രാജി എന്‍ ആര്‍ , B Tech, MBA, MCA, PGDHRM, CISL(A) |
This email address is being protected from spambots. You need JavaScript enabled to view it. |
ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്)(എച്.ഐ) വിഭാഗത്തിലും ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച് ലാംഗ്വേജ് പഥോളജി വിഭാഗത്തിലും ഫാക്കല്‍ട്ടിയാണ് മിസ് രാജി.ടീച്ചിങ് ഫാക്കള്‍ട്ടിയായി പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്‍പ് കേള്‍വിതകരാറുള്ളവര്‍ക്കുവേണ്ടി കമ്പ്യൂട്ടര്‍ സഹായത്താല്‍ പഠനസാമഗ്രികള്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു.മിസ് രാജി 1998-ല്‍ ആണ് നിഷ് ലെ സോഫ്റ്റ്‌വെയര്‍ ഡിവിഷനില്‍ ചേരുന്നത്.നിഷിന്റെ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന ചുമതല രാജി ഏറ്റെടുത്തു.
|
|
നീന എം, B Tech, PGDFM, MCA, CISL(A) |
This email address is being protected from spambots. You need JavaScript enabled to view it. |
സോഫ്റ്റ്‌വെയര്‍ വിഭാഗത്തിന്റെ ഭാഗമായി 1988-ല്‍ മിസ് നീന നിഷ്-ല്‍ പ്രവേശിച്ചു. കമ്പ്യൂട്ടര്‍ സഹായത്താല്‍ പഠനസഹായികള്‍ വികസിപ്പിക്കുന്നതില്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു. ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്)(എച്.ഐ) വിഭാഗത്തില്‍ ടീച്ചിങ് ഫാക്കല്‍ട്ടിയാണ് ഇപ്പോള്‍.നിഷിന്റെ ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റാന്‍വേണ്ട സോഫ്റ്റ്‌വെയര്‍ ആഭ്യന്തരമായി വികസിപ്പിക്കുന്നതില്‍ സഹകരിച്ചു.
|
|
പാര്‍വതി പവിത്രന്‍ , B Tech, MCA |
This email address is being protected from spambots. You need JavaScript enabled to view it. |
തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ നിന്ന് ബി.ടെക് ബിരുദം നേടിയതിനു പിന്നാലെ ടെക്നോപാര്‍ക്കിലെ കീര്‍ത്തികേട്ട ഒരു കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അവിടെ രണ്ടു വര്‍ഷം സേവനമനുഷ്ഠിച്ചശേഷം നിഷ്-ല്‍ ചേര്‍ന്നു.കേള്‍വിതകരാറുള്ള പാര്‍വതി ശ്രവണസഹായിയുടെ സഹായത്താല്‍ സാധാരണക്കാരെപ്പോലെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നു.ശ്രവണ വൈകല്യമുള്ളവര്‍ക്കുവേണ്ടി പഠന സഹായികള്‍ വികസിപ്പിക്കുന്നതില്‍ അവര്‍ മികവ് പുലര്‍ത്തുന്നു .ഡിഗ്രി(എച്.ഐ),ബി.എ.എസ്.ല്‍.പി കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലെക്ചര്‍ ക്ലാസുകള്‍ പാര്‍വതി കൈകാര്യം ചെയ്യുന്നുണ്ട്.പാര്‍വതിക്കു ടീച്ചിങ്ങിലാണ് കൂടുതല്‍ താത്പര്യം.നിഷ്-ല്‍ സേവനമനുഷ്ഠിക്കുന്നതില്‍ അവര്‍ അഭിമാനിക്കുന്നു.
|
|
റോഷ്‌നി വി.എന്‍, MCA |
This email address is being protected from spambots. You need JavaScript enabled to view it. |
2009 ഡിസംബറില്‍ നിഷ്-ല്‍ ചേര്‍ന്ന മിസ് റോഷ്‌നി പ്രോഗ്രാമര്‍ ട്രെയിനീയായി ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്.
|
|
ലിനേഷ് പോള്‍, DSS |
This email address is being protected from spambots. You need JavaScript enabled to view it. |
2003 മുതല്‍ നിഷ്-ല്‍ കമ്പ്യൂട്ടര്‍ ലാബ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരുന്നു.നിഷ് നടത്തുന്ന ത്രിവത്സര സോഫ്റ്റ്‌വെയര്‍ സിസ്റ്റംസ് ഡിപ്ലോമ കോഴ്സ് വിജയിച്ച ലിനേഷ് പോള്‍ കമ്പ്യൂട്ടര്‍ അപ്പ്ലിക്കേഷന്‍സ് ബിരുദപഠനം തുടരുന്നുണ്ട്.
KSEB പവര്‍ സിസ്റ്റംസ് സ്റ്റാറ്റിസ്റ്റിക്‌സ് 2001-02ന്റെ ടാറ്റ എന്‍ട്രി ജോലികള്‍ ചെയ്തത് ലിനേഷ് ആണ്.C -DIT ന്റെ സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ് ഗ്രുപ്പില്‍ മൂന്നുമാസം പ്രോഗ്രാമര്‍ ട്രെയിനീ ആയി സേവനമനുഷ്ഠിച്ചു. കേരള യൂണിവേഴ്സിറ്റിയുടെ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്ക്രിപ്ട് ലൈബ്രറിക്കുവേണ്ടി 'ഡിജിറ്റല്‍ ഹെറിറ്റേജ് ആര്‍ക്കൈവ്‌സ് ' എന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതില്‍ പങ്കാളിയായിരുന്നു. |
|
|