ശ്രവണ-സംസാരവൈകല്യമുള്ളവരുടെ പുനരധിവാസത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം ശ്രവണ-സംസാര വൈകല്യങ്ങള്‍ സംബന്ധിച്ച ഗവേഷണ പ്രവര്‍ത്തങ്ങളും നിഷ് നടത്തുന്നുണ്ട്. നിഷ്- ല്‍ നടത്തുന്ന ഏതു ഗവേഷണവും അവ പുനഃരവലോകനം ചെയ്യാന്‍ നിയുക്തമായ അതോറിറ്റിക്കു സമര്‍പ്പിക്കണം (Review Authority for Reseaerch- RAR).
RAR സമിതിയിലെ അംഗങ്ങള്‍:
ഡോ. സാമുവല്‍ എന്‍. മാത്യു (ചെയര്‍പേഴ്‌സണ്‍)
ഡോ. പത്മജ - മെഡിക്കല്‍സ്
ഡോ. സുജ കുന്നത്ത് – ASLP
ഡോ ആന്‍ വര്‍ഗ്ഗീസ് - സൈക്കോളജിയും സാമൂഹിക വിഷയങ്ങളും
ഗവേഷണം നടത്താനുദ്ദേശിക്കുനനവര്‍ ആദ്യം തന്നെ അതിനുള്ള പ്രൊപ്പോസല്‍RAR സമിതിക്കു സമര്‍പ്പിക്കേണ്ടതാണ്. പ്രൊപ്പോസക്രില്‍ താഴെപ്പറയുന്ന സംഗതികള്‍ ഉണ്ടായിരിക്കേണ്ടതാണ്.
1. സംഗ്രഹം- 300 വാക്കുകളില്‍ കവിയാതെ
2. ഉദ്ദേശ്യവും പ്രാഥമിക സിദ്ധാന്തവും (Hypotheris)
3. വ്യക്തിക്കും സമൂഹത്തിനും ഇതു കൊണ്ടുണ്ടാകുന്ന നേട്ടം
4. റഫറന്‍സുകള്‍ (APA ഫോര്‍മാറ്റില്‍)
5.അനുമതിപത്രം- ആവശ്യമുണ്ടെങ്കില്‍
6. ഗവേഷണ രീതി- പരമാവധി ഒരുപുറം (ബന്ധപ്പെട്ട രേഖകള്‍ സഹിതം)
ഗവേഷകര്‍ സമര്‍പ്പിക്കുന്ന റിസര്‍ച്ച് പ്രൊപ്പോസല്‍ RARസമിതി പരിശോധിക്കുന്നതും ആവശ്യമായ മാറ്റങ്ങളും തിരുത്തലുകളും നിര്‍ദ്ദേശിക്കുന്നതുമാണ്. പരിഷ്‌കാരിച്ച റിസര്‍ച്ച് പ്രൊപ്പോസല്‍RAR സമിതിക്കു പുനര്‍സമര്‍പ്പിക്കണം. സമിതി ഇതു പരിശോധിച്ച് അംഗീകാരം നല്‍കിയശേഷം ആരംഭിക്കാവുന്നതാണ്ഇന്ട്രാമ്യൂറല് റിസര്‍ച്ച്
നിഷി-ല്‍ നടത്തപ്പെടുന്ന ഏതു ഗവേഷണവും ഇന്‍ട്രമ്യൂറല്‍ റിസര്‍ച്ച് വിഭാഗത്തില്‍പ്പെടുന്നു.
എക്‌സാട്രമ്യൂറള്‍ റിസര്‍ച്ച്
നിഷ്- ലെ സ്റ്റാഫ് അംഗങ്ങളോ വിദ്യാര്‍ത്ഥികളോ പുറമെയുള്ള ഏജന്‍സികളുടെ ധനസഹായം സ്വീകരിച്ചുകൊണ്ടു നടത്തുന്ന ഗവേഷണം എക്‌സ്‌ട്രാമ്യൂറല്‍ റിസര്‍ച്ച് ആകുന്നു.