പേരന്റ്- ഇന്‍ഫന്റ് പ്രോഗ്രാം(PIP)
ഒരു കുട്ടി ഭാഷ വശമാക്കുന്ന ഏറ്റവും നിര്‍ണ്ണായകമായ കാലഘട്ടം അതിന്റെ ആദ്യത്തെ മൂന്നുവര്‍ഷമാണ് (മൂന്നുവയസ്സുവരെ). ശിശുവിനും രക്ഷാകര്‍ത്താവിനും ഒന്നിച്ച് നിഷ് നടത്തുന്ന പരിശീലനപരിപാടി കുട്ടിക്ക് ആശയങ്ങള്‍ ഗ്രഹിക്കുന്നതിനും അവ പ്രകടിപ്പിക്കുന്നതിനുമുള്ള ഭാഷ വശമാക്കിക്കൊടുക്കുന്നു. മൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികളെ കേള്‍വിശക്തി പരിശോധനകളുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ ഹിയറിങ്ങ് എയ്ഡ് ഉറപ്പിച്ചതിനുശേഷം പേരന്റ് ഇന്‍ഫന്റ് പ്രോഗ്രാമിലേക്ക് റഫര്‍ ചെയ്യുന്നു. കൗണ്‍സിലിങ്ങ് സെഷനുശേഷം കുട്ടിയെ പി.ഐ.പി പരിപാടിയില്‍ പ്രവേശിപ്പിക്കും. കുട്ടിക്ക് കേള്‍വിക്കുറവില്ലാതെ മറ്റ് വൈകല്യങ്ങള്‍ ഉണ്ടായിരിക്കാന്‍ പാടില്ല. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രവേശനം തേടാവുന്നതാണ്. പ്രവേശനത്തിന് കുറഞ്ഞ പ്രായപരിധിയില്ല. കുട്ടിയുടെ രക്ഷാകര്‍ത്താവിനു വഴങ്ങുന്ന ഭാഷയില്‍ - ഇംഗ്ലീഷിലോ മലയാളത്തിലോ- പരിശീലനം നല്‍കുന്നതാണ്.
പ്രീ-സ്കൂള്‍
PIPപരിശീലനം പൂര്‍ത്തിയാക്കുന്ന കുട്ടിക്ക് 2 1/2 - 3 വയസ്സില്‍ പ്രീ-സ്കൂളില്‍ പ്രവേശനം നല്കുന്നു. ഓരോ കുട്ടിയുടെയും പ്രായത്തിനനുസരിച്ച് അവര്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കുന്നതിനും ആശയവിനിമയത്തിനും ഭാഷാപരവും സാമൂഹികവുമായ വികാസത്തിനുമുള്ള കഴിവു വളര്‍ത്തുവാന്‍ പ്രീസ്കൂള്‍ ലക്ഷ്യമിടുന്നു. എഴുതുകയും വായിക്കുകയും ചെയ്തു തുടങ്ങുന്ന ഘട്ടത്തില്‍ ഊന്നല്‍ കൊടുക്കുന്നത്. ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് ഭാഷാസ്വാധീനമുറപ്പിക്കാന് പാകത്തില്‍ നൂതനമായ പഠനപരിപാടികള്‍ രൂപകല്പന ചെയ്തിട്ടിണ്ട്. കുട്ടിയുടെ ഭാഷയും മറ്റുമേഖലകളുടെ വികാസവും നിരീക്ഷിക്കുന്നതിനായി തുടര്‍ച്ചയായ വിലയിരുത്തലുകളും വിശകലനങ്ങളും നടത്തിവരുന്നു
ഭാഷാപരിശീലനത്തിനു പുറമെ കുട്ടികള്‍ക്കു നല്കുന്ന മറ്റു സേവനങ്ങള്‍
നിഷ്-ലെ ഓഡിറ്ററി ഓറല്‍ പ്രോഗ്രാമില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളെ ആശയങ്ങള്‍ ഗ്രഹിക്കുകയും അവ പ്രകാശിപ്പിക്കുകയും ചെയ്യാന്‍ കേള്‍വിശക്തിയുള്ള കുട്ടികള്‍ക്കൊപ്പം വളര്‍ത്തിക്കൊണ്ട് വന്ന് മുഖ്യധാരയിലേക്കു നയിക്കുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യലക്ഷ്യം