Menu

ഉന്നതവിദ്യഭ്യസരംഗത്ത് അക്കാദമിക് ഗ്രന്ഥശാലകള്‍ നിസ്തുലമായ പങ്കുവഹിക്കുന്നു. ക്ലാസ്റൂം അധിഷ്ഠിതമായ പഠനത്തില്‍നിന്ന്‌ വിജ്ഞാനാധിഷ്ഠിത വിദ്യാഭ്യാസ രീതിയിലേക്ക് ഗുണപരമായ രൂപാന്തരമാണ് ഇവിടെ സംഭവിക്കുന്നത്. പരമ്പരാഗത രീതികളില്‍നിന്ന്‍ അടിസ്ഥാനപരമായി വ്യതിചലിച്ചുകൊണ്ട്‌, പുതിയ കാലഘട്ടത്തിലെ ലൈബ്രറികള്‍ ഇന്റര്‍നെറ്റ്‌-ഡിജിറ്റല്‍ വിജ്ഞാനശേഖരങ്ങളുടെ സംഭരണത്തിലൂടെയും ഉപയോഗത്തിലൂടെയുമാണ് മുഖ്യമായും വിജ്ഞാനവിതരണം നടത്തുന്നത്.

ഓഡിയോളജി, സ്‌പീച്ച്‌, ലാങ്‌ഗ്വിജ്‌, കമ്മ്യൂണിക്കേഷന്‍ ഡിസ്‌ഓര്‍ഡര്‍, ഓട്ടിസം, ശബ്‌ദം എന്നീ വിഷയങ്ങള്‍ മുതല്‍ വിദ്യാഭ്യാസം, സൈക്കോളജി, കംപ്യൂട്ടര്‍ സയന്‍സ്‌, കല ചരിത്രം, ശില്‌പനിര്‍മ്മാണം, കോമേഴ്‌സ്‌ എന്നിങ്ങനെ വിവധ വിഷയങ്ങളിലായി പുസ്‌തകങ്ങളുടെയും ജേര്‍ണലുകളുടെയും വിപുലമായ ഓരു ശേഖരം നിഷ്‌ ലൈബ്രറിയിലുണ്ട്‌. ഇവയില്‍ ഇ- ജേണലുകള്‍, അവയുടെ മുന്‍കാല ലക്കങ്ങള്‍, അച്ചടിച്ച ലക്കങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. പ്രബന്ധങ്ങള്‍ പ്രോജക്‌ട്‌ റിപ്പോര്‍ട്ടുകള്‍, മാസികകള്‍ എന്നിവയും ഈ ഗ്രന്ഥാലയത്തെ സമ്പന്നമാക്കുന്നു. N-LIST എന്ന നാഷനല്‍ ലൈബ്രറി ആന്റ്‌ ഇന്‍ഫര്‍മേഷന്‍ ഫോര്‍ സ്‌കോളര്‍ലി കണ്ടന്റ്‌ എന്ന യുജിസി സംരംഭത്തില്‍ നിഷ്‌ ലൈബ്രറി അംഗമാണ്‌. ലൈബ്രറി ഉപയോക്താക്കള്‍ക്ക്‌ ലൈബ്രറി കാറ്റലോഗ് തെരഞ്ഞ് അവരവര്‍ക്കാവശ്യമായ പുസ്‌തകങ്ങള്‍ കണ്ടെത്താനുള്ള OPAC (Online Public Acces Catalogue) സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അക്കാദമിക്, ഗവേഷണാത്മക രചനകള്‍ എളുപ്പമാക്കാന്‍ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ മാനദണ്‍ഡങ്ങള്‍ക്കനുസരണമായ ഒരു ഇലക്ട്രോണിക് ശൈലീരേഖ (Style manual) ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്ഥാപനത്തിന്റെ വൈജ്ഞാനിക സമ്പത്തുകളുടെ (Intellectual outputs) ശേഖരണവും പുനഃപ്രാപ്‌തിയും വിതരണവും കാര്യക്ഷമമാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമായ ഒരു ഡിജിറ്റല്‍ ശേഖരം (Dspace) ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RRRLF ലൈബ്രറി

കുട്ടികള്‍ക്ക്‌ പ്രത്യേകമായി മറ്റൊരു ലൈബ്രറിയും ഇവിടെയുണ്ട്‌. മാസികകള്‍, കഥകള്‍, കോമിക്കുകള്‍ തുടങ്ങി RRRLF.ന്റെ ധനസഹായത്തോടെയാണ്‌ ഈ ലൈബ്രറി പ്രവര്‍ത്തിക്കുന്നത്‌.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India