോജക്ട് ബോര്‍ഡിന്റെയോ ചെയര്‍മാന്റെയോ അഭാവത്തില്‍ അദ്ദേഹത്തിന്റെ പ്രതിനിധിയുള്ളപക്ഷം ആ വ്യക്തിക്ക് യോഗത്തില്‍ ആദ്ധ്യക്ഷം വഹിക്കാവുന്നതാണ്. പ്രതിനിധിയില്ലെന്നുണ്ടെങ്കില്‍ യോഗത്തില്‍ സംബന്ധിക്കുന്നവര്‍ തങ്ങളിലൊരാളെ യോഗാദ്ധ്യക്ഷനായി തിരഞ്ഞെടുക്കണം. എന്നാല്‍ ഡയറക്‌ടര്‍ നിയമനം സംബന്ധിച്ച തീരുമാനം ചെയര്‍പേഴ്‌സണ്‍ ആദ്ധ്യക്ഷം വഹിക്കുന്ന ഗവേണിങ്ങ് കൗണ്‍സിലില്‍ മാത്രമേ എടുക്കാവൂ.
ഏതെങ്കിലും ഉദ്യോഗം വഹിക്കുന്ന ആള്‍ ആ ഔദ്യോഗിക പദവിയുടെ പേരില്‍ ഗവേണിങ്ങ് കൗണ്‍സില്‍ യ/ പ്രോജക്‌ട് ബോര്‍ഡ് അംഗമായതാണെങ്കില്‍ ആ വ്യക്തി പ്രസ്‌തുത ഔദ്യോഗിക ചുമതല ഒഴിയുന്നതോടെ ഗവേണിങ്ങ് കൗണ്‍സില്‍/ പ്രോജക്‌ട് അംഗമല്ലാതായിതീരും. ഗവേണിങ്ങ് കൗണ്‍സില്‍/ പ്രോജക്ട് ബോര്‍ഡ് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന തീയതി മുതല്‍മൂന്നു വര്‍ഷം ആ സമിതിയില്‍ തുടരുന്നതായിരിക്കും. അംഗങ്ങള്‍ പുനര്‍നിയമനത്തിന് അര്‍ഹരാണ്.
ഗവേണിങ്ങ് കൗണ്‍സിലിലെയോ പ്രോജക്ട് ബോര്‍ഡിലെയോ അംഗത്തിന്റെ മേല്‍വിലാസത്തിസല്‍ മാറ്റംവരുകയാണെങ്കില്‍ അക്കാര്യം ഗവേണിങ്ങ് കൗണ്‍സിലിന്റെ മെംബര്‍ സെക്രട്ടറിയെയോ പ്രോജക്‌ട് ബോര്‍ഡിന്റെ സെക്രട്ടറിയെയോ രേഖാമൂലം അറിയിക്കേണ്ടതാണ് ഇതില്‍ വീഴ്‌ച വരുത്തുന്നപക്ഷം പുതിയ വിലാസത്തില്‍ വിവരങ്ങള്‍ അറിയിക്കാതിരിക്കുന്നതിന് മെംബര്‍ സെക്രട്ടറിക്കോ സെക്രട്ടറിക്കോ ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ല.
എ . ഗവേണിങ് കൗണ്‍സിലിലോ പ്രോജക്ട് ബോര്‍ഡിലോ അംഗമായ വ്യക്തി താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ അംഗത്വത്തില്‍ നിന്നു ഒഴിവാക്കപ്പെടും :
ബി. ഒരു ഗവേണിങ് കൗണ്‍സില്‍ അംഗത്തിനോ പ്രോജക്ട് ബോര്‍ഡ് അംഗത്തിനോ അംഗത്വമൊഴിയണമെന്നു തോന്നിയാല്‍ ചെയര്‍ പേഴ്‌സന്റെയോ പേരില്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് അയച്ചുകൊടുക്കാവുന്നതാണ്. ചെയര്‍ പേഴ്‌സണോ ചെയര്‍മനോ ആവശ്യം അംഗീകരിക്കുന്ന തിയതി മുതല്‍ രാജി പ്രാബല്യത്തില്‍ വന്നതായി കണക്കാക്കും
സി . അംഗത്വത്തില്‍ ഒഴിവു വന്നാല്‍: ഗവേണിങ് കൗണ്‍സിലിലോ പ്രോജക്ട് ബോര്‍ഡിലോ താത്കാലികമായുണ്ടാകുന്ന ഒഴിവിലേക്ക് പുതിയ ഒരംഗത്തെ നമ നിര്‍ദ്ദേശം ചെയ്യുകയോ നിയമിക്കുകയോ ചെയ്യാവുന്നതാണ്. നിയമനം നടത്തുകയോ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാന്‍ അധികാരപ്പെട്ട അധികാരി വേണം ഇപ്രകാരം നിയമനം നടത്തേണ്ടത്. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ ഒഴിവുവരാന്‍ കാരണക്കാരനായ അംഗത്തിന്റെ അവശേഷിക്കുന്ന കാലയളവുവരെ ആ സ്ഥാനത്തു തുടരാവുന്നതാണ്.
ഗവേണിങ്ങ് കൗണ്‍സില്‍ താഴെ പറയുന്ന ചുമതലകള്‍ നിര്‍വഹിക്കേണ്ടതാണ്:
സൊസൈറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മെമ്മോറാണ്ഡം ഓഫ് അസ്സോസിയേഷനും, അതില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായും സര്‍ക്കാരിന്റെ പൊതുവായ നിര്‍ദ്ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായും ഭരണനിര്‍വ്വകഹണം നടത്തുന്നതിനുളള ചുമതല പ്രോജക്ട് ബോര്‍ഡിനാകുന്നു. താഴെപ്പറയുന്ന കാര്യങ്ങള്‍ നടത്തുന്നതിനാവശ്യമായ എല്ലാ അധികാരങ്ങളും പ്രോജക്ട്ബോര്‍ഡിന് ഉണ്ടായിരിക്കുന്നതാണ്.
മെമ്പര്‍ സെക്രട്ടറിയെ, അതായതു ഇന്‍സ്റ്റിറ്റ്യുയൂട്ടിന്റെ ഡയറക്ടറെ നിയമിക്കേണ്ടത്
എ. ചെയര്‍പേഴ്‌സന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഗവേണിങ് കൗണ്‍സിലാണ്. ഒരു മുഴുവന്‍ സമയ ഡയറക്ടറില്ലാത്ത സാഹചര്യത്തില്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍ പേഴ്‌സന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വെച്ച് ഒരു ഓണറ്റി ഡയറക്ടറെയും ഒരു എക്സിക്യൂട്ടീവ് ഡയറക്ടറെയും നിയമിക്കണം.
ബി. എല്ലാ തസ്തികകളും സൃഷ്ടിക്കുന്നതിനുള്ള അധികാരം മനുഷ്യശേഷി സംബന്ധിച്ച് പ്രോജക്ട് ബോര്‍ഡ് സമര്‍പ്പിക്കുന്ന പ്ലാനിന്റെ അടിസ്ഥാനത്തില്‍ ചെയര്‍പേഴ്‌സന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഗവേണിങ് കൗണ്‍സിലില്‍ നിക്ഷിപ്തമായിരിക്കുന്നു. എന്നാല്‍ താത്കാലിക ഒഴിവുകള്‍ സൃഷ്ടിക്കുന്നതിനുള്ള അധികാരം പ്രോജക്ട് ബോര്‍ഡിനാണ്.
സി. ഗവേണിങ് കൗണ്‍സില്‍ അംഗീകരിച്ച മനുഷ്യശേഷിയുടെ അടിസ്ഥാനത്തില്‍ മാത്രമേ പ്രോജക്ട് ബോര്‍ഡ് തിരഞ്ഞെടുപ്പും നിയമനവും നടത്താന്‍ പാടുള്ളു.
ഡി. ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഡയറക്ടറായിരിക്കും നിയമന ഉത്തരവുകള്‍ നല്കുക.
എ) ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഡയറക്ടറായ മെമ്പര്‍ സെക്രട്ടറിയായിരിക്കും ഇന്‍സ്റ്റിറ്റ്യുട്ട് നടത്തിപ്പിന്റെയും ഭരണത്തിന്റെയും ചുമതലക്കാരന്‍. ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രോജക്ട് ബോര്‍ഡ് കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന ചുമതലകള്‍ ഡയറക്ടര്‍ ഏറ്റെടുത്തു നടപ്പാക്കേണ്ടതാണ്.
ബി) പ്രത്യേക ആവശ്യങ്ങള്‍ക്കായി ഒന്നോ അതില്‍ കൂടുതലോ സമിതികളെയോ ഉപസമിതികളെയോ അവയ്ക്കാവശ്യമായ അധികാരങ്ങളോടെ പ്രോജക്ട് ബോര്‍ഡിന് നിയമിക്കാവുന്നതാണ്.
സര്‍ക്കാരിന്റെ അനുമതി മുന്‍കൂട്ടി വാങ്ങിക്കൊണ്ട് ഗവേണിങ് കൗണ്‍സിലിന് ബൈലോയിലെ ഏതെങ്കിലും ഭാഗമോ അതിന്റെ ഘടകങ്ങളോ മാറ്റുകയോ തിരുത്തുകയോ അസാധു വാക്കുകയോ പുതിയ നിയമങ്ങളുണ്ടാക്കുകയോ ചെയ്യാവുന്നതാണ്. ഈ നിയമങ്ങള്‍ അസാധുവാക്കുകയോ ഭേദഗതി ചെയ്യുകയോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ ചെയ്യണമെന്നുണ്ടെങ്കില്‍ പ്രസ്തുത ആവശ്യത്തിനായി വിളിച്ചു ചേര്‍ത്ത ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സന്നിഹിതരായ അംഗങ്ങള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ റസലിയൂഷന്‍ പാസ്സാക്കുകയോ വാര്‍ഷിക ഗവേണിങ് കൗണ്‍സില്‍ കൂടി അംഗീകരിച്ചു സര്‍ക്കാരിന്റെ അനുമതി വാങ്ങുകയോ ചെയ്തിരിക്കണം. ഭേദഗതി വരുത്തുന്നതിന് മുന്‍പ് പ്രസ്തുത ഭേദഗതികള്‍ക്കു തിരുവനന്തപുരത്തെ ഇന്‍കം ടാക്‌സ് കമ്മീഷണറുടെ അംഗീകാരം നേടിയാല്‍ മാത്രമേ അവ സാധുവായി ഗണിക്കുകയുള്ളു.
എ. ഇന്‍സ്റ്റിറ്റ്യുട്ടിന്റെ മൂലധനത്തില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്നു:
ബി. ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഫണ്ടുകള്‍ പ്രോജക്ട് ബോര്‍ഡ് നിശ്ചയപ്രകാരം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കണം. ഇന്‍സ്റ്റിറ്റ്യുട്ടിനു ലഭിക്കുന്ന എല്ലാ ധനസഹായങ്ങളും ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പേരില്‍ ട്രഷറിയിലോ ബാങ്കിലോ ആരംഭിച്ചിരിക്കുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്. പണം പിന്‍വലിക്കുന്നത് പ്രോജക്ട് ബോര്‍ഡ് അധികാരപ്പെടുത്തിയ രണ്ടുവ്യക്തികളുടെ ഒപ്പോടു കൂടിയ ചെക്ക് മുഖേനയായിരിക്കണം.
സി. സെക്രട്ടറി കൂടിയായ ഡയറക്ടര്‍ ശരിയായ വിധത്തില്‍ കണക്കുകള്‍ സൂക്ഷിക്കേണ്ടതും ബൈലോയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധത്തില്‍ ബാലന്‍സ് ഷീറ്റ് തയ്യാറാക്കേണ്ടതുമാണ്.
വാര്‍ഷിക ഓഡിറ്റ് :
ഇന്‍സ്റ്റിറ്റ്യുട്ടിന്റെ വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ ഗവേണിങ് കൗണ്‍സില്‍ നിയമിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യേണ്ടതാണ്
ഓഡിറ്റ് റിപ്പോര്‍ട്ട് :
ഓരോ സാമ്പത്തിക വര്‍ഷവും അവസാനിച്ച് ആറു മാസത്തിനകം ഇന്‍സ്റ്റിറ്റ്യുട്ടിന്റെ തലേ വര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ ഗവേണിങ് കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്.
ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ബൈലോയിലെ 12 ( b ) വകുപ്പ് അനുശാസിക്കുന്നത് പ്രകാരം ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഫണ്ടുകളെല്ലാം ട്രഷറിയിലോ ബാങ്കിലോ ആണ് നിക്ഷേപിക്കേണ്ടത്. ഇതിനു താഴെപ്പറയുന്ന സ്വാതന്ത്രങ്ങള്‍ അനുവദിച്ചിരിക്കുന്നു.
ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പ്രവര്‍ത്തനങ്ങളും പുരോഗതിയും അവലോകനം ചെയ്യുന്നതിനും ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഗവേണിങ് കൗണ്‍സിലിന് ഒന്നോ അതിലധികമോ ആളുകളെ നിയോഗിക്കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്‍ മേല്‍ നടപടി ആവശ്യമാണെന്നു തോന്നുന്ന പക്ഷം യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും നടപടികള്‍ സ്വീകരിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഗവേണിങ് കൗണ്‍സിലിന് അധികാരമുണ്ടായിരിക്കും. ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ബാധ്യസ്ഥമാണ്.
കാലാകാലങ്ങളില്‍ യുക്തമെന്ന് തോന്നുന്ന നിര്‍ദ്ദേശങ്ങള്‍ ഗവേണിങ് കൗണ്‍സില്‍ നല്‍കേണ്ടതും അവ പാലിക്കാന്‍ ഇന്‍സ്റ്റിറ്റ്യുട്ട് തയ്യാറാകേണ്ടതുമാകുന്നു.
ട്രെയിനികളെയോ വിദ്യാര്‍ത്ഥികളെയോ പ്രവേശിപ്പിക്കുന്നതിനും സാങ്കേതിക - സാങ്കേതികേതര ജീവനക്കാരെയും അദ്ധ്യാപകരെയും നിയമിക്കുന്നതിനും മതവിശ്വാസത്തിന്റെയോ തൊഴിലിന്റെയോ ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസത്തിന്റെയോ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ വയ്ക്കുകയോ പരീക്ഷകള്‍ നടത്തുകയോ ചെയ്യാന്‍ പാടില്ല. ലിംഗ വ്യത്യാസം കൂടാതെ ഏല്ലാവര്‍ക്കും ഒരേ പരിഗണന നല്‍കേണ്ടതാണ്.
സൊസൈറ്റിയുടെ ആദര്‍ശങ്ങള്‍ക്കും സത്തയ്ക്കും വിപരീതമായി ട്രെയിനികളെയോ തിരഞ്ഞെടുക്കുമ്പോഴോ സ്റ്റാഫിനെ നിയമിക്കുമ്പോഴോ ഏതെങ്കിലും തരത്തില്‍ മുന്‍ഗണന നല്കണമെന്നു നിബന്ധന വയ്ക്കുന്ന സംഭാവനകള്‍ സ്വീകരിക്കുന്നതല്ല.
ഇന്‍സ്റ്റിറ്റ്യുട്ട് ശരിയായ വിധത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഉത്തമ ബോധ്യമുണ്ടാകുന്ന പക്ഷം സര്‍ക്കാരിന് അതിന്റെ ഭരണം ഏറ്റെടുക്കാവുന്നതും ഭരണ നിര്‍വ്വഹണത്തിനായി ഒരു അഡ്മിനിസ്ട്രേറ്ററിനെ നിയമിക്കാവുന്നതുമാണ്. അഡ്മിനിസ്ട്രേറ്റനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നിലനില്‍ക്കുമ്പോള്‍ ബൈലോയിലെ 2.C റൂള്‍ പ്രകാരം നിയമിക്കപ്പെട്ട ഗവേണിങ് കൗണ്‍സിലിന്റെയും പ്രോജക്ട് ബോര്‍ഡിന്റെയും അധികാരങ്ങള്‍ സസ്‌പെന്റ് ചെയ്യപ്പെടും. ഈ കാലയളവില്‍ പ്രോജക്ട് ബോര്‍ഡിന്റെയും ഗവേണിങ് കൗണ്‍സിലിന്റെയും മറ്റു അധികാരികളുടെയും അധികാരവകാശങ്ങള്‍ അഡ്മിനിസ്ട്രേറ്ററില്‍ നിക്ഷിപ്തമായിരിക്കും.
i) മെമ്മോറാണ്ടം ഭരണനിര്‍വ്വഹണത്തിനായി രൂപവത്കരിച്ചിരിക്കുന്ന നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നു കണ്ടാല്‍, ഗവണ്മെന്റിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ, സൊസൈറ്റിയുടെ ഗവേണിങ് കൗണ്‍സിലിന് ബൈലോ ഭേദഗതി ചെയ്യുകയോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ വകുപ്പുകള്‍ ഒഴിവാക്കുകയോ ചെയ്യാന്‍ അധികാരമുണ്ടായിരിക്കും.
ii) മേല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളുടെ സാമാന്യ തത്വങ്ങള്‍ക്കു വിരുദ്ധമാകാത്ത വിധത്തില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ക്കായി നിയമങ്ങള്‍ കൊണ്ടുവരാവുന്നതാണ്:-
iii) സ്കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, ഡെപ്യുട്ടേഷന്‍, ഗ്രാന്റ് - ഇന്‍ - എയ്ഡ്, ഗവേഷണ പദ്ധതികള്‍, പ്രോജക്ടുകള്‍, സൊസൈറ്റിയുടെ ശരിയായ ഭരണനിര്‍വ്വഹണത്തിനും ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ ആവിഷ്കരിക്കുക.
iv) 1955 - ലെ ട്രാവന്‍കൂര്‍ - കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് ആന്റ് ചാരിറ്റബ്ള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ടില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ആവശ്യങ്ങളോ സമാനമായ മറ്റ് ആവശ്യങ്ങളോ നിറവേറ്റുന്നതിന് ബൈലോയില്‍ മാറ്റം വരുത്തുകയോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ കുറവ് വരുത്തുകയോ വേണമെന്ന് ഗവേണിങ് കൗണ്‍സിലിന് ബോദ്ധ്യപ്പെടുന്ന പക്ഷം ഗവണ്മെന്റിന്റെ മുന്‍കൂര്‍ അനുമതി തേടിക്കൊണ്ട് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി സ്പെഷ്യല്‍ / ജനറല്‍ മീറ്റിങ് വിളിച്ചുകൂട്ടി, എഴുതി തയ്യാറാക്കിയതോ അച്ചടിച്ചതോ ആയ റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് സര്‍ക്കുലേറ്റ് ചെയ്തു അംഗീകാരംവാങ്ങി ഭേദഗതികള്‍ വരുത്താവുന്നതാണ്. ഇതിനാവശ്യമായ പ്രൊപ്പോസലടങ്ങിയ റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് നേരിട്ട് നല്‍കുകയോ രജിസ്റ്റേഡ് തപാലില്‍ അയച്ചുകൊടുക്കുകയോ ചെയ്ത ശേഷം അത് ജനറല്‍ മീറ്റിങ്ങില്‍ വോട്ടിനിടുകയും വോട്ടുചെയ്യാന്‍ അര്‍ഹതയുള്ള അംഗങ്ങളില്‍ ഹാജരാകുകയോ പ്രോക്സി മുഖേന അഭിപ്രായം അറിയിക്കുകയോ ചെയ്തവരില്‍ അഞ്ചില്‍ മൂന്നു അംഗങ്ങളില്‍ കുറയാത്തവരുടെ അംഗീകാരം നേടാത്ത പക്ഷം പ്രൊപ്പോസല്‍ അംഗീകരിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നതല്ല.
v) ഗവേണിങ് കൗണ്‍സിലിന്റെയോ പ്രോജക്ട് ബോര്‍ഡിന്റെയോ ഏതെങ്കിലും യോഗത്തില്‍ അഭിപ്രായ സമന്വയമുണ്ടാകാതെവന്നാല്‍ ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെടുന്നതാണ്. കോ - ഓപ്റ്റ് ചെയ്ത അംഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. ഗവേണിങ് കൗണ്‍സില്‍, പ്രോജക്ട് ബോര്‍ഡ് അംഗങ്ങള്‍ക്ക് ഏതു വിഷയത്തിലും ഓരോ വോട്ടാനുള്ളത്. ഏതു അംഗത്തെയു പോലെ ചെയര്‍ പേഴ്‌സണും ചെയര്‍മാനും ഒരു വോട്ടാണുള്ളതെങ്കിലും എപ്പോഴെങ്കിലും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വോട്ടുകളുടെ എണ്ണം തുല്യമായി വരുന്ന പക്ഷം അവര്‍ക്കു കാസ്റ്റിങ് വോട്ട് അഥവാ രണ്ടാം വോട്ടിനു അവകാശമുണ്ടായിരിക്കും.
അടിയന്തിര പ്രാധാന്യമുള്ള ഏതെങ്കിലും വിഷയമുണ്ടായിരിക്കുകയും പെട്ടെന്നൊരു പ്രോജക്ട് ബോര്‍ഡ് മീറ്റിങ് വിളിച്ചുകൂട്ടാനാവില്ലെന്നു ചെയര്‍മാനു ബോദ്ധ്യമാകുകയും ചെയ്യുന്ന പക്ഷം ആ വിഷയത്തിന് സര്‍ക്കുലറിലൂടെ അംഗീകാരം തേടാവുന്നതാണ്.
ഇന്‍സ്റ്റിറ്റ്യുട്ട് സമ്പാദിച്ച സ്വത്തും ആദായവും മെമ്മോറാണ്ടത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുവേണ്ടി വിനിയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് ഗ്രാന്റുകളും ചെലവുകളും സംബന്ധിച്ച് കേരള സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും.സൊസൈറ്റിയുടെ സ്വത്തിന്റെയും വരുമാനത്തിന്റെയും ഏതെങ്കിലും അംശം ലാഭവീതമായോ ബോണ്ടുകളായോ മറ്റു വിധത്തിലോ എപ്പോഴെങ്കിലും അംഗങ്ങളായിരുന്നവര്‍ക്കോ അംഗങ്ങളായി തുടരുന്നവര്‍ക്കോ അവരില്‍ ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ അവരിലാരെങ്കിലും മുഖേനയോ അവകാശപ്പെടുന്നവര്‍ക്കു പ്രത്യക്ഷമായോ പരോക്ഷമായോ കൈമാറാവുന്നതല്ല. എന്നാല്‍ സദുദ്ദേശ്യത്തോടെ ഏതെങ്കിലും അംഗത്തിനോ അല്ലെങ്കില്‍ സ്ഥാപനത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ അവര്‍ സ്ഥാപനത്തിന് നല്‍കിയ സേവനത്തിന്റെ പേരില്‍ ഓണറേറിയമായോ അവരുടെ സേവനത്തിനു പ്രതിഫലമെന്ന നിലയ്‌ക്കോ യാത്രാബത്ത , താമസച്ചിലവ് തുടങ്ങിയ ഇനത്തിലോ നല്‍കുന്നതിന് ഇത് തടസ്സമാകുന്നതല്ല.
പരിഷ്കാരവും ലയനവും:
ക്രമ നം | ഫീസ് രൂപ | |
---|---|---|
1 | പൂര്‍ണ്ണ ഫീസ് | 300 |
2 | പകുതി ഫീസ് | 150 |
3 | വാരാന്ത്യ പരിപാടി | 250 |
4 | എ വി റ്റി | 500 |
സേവനങ്ങള്‍ |
BPL കാര്‍ക്ക് |
സ്ലാബ് I |
സ്ലാബ് II |
സ്ലാബ് III |
സ്ലാബ് IV |
പ്രതിമാസ വരുമാനം 5,000 രൂ വരെ |
പ്രതിമാസ വരുമാനം 5000 - 8,000- |
പ്രതിമാസ വരുമാനം 8,000 രൂപയ്ക്കു മേല്‍ |
വിദേശിയര്‍ക്കു |
||
രജിസ്‌ട്രേഷന്‍ ഫീസ്
|
50
|
50 |
50 |
50 |
100 |
OAE സ്ക്രീനിങ് |
- |
30 |
50 |
100 |
200 |
OAE ഡയഗ്നോസ്റ്റിക്സ് |
- |
30 |
100 |
200 |
400 |
ടിംപ് & റിഫ്ലക്സസ്
|
-
|
30 |
100 |
200 |
400 |
BSERA
|
- |
50 |
250 |
500 |
1000 |
ASSR
|
-
|
50 |
400 |
800 |
1600 |
PTA & സ്പീച്ച് ഓഡിയോ മെട്രി |
-
|
25 |
100 |
200 |
400 |
HAT (അനലോഗ്)
|
- |
25 |
50 |
100 |
200 |
HAT(ഡിജിറ്റല്‍)
|
- |
50 |
150 |
300 |
600 |
റീ പ്രോഗ് / ഫോളോ അപ് - മൂന്നു മാസങ്ങള്‍ക്കു ശേഷം
|
-
|
30 |
50 |
100 |
200 |
ALD ടെസ്റ്റിങ്
|
100 |
200 |
400 |
||
ഇയര്‍ മോള്‍ഡ് ഇമ്പ്രഷന്‍ |
100 |
100 |
100 |
100 |
200 |
ഫുള്‍ ഹാര്‍ഡ് മോള്‍ഡ് ( ഒരെണ്ണം ) |
125 |
150 |
150 |
150 |
300 |
സോഫ്റ്റ് മോള്‍ഡ് ( ഒരെണ്ണം )
|
300 |
300 |
300 |
300 |
600 |
ട്യൂബ് മാറ്റിവയ്ക്കല്‍ ( ഒരെണ്ണം ) (1 pcs) |
10 |
10 |
10 |
10 |
20 |
സോഫ്റ്റ് സിലിക്കോണ്‍ സ്വിമ്മര്‍ ( രണ്ടെണ്ണം ) |
600 |
600 |
600 |
600 |
1200 |