വൈകല്യമുള്ള കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളുടെയും വ്യക്തിപരവും സാമൂഹികവും മനശാസ്‌ത്രപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും സഹായവും നല്‍കുന്നതാണ് കൗണ്‍സിലിങ്ങ്. വ്യക്തികള്‍ അവരുടെ കഴിവിന്റെ പരമാവധി വിനിയോഗിക്കുവാന്‍ പ്രൊഫഷണലുകള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു.
പരിശീലനം സിദ്ധിച്ച കൗണ്‍സലറും അയാളുടെ കക്ഷിയും തമ്മില്‍ നിലനില്‍ക്കുന്നു തൊഴില്‍പരമായ ബന്ധമാണ് കൗണ്‍സിലിങ്ങ് എന്നതുകൊണ്ട് സൂചിപ്പിക്കപ്പെടുന്നതു. ചിലപ്പോള്‍ ഈ ബന്ധം രണ്ടില്‍ കൂടുതല്‍ ആളുകളുമായിട്ടാകാമെങ്കിലും സാധാരണമായി വ്യക്തിയും വ്യക്തിയും തമ്മിലുള്ള ബന്ധമാണ്. കക്ഷികള്‍ക്ക് തങ്ങളുടെ ജീവിതത്തെ സംബന്ധിച്ച വീക്ഷണങ്ങള്‍ വിശദീകരിക്കുന്നതിനും, വൈകാരികവും വ്യക്തികള്‍ തമ്മിലുള്ളതും, അര്‍ത്ഥവത്തും അഭിജ്ഞവുമായ രീതിയില്‍ തങ്ങളുടെ ലക്ഷ്യം സാക്ഷാത്‌ക്കരിക്കുന്നതിന് അവരെ സഹായിക്കുന്നതിനുമായി ഇതു രൂപകല്‍പന ചെയ്‌തിരിക്കുന്നു.