Menu

ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റെർപ്രെറ്റേഷൻ (DISLI) റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു  ഡിപ്ലോമ കോഴ്സ് ആണ്. ബധിര വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും ആവശ്യമുള്ള വൈദഗ്ധ്യമാർന്നതും കാര്യക്ഷമതയുള്ളതുമായ മാനവവിഭവശേഷി  തയാറാക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്‌ഷ്യം.

ആംഗ്യഭാഷാ ഉപയോഗവുമായി ബന്ധപ്പെട്ട തിയറി പ്രാക്ടിക്കൽ ക്ലാസുകൾ, ബധിര വിദ്യാഭ്യാസത്തിനുപയോഗിക്കുന്ന വ്യത്യസ്ത രീതികളെക്കുറിച്ചുള്ള സാംസ്കാരിക വീക്ഷണങ്ങൾ, ആംഗ്യഭാഷാവ്യാഖ്യാനവുമായി ബന്ധപ്പെട്ട ആശയങ്ങൾ, പ്രശ്നങ്ങൾ എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കോഴ്സിന് ചേരുന്ന വിദ്യാർത്ഥികളെ വിദഗ്ധമായി ആംഗ്യഭാഷയെ സംസാരഭാഷയിൽ വ്യാഖ്യാനിക്കുന്നതിനും തിരിച്ച് സംസാരഭാഷയെ ആംഗ്യഭാഷയിൽ വ്യാഖ്യാനിക്കുന്നതിനും പരിശീലിപ്പിക്കുന്നു.

ആംഗ്യഭാഷയിൽ വൈദഗ്ധ്യം, ആംഗ്യഭാഷാ ഉപയോഗത്തെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങൾ, ആംഗ്യഭാഷാ വ്യാഖ്യാനത്തിന്റെ നിയമങ്ങൾ, ഇന്റെർപ്രെറ്ററുടെ കടമയും ധർമ്മവും എന്നിവ ഈ കോഴ്സിൽ പഠിപ്പിക്കുന്നതാണ്. ഇവ മനസ്സിലാക്കുക എന്നത് കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നതിന് ആവശ്യമാണ്.

ഈ കോഴ്സ് പൂർത്തീകരിച്ചവർക്ക് ബധിരസുഹൃത്തുക്കൾ പഠിക്കുകയോ ജോലിചെയ്യുകയോ ചെയ്യുന്ന സ്ഥാപനങ്ങൾ, ആംഗ്യഭാഷാവ്യാഖ്യാനം ആവശ്യമുള്ള മറ്റുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇന്റെർപ്രെറ്ററന്മാരായി ജോലി ചെയ്യുന്നതിനുള്ള അവസരങ്ങൾ ഉണ്ട്. ബധിരവിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ആദ്ധ്യാപകർക്ക് വിദ്യാർത്ഥികളുമായി മെച്ചപ്പെട്ട രീതിയിൽ ആശയവിനിമയം നടത്തുന്നതിന് ഈ കോഴ്സ് സഹായകമായിരിക്കും.

ഈ കോഴ്സിന്റെ കാലയളവ് ഒരു വർഷമാണ് (220 ദിവസങ്ങളിലായി 1320 മണിക്കൂറുകൾ). പരമാവധി 2 വർഷത്തിനകം കോഴ്സ് പൂർത്തീകരിക്കേണ്ടതാണ്.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India