ശ്രവണ സംസാരവൈകല്യങ്ങള്‍ കണ്ടെത്തുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്ന സംഘത്തില്‍ ഇ.എന്‍.റ്റി. ഡോക്ടര്‍ പ്രധാന പങ്കുവഹിക്കുന്ന അംഗമാണ്. ശ്രവണേന്ദ്രിയ സംബന്ധമായ പ്രശ്നങ്ങളും സംസാരവൈകല്യങ്ങളുമുളളവർക്ക് മെഡിക്കല്‍ ഇന്റർവെൻഷൻ നല്‍കുന്നത് ഇ.എന്‍.റ്റി.വിഭാഗമാണ്. കൂടാതെ ശ്രവണസഹായി ഘടിപ്പിക്കേണ്ട കേസുകള്‍ കണ്ടെത്താനും, കോക്ലിയര്‍ ഇംപ്ലാന്റേഷന് നടത്താനും, ആവശ്യമെന്നു കണ്ടാല്‍ കേസ് റഫര്‍ ചെയ്യാനും ഇ.എന്‍.റ്റി. സഹായിക്കുന്നു. BASLP/MASLP വിദ്യാര്‍ത്ഥികളുടെ ഇന്റര്‍ ഡിപ്പാർട്മെന്റല്‍ പ്രോജക്ടുകള്‍, അക്കാദമിക വിഷയങ്ങള്‍ എന്നിവയും ഈ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. കേൾവിത്തകരാറുളളവര്ക്ക് ഡ്രൈവിങ് ലൈസൻസ് നേടാനുളള സർട്ടിഫിക്കറ്റും ഇ.എന്‍.റ്റി.ഡോക്ടര്‍ നല്കുന്നു.