
മാനസികാരോഗ്യം സംബന്ധിച്ച സോഷ്യല്‍ വര്‍ക്കര്‍ ആയ മിസ് രജിത ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകിയിരിക്കുന്നു. രജിതയുടെ തൊഴില്‍പരമായ മുന്‍ഗണനകളില്‍ സമൂഹാധിഷ്ഠിത പുനരധിവാസം, ശ്രവണ വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, പഠന വൈകല്യം, ബഹു വൈകല്യങ്ങള്‍, എന്നിവ ബാധിച്ച കുട്ടികളുടെ കുടുംബങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.