ഏതു സ്ഥാപനത്തിന്‍റെയും വളര്‍ച്ചുടെയും വികാസത്തിന്‍റെയും അടയാളങ്ങളാണ് പുതിയ സംരംഭങ്ങളും നൂതന ചിന്താപദ്ധതികളും. വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമെന്ന നിലയ്‌ക്ക് നിഷ് പുതിയ സംരംഭങ്ങളെ സ്വാഗതം ചെയ്യുകയും ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് അവ നടപ്പാക്കാന്‍ യത്‌നിക്കുകയും ചെയ്യുന്നു. ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുകയും നിലവിലുള്ള സംവിധാനം പുന:പരിശോധിക്കുകയും പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയും വേണം. നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ സംരംഭങ്ങള്‍ താഴെപ്പറയുന്നവയാണ്.
ന്യൂ ഇനിഷ്യേറ്റീവ്‌സ്' ഡിപ്പാര്‍ട്ട് മെന്‍റ് താഴെപ്പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധയൂന്നുന്നു.
പ്രധാനസംരംഭങ്ങള്‍
റെമഡിയല്‍ പ്രോഗ്രാം
ശ്രവണ വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദപഠനം സാദ്ധ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഇത്. ബിരുദതല വിദ്യാര്‍ത്ഥികളെന്ന നിലയ്‌ക്ക് ഇവരുടെ ഭാഷാ,ഗണിതാശാസ്‌ത്ര വിജ്‌ഞാനം തീര്‍ത്തും അപര്യാപ്‌തമാണ്. അതിനാല്‍ ആശയങ്ങള്‍ സ്വാംശീകരിക്കുന്നതിലും പരീക്ഷ എഴുതുന്നതിലും ബുദ്ധിമുട്ടു നേരിടുന്നു. ഈ വെല്ലുവിളി നേരിടുന്നതിനും ഈ അവസ്ഥയ്‌ക്കു പരിഹാരം കണ്ടെത്തുന്നതിനുമായി ബിരുദപഠനത്തിന്‍റെ കാതലായ അംശങ്ങളിലേക്കു കടക്കുന്നതിനു മുന്‍പായി അവര്‍ക്ക് രണ്ടു സെമസ്റ്റര്‍ നീളുന്ന പ്രിപ്പറേറ്ററി ക്ലാസ്സുകള്‍ ആവിഷക്കരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലും അടിസ്ഥാന ഗണിതത്തിലും ഉറച്ച അടിത്തറയുണ്ടാക്കുന്നതിനും ആത്മവിശ്വാസത്തോടെ ബിരുദപഠനം നിര്‍വഹിക്കുന്നതിനും ഈ കാലഘട്ടം സഹായകമായിത്തീരും. തുടര്‍ച്ചയായ രണ്ടു ശ്രമങ്ങള്‍കൊണ്ട് പ്രിപ്പറേറ്ററി സെമസ്റ്റര്‍ പരീക്ഷകള്‍ വിജയിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം വിദ്യാര്‍ത്ഥി കോഴ്‌സ് അവസാനിപ്പിക്കേണ്ടിവരും.
ആദ്യതവണ പ്രിപ്പറേറ്ററി സെമസ്റ്ററില്‍ വിജയിക്കാത്ത കുട്ടികള്‍ക്കായി നിഷ് ഒരു റെമഡിയല്‍ പ്രോഗ്രാം നടത്തുന്നുണ്ട്. റെമഡിയല്‍ പ്രോഗ്രാമിലുള്ള വിദ്യാര്‍ത്ഥികളെ ആദ്യതന്നെ വിവിധഗ്രൂപ്പുകളായി തിരിക്കുന്നു. ഓരോ ഗ്രൂപ്പിലും പരമാവധി അഞ്ചുപേര്‍ വീതമുണ്ടാകും. അദ്ധ്യാപകര്‍ക്ക് ഓരോ വിദ്യാര്‍ത്ഥിയിലും പ്രത്യേകം ശ്രദ്ധപതിപ്പിക്കാന്‍ ഇതുമൂലം അവസരം ലഭിക്കുന്നു. ഏതെങ്കിലും വിദ്യാര്‍ത്ഥി റെമഡിയല്‍ പ്രോഗ്രാമിനു ശേഷവും പരീക്ഷയില്‍ ജയിക്കാനാവശ്യമായ മാര്‍ക്കുനേടാതിരിക്കുന്നപക്ഷം ആ വിദ്യാര്‍ത്ഥി പഠനമവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായിത്തീരും. അവര്‍ക്കുവേണ്ടി പേഴ്‌സനല്‍ കംപ്യൂട്ടര്‍സോഫ്‌റ്റ് വെയറില്‍ മൂന്നുമാസത്തെ സര്‍ട്ടിഫിക്കറ്റ് ലെവല്‍ കോഴ്‌സ് നടത്തുന്നുണ്ട്.
പരിശീലനവും ഉദ്യോഗവും
വിദ്യാര്‍ത്ഥിതകള്‍ക്കും തൊഴില്‍ പരിശീലനം നല്‍കുന്നതിനും വ്യവസായ സ്ഥാപനങ്ങളില്‍ ഉദ്യോഗം ലഭിക്കുന്നതിന് അവരെ സഹായിക്കുന്നതിനുമായി ട്രെയിനിങ്ങ് ആന്റ് ഇന്‍ഡസ്‌ട്രിപ്ലെയ്‌സ്‌മെന്റ് (Training and Industry placement- TIP) എന്നൊരു വകുപ്പ് 2014 ജൂലൈയില്‍ നിഷ് ആരംഭിക്കുകയുണ്ടായി. പഠനം പൂര്‍ത്തിയാകുന്നതോടെ തൊഴില്‍നേടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും അവരുമായി സഹകരിച്ചും പരീക്ഷകളും പരിശീലനവും ക്യാമ്പസ് ഇന്റര്‍വ്യൂവും നടത്തുന്ന പരിപാടി ഏകോപിപ്പിക്കുന്നത് ഈ വകുപ്പാണ്. BASLP, MASLP, Degree (HI), DECSE എന്നിവ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ആശുപത്രികള്‍, ക്ലനിക്കുകള്‍, വിവിധസ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലിനേടുന്നതിന് MASLP, BALSP വിദ്യാര്‍ത്ഥികളെയും ഡിപ്ലോമവിദ്യാര്‍ത്ഥികളെയും സഹായിക്കുക എന്നതാണ് TIPവകുപ്പിന്റെ മുഖ്യ ഉദ്ദേശ്യം. ബിരുദം നേടിയ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കു ജോലി കണ്ടെത്തുന്നതിന് അവരെ സഹായിക്കുക എന്നതുംTIP- ന്റെ കടമയായി കണക്കാക്കി പ്രവര്‍ത്തിച്ചുവരുന്നു. എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍ക്കു ലഭിക്കുന്ന തൊഴില്‍ സംബന്ധമായ അറിയിപ്പുകള്‍ പരിശോധിച്ച് TIP-ന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.
ബധിരരും ശ്രവണവൈകല്യമുള്ളവരുമായ ബിരുദധാരികള്‍ക്ക് വിവധ മേഖലകളില്‍ പരിശീലനം ഏര്‍പ്പാടാക്കുന്നുണ്ട്. ജോലിയില്‍ തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി വിവിധ സ്ഥാപനങ്ങള്‍ മോക്ക് ഇന്റര്‍വ്യൂ നടത്തി ഇന്റര്‍വ്യൂവിനു തയ്യാറെടുക്കുന്നതിനു പരിശീലിപ്പിക്കുന്നു.
വോളന്റയറിങ്ങിനും ഇന്റേണ്‍ഷിപ്പിനും അവസരം
ഇന്ത്യയ്‌ക്കകത്തും വിദേശത്തുംനിന്നുള്ള ബിരുദധാരികള്‍ക്ക് വോളന്റിയറായി പ്രവര്‍ത്തിക്കാനും ഇന്റേണ്‍ഷിപ്പ് ചെയ്യാനുമുള്ള അവസരം നിഷ് നല്‍കുന്നുണ്ട്. വോളന്റിയറാകാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള അപേക്ഷാഫാറം പൂരിപ്പിച്ച് പ്രൊഫസ്സര്‍മാര്‍, ഉദ്യോഗസ്ഥര്‍, അടുത്തറിയാവുന്നവര്‍ ഇവരില്‍ രണ്ടുപേരുടെ ശുപാര്‍ശയോടെ സമര്‍പ്പിക്കണം. വോളന്റിയര്‍ അപേക്ഷ്‌ഫാറം താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
http://nish.ac.in/others/downloads (others/downloads)
അപേക്ഷപരിശോധിച്ച് രണ്ടാഴ്‌ചയ്‌ക്കകം അപേക്ഷകനെ അറിയിക്കുന്നതായിരിക്കും.
ഇന്റേണ്‍ഷിപ്പ് ആഗ്രഹിക്കുന്നവര്‍ അവരുടെ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷിക്കേണ്ടതാണ്. ഇതിനായുള്ള അപേക്ഷാഫാറം പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗ്യത നിര്‍ണ്ണയിക്കപ്പെടുക.
വോളന്ററിയര്‍മാരുടെ ഇന്റേണ്‍മാരുടെയും പ്രവര്‍ത്തശേഷി ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുകയും ഫലപ്രദമായ രീതിയില്‍ പരിചയം സിദ്ധിക്കുമെന്നു തോന്നുകയും ചെയ്യുന്നിടത്താണ് അവരെ നിയോഗിക്കുക. സാദ്ധ്യമാകുന്നിടത്ത് അപേക്ഷകന്റെ മുന്‍ഗണനപരിഗണിക്കുന്നതായിരിക്കും. ഇവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനായി ഒരു സൂപ്പര്‍വൈസറെ നിയോഗിക്കുന്നതും എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ അപേക്ഷ അംഗീകരിക്കുന്ന മുറയ്‌ക്ക് അപേക്ഷകനെ വിശദാംശങ്ങള്‍ അറിയിക്കുന്നതുമാണ്.
വോളന്റിയര്‍മാര്‍ക്ക് അവരുടെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആവശ്യത്തിന് ഉതകുംവിധം. സൗകര്യപൂര്‍വ്വം തങ്ങളുടെ പ്രവര്‍ത്തനസമയവും കാലയളവും നിശ്ചയിക്കാവുന്നതാണ്. ഇന്റേണ്‍ഷിപ്പ് അപേക്ഷകര്‍ കുറഞ്ഞത് ഒരു മാസമെങ്കിലും തുടരേണ്ടതും ആവശ്യമെങ്കില്‍ ഒരു സെമസ്റ്റര്‍ കാലം തുടരാവുന്നതുമാണ്.
കാലാവധി പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് വോളന്റിയര്‍മാര്‍ക്കും ഇന്റേണ്‍സിനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും.
നിഷ് ഓണ്‍ലൈന്‍ ഇന്ററാക്ടീവ് ഡിസെബിലിറ്റി അവയര്‍നെസ് സെമിനാര്‍ (NIDAS)
നിഷ് കേരള സര്‍ക്കാരിനു കീഴിലുള്ള സാമൂഹികനീതി ഡയറക്ടറേറ്റുമായി സഹകരിച്ചു കൊണ്ട് 2015-ല്‍ ഇദംപ്രഥമമായി “നിഷ് ഓണ്‍ലൈന്‍ ഇന്ററാക്ടീവ് ഡിസെബിലിറ്റി അവയര്‍നെസ് സെമിനാര്‍ ”(NIDAS) ആരംഭിക്കുകയുണ്ടായി. വൈകല്യങ്ങളുളവാക്കുന്ന ബന്ധനത്തെക്കുറിച്ച് ലോകമോമ്പാടുമുള്ള രക്ഷകര്‍ത്താക്കൾക്കും പരിപാലകര്‍ക്കും ധാരണയുണ്ടാക്കുക എന്നതാണ് ഇതിന്റെു ലക്ഷ്യം. ഈ വെബ്ബിനര്‍ പരമ്പര ഇന്റര്‍നെറ്റ് മുഖേന എല്ലാ ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകളിലും (DCPU) സന്നിഹിതരായിരിക്കുന്ന പ്രേഷകര്‍ക്കു വീക്ഷിക്കാനാകും. കുട്ടികളിലും മുതിര്‍ന്നവരിലും സാധാരണമായി കണ്ടുവരുന്ന വൈകല്യങ്ങള്‍ സംബന്ധിച്ച വിഷയങ്ങളാണ് ഇതിനു തിരഞ്ഞെടുക്കുന്നത്. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.00 മണിവരെയാണ് പരിപാടി. നിഷ്-ല്‍ രജിസ്റ്റര്‍ ചെയ്ത് URL ലഭിച്ചവര്‍ക്ക് ലോകത്തെവിടെയിരുന്നു കൊണ്ടും ഈ വെബ്ബിനര്‍ പരിപാടിയിലും സംവാദത്തിലും പങ്കെടുക്കാവുന്നതാണ്.
നിഷ് ഇന്നൊവേറ്റീവ് മോഡല്‍ - ഇന്‍സ്പായറിങ് സ്റ്റോറീസ് (NIMIS)
നിഷ് ആദ്യമായി വൈകല്യങ്ങളെ അതിജീവിച്ചവരുടെ വിജയഗാഥകളും അവരെങ്ങനെ സമൂഹത്തില്‍ മറ്റുള്ളവര്‍ക്കു മാതൃകയായിത്തീര്‍ന്നെന്നുള്ള കാര്യങ്ങളും വിശദമാക്കുന്ന ഒരു പ്രഭാഷണ പരമ്പരയ്ക്കു തുടക്കം കുറിക്കുന്നു. വൈകല്യങ്ങളുള്ളവരുടെ ക്ഷേമം ലക്ഷ്യമാക്കി സേവനം നടത്തുന്നവരും, തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ക്കുപരിയായി നൂതനമാര്‍ഗ്ഗങ്ങളാവിഷ്കരിച്ച് ഈ മേഖലയില്‍ പ്രഗത്ഭാരായവരും ഈ പ്രഭാഷണ പരമ്പരയില്‍ പങ്കാളികളാകുന്നു. രാവിലെ 9.00 മുതല്‍ 10.00 വരെ ഒരു മണിക്കൂര്‍ നീളുന്ന പ്രഭാഷണങ്ങളായിരിക്കും ഇവ. ‘’നിഷ് ഇന്നൊവേറ്റീവ് മോഡല്‍ - ഇന്‍സ്പരയറിങ് സ്റ്റോറീസ് –NIMIS’’ എന്നു പേരിട്ടിരിക്കുന്ന ഈ പ്രഭാഷണ പരമ്പര ഇടവിട്ടിടവിട്ട് നടത്തുന്നതായിരിക്കും.