സിന്ധു ഐ.വി., BSc, MEd, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
1999 - ല്‍ ആണു മിസ് സിന്ധു പ്രീ സ്കൂള്‍ ടീച്ചറായി നിഷ് - ല്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചതു. നിഷ് - ല്‍ ചേരുന്നതിനു മുന്‍പ് അവര്‍ ശ്രീ വിദ്യാധി രാജ വിദ്യാ മന്ദിറില്‍ ഹൈ സ്കൂള്‍ അദ്ധ്യാപിക ആയിരുന്നു. ഇപ്പോള്‍ ബധിരരും കേള്‍വി ശക്തി കുറഞ്ഞവരുമായ കൊച്ചു കുട്ടികള്‍ക്കു വേണ്ടി ഉള്ള വിവിധ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമുകള്‍ എകോപിപ്പിക്കുന്നു. പ്രീ സ്കൂള്‍ കുട്ടികളുടെ ക്ലാസുകള്‍ കൈകാര്യം ചെയ്യുകയും DECSE - ല്‍ ( ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്പെഷ്യല്‍ എജ്യുക്കേഷന്‍ ) ഫാക്കല്‍ട്ടി ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിഷ് നടത്തുന്ന CRE പ്രോഗ്രാമിന്റെ റിസോയ്സ് പേര്‍സണ്‍ ആയിരുന്നു. മറ്റു സ്ഥാപനങ്ങള്‍ സംഘടിപ്പിച്ച CRE പ്രോഗ്രാമുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്
|
|
ബിന്ദു പി, MSc, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
മിസ് ബിന്ദു പി 1998 - ല്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കേരള സര്‍വകലാശാലയില്‍ നിന്നു ഹോം സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. ശ്രവണ വൈകല്യം ഉള്ള കൊച്ചു കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള യോഗ്യതയായ DTYHI ഡിപ്ലോമ നേടിയിട്ടുണ്ട്. 2009 - ല്‍ നിഷ് സംഘടിപ്പിച്ച CRE പ്രോഗ്രമിന്റെ റിസോഴ്സ് പേഴ്സണ്‍ ആയിരുന്നു. 2010 - ല്‍ NIPMED സംഘടിപ്പിച്ച CRE പ്രോഗ്രാമില്‍ പങ്കെടുക്കുകയുണ്ടായി.
|
|
സപ്ന കെ, MA, DTY(HI), PG Dip. in Public Relations & Journalism |
This email address is being protected from spambots. You need JavaScript enabled to view it. |
തിരുവനന്തപുരം സ്വദേശി. രസതന്ത്രത്തില്‍ ബിരുദവും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും. പബ്ലിക് റിലേഷന്‍സ് ആന്റ് ജേണലിസത്തില്‍ പോസ്റ്റു ഗ്രാജ്യുവേറ്റു ഡിപ്ലോമ. നിഷ് - ല്‍ ചേരുന്നതിനു മുന്‍പ് അച്ചടി മാധ്യമത്തിലും ഇലക്ട്രോണിക് മാധ്യമത്തിലും സജീവം ആയിരുന്നു. 1999 ഓഗസ്റ്റില്‍ നിഷ് ന്റെ പ്രീ സ്‌കൂളില്‍ ശ്രവണ വൈകല്യം ഉള്ള കുട്ടികളുടെ അദ്ധ്യാപികയായി ചേര്‍ന്നു. 2003 - ല്‍ DTYHI എന്ന ഡിപ്ലോമ നേടി. 2009 - ലെ NCED പ്രോഗ്രാമില്‍ പങ്കെടുത്തു. 2009 - ല്‍ നിഷ് സംഘടിപ്പിച്ച CRE പ്രോഗ്രാമിന്റെ റിസോഴ്സ് പേഴ്സണ്‍ ആയിരുന്നു. 2011 - ലും 2015 - ലും നിഷ് സംഘടിപ്പിച്ച CRE പ്രോഗ്രാമുകള്‍ വിജയകരമായി ഏകോപിപ്പിച്ചത് മിസ് സ്വപ്നയാണ്. മറ്റു സ്ഥാപനങ്ങള്‍ സംഘടിപ്പിച്ച CRE പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്.
|
|
സുഷമ ഐ, BSc, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
1999 മുതല്‍ പ്രീ സ്കൂള്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചു വരുന്നു. 2009 - ലെ NCED പ്രോഗ്രാമില്‍ പങ്കെടുക്കുകയുണ്ടായി. 2009 - ല്‍ നിഷില്‍ സംഘടിപ്പിച്ച CRE പ്രോഗ്രാം വിജയകരമായി ഏകോപിപ്പിക്കുകയും മറ്റു സ്ഥാപനങ്ങള്‍ സംഘടിപ്പിച്ച CRE പ്രോഗ്രാമുകളില്‍ പങ്കെടുക്കുകയും ചെയ്തു.
|
|
നീത എം എന്‍, BSc, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
1999 മുതല്‍ നിഷ് - ല്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ആയി സേവനമനുഷ്ഠിച്ചു വരുന്നു. വിവിധ ശില്പ ശാലകളിലും 2009 - ലെ NCED പ്രോഗ്രാമിലും പങ്കെടുത്തിട്ടുണ്ട്. 2009 - ല്‍ നിഷ് സംഘടിപ്പിച്ച CRE പ്രോഗ്രാമിന്റെ റിസോഴ്സ് പേഴ്സണ്‍ ആയിരുന്നു. ഇപ്പോള്‍ മുംബയിലെ ' ഐ ഹിയര്‍ ഫൗണ്ടേഷന്‍ ' നടത്തുന്ന ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിയില്‍ ഒരു വര്‍ഷത്തെ ട്രെയിനിങ് കോഴ്സില്‍ പങ്കെടുക്കുന്നു.
|
|
ആര്‍. ജയലക്ഷ്മി, MA, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
2000 - ല്‍ നിഷ് - ല്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. ശ്രവണ വൈകല്യമുള്ള ഒരു കുട്ടിയുടെ മാതാവായ ജയലക്ഷ്മിക്ക് പതിനഞ്ചിലേറെ വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്. രസതന്ത്രത്തില്‍ ബിരുദമെടുത്ത ഇവര്‍ 1999 - ല്‍ നിഷ് - ല്‍ നിന്നു ശ്രവണ വൈകല്യമുള്ളവര്‍ക്കു വേണ്ടിയുള്ള സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ഡിപ്ലോമ കരസ്ഥമാക്കി. നിഷും അതുപോലെയുള്ള മറ്റു സ്ഥാപനങ്ങളും സംഘടിപ്പിച്ച വിവിധ CRE പ്രോഗ്രാമുകളില്‍ പങ്കെടുത്തിട്ടുണ്ട്. NCED പ്രോഗ്രാമിലും ചെന്നൈയിലെ ബാല വിദ്യാലയ നടത്തിയ റിഫ്രഷര്‍ കോഴ്സിലും പങ്കെടുക്കുകയുണ്ടായി.
|
|
ദീപ MA, DTY(HI)
ഫസ്റ്റ് ഗ്രേഡ് പ്രീ സ്‌കൂള്‍ ടീച്ചര്‍ |
This email address is being protected from spambots. You need JavaScript enabled to view it. |
2003 - ല്‍ പ്രീ സ്കൂള്‍ ടീച്ചറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2011 - ല്‍ ഡല്‍ഹിയില്‍ നടന്ന NCED പ്രോഗ്രാമില്‍ " ആന്‍ അഡ്വാന്‍സ്ഡ് മള്‍ട്ടി ഡിസിപ്ലിനറി മോഡല്‍ ഫോര്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ ഫോര്‍ ഡെഫ് ആന്റ് ഹാര്‍ഡ് ഓഫ് ഹിയറിങ് " എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. തിരുവനന്തപുരത്തു സംഘടിപ്പിച്ച NECD പ്രോഗ്രാമില്‍ പങ്കെടുക്കുകയുണ്ടായി. നിഷും ഷൊര്‍ണൂരിലെ ICCONS ഉം സംയുക്തമായി സംഘടിപ്പിച്ച CRE പ്രോഗ്രാമിലും പങ്കെടുത്തിരുന്നു.
|
|
പ്രഭ ജോസഫ്, MA, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
2003 - ല്‍ നിഷ് - ല്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയി സേവനം ആരംഭിച്ചു. 2011 - ല്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച NCED പ്രോഗ്രാമില്‍ " ആന്‍ അഡ്വാന്‍സ്ഡ് മള്‍ട്ടി ഡിസിപ്ലിനറി മോഡല്‍ ഫോര്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ ഫോര്‍ ഡെഫ് ആന്റ് ഹാര്‍ഡ് ഓഫ് ഹിയറിങ് " എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. തിരുവനന്തപുരത്തു നടന്ന NCED പ്രോഗ്രാമിലും പങ്കെടുക്കുകയുണ്ടായി. നിഷും ഷൊര്‍ണൂരിലെ ICCONS - ഉം സംയുക്തമായി സംഘടിപ്പിച്ച CRE പ്രോഗ്രാമിലും പങ്കെടുത്തിരുന്നു.
|
|
വിനീത വി. ശങ്കര്‍ , MA, DTY(HI)
ഫസ്റ്റ് ഗ്രേഡ് പ്രീ സ്‌കൂള്‍ ടീച്ചര്‍ |
This email address is being protected from spambots. You need JavaScript enabled to view it. |
2005 മുതല്‍ നിഷ് - ല്‍ പ്രീ സ്കൂള്‍ ടീച്ചറായി സേവനം അനുഷ്ഠിക്കുന്നു. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഡിപ്ലോമ ഇന്‍ യങ് ഹിയറിങ് ഇമ്പയേര്‍ഡ് ചില്‍ഡ്രന്‍ എന്ന യോഗ്യത കൈവരിച്ചു. 2009 - ല്‍ തിരുവനന്തപുരത്തും 2011 - ല്‍ ഡല്‍ഹിയിലും സംഘടിപ്പിച്ച NCED പ്രോഗ്രാമുകളില്‍ പങ്കെടുത്തിരുന്നു.
|
|
ദിവ്യ പി. എസ്., BSc, DTY(HI)
പ്രീ സ്‌കൂള്‍ ടീച്ചര്‍ - സെക്കന്‍ഡ് ഗ്രേഡ് |
This email address is being protected from spambots. You need JavaScript enabled to view it. |
2004 - ല്‍ ശ്രവണ വൈകല്യമുള്ള കൊച്ചു കുട്ടികളെ പരിശീലിപ്പിക്കുന്ന പ്രീ സ്കൂള്‍ ടീച്ചറായി ചേര്‍ന്നു. ജന്തു ശാസ്ത്രത്തില്‍ ബിരുദധാരി. നിഷും മറ്റു സ്ഥാപനങ്ങളും സങ്കടിപ്പിച്ച CRE പ്രോഗ്രാമുകളില്‍ പങ്കെടുത്തു. കേരളത്തില്‍ നടന്ന NCED പ്രോഗ്രാമിലും പങ്കെടുത്തിട്ടുണ്ട്. 2010 - ല്‍ അമൃത ടി.വി സംഘടിപ്പിച്ച വനിതാ രത്നം റിയാലിറ്റി ഷോയില്‍ ഫസ്റ്റ് റണ്ണര്‍ അപ്പായിരുന്നു ദിവ്യ.
|
|
മാര്‍ഗരറ്റ് ലാസര്‍., BA (Litt), DTY(HI)
പ്രീ സ്‌കൂള്‍ ടീച്ചര്‍ - സെക്കന്‍ഡ് ഗ്രേഡ് |
This email address is being protected from spambots. You need JavaScript enabled to view it. |
2008 ജൂലൈ മുതല്‍ നിഷ് - ല്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ആയി സേവനമനുഷ്ഠിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദം. ശ്രവണ പരാധീനതയുള്ള കൊച്ചു കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള യോഗ്യതയായ DTY ( HI ) ഡിപ്ലോമ നേടി. 2009 ല്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച NCED പ്രോഗ്രാമില്‍ പങ്കെടുത്തു. കൂടാതെ ഷൊര്‍ണൂരിലെ ICCONS സംഘടിപ്പിച്ച CRE പ്രോഗ്രാമിലും പങ്കെടുത്തിട്ടുണ്ട്.
|
|
ഷീജാ മധുസൂദനന്‍, MA, DSE, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
2004 മുതല്‍ നിഷ് - ല്‍ പ്രീ സ്കൂള്‍ ടീച്ചറായി സേവനമനുഷ്ഠിച്ചു വരുന്നു. ജന്തു ശാസ്ത്രത്തില്‍ ബിരുദം. സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ഡിപ്ലോമ. കേള്‍വി തകരാറുള്ള കൊച്ചു കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള DTY ( HI ) ഡിപ്ലോമയും നേടിയിട്ടുണ്ട്. ചെന്നൈയിലെ ബാല വിദ്യാലയത്തില്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിലും 2009 ല്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച NCED പ്രോഗ്രാമിലും പങ്കെടുത്തു.
|
|
മായ ജി. എസ്., BSc, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
2008 മുതല്‍ നിഷ് - ല്‍ പ്രീ സ്കൂള്‍ ടീച്ചറായി പ്രവര്‍ത്തിക്കുന്നു. സൈക്കോളജിയില്‍ ബിരുദം. കേള്‍വി തകരാറുള്ള കൊച്ചു കുട്ടികളെ പഠിപ്പിക്കുന്നതില്‍ ഡിപ്ലോമ. കംപ്യൂട്ടര്‍ അപ്പ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2009 ല്‍ തിരുവനന്തപുരത്തു നടന്ന NCED പ്രോഗ്രാമിലും ഷൊര്‍ണൂരിലെ ICCONS സംഘടിപ്പിച്ച CRE പ്രോഗ്രാമിലും സംബന്ധിച്ചു. കോക്ലിയര്‍ കമ്പനി നടത്തിയ ' ബേസിക് ഇന്റര്‍മീഡിയറ്റ് ആന്റ് അഡ്വാന്‍സ്ഡ് വര്‍ക്‌ഷോപ്സ് ഇന്‍ എ.വി.റ്റി. ' യില്‍ പങ്കെടുക്കുകയുണ്ടായി. മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ' ലേണിങ് ഡിസെബിലിറ്റി ' എന്ന വിഷയത്തിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സിലും വിജയിച്ചു.
|
|
മായാദേവി എസ്. ബി., MA, BSc, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
2008 ഫെബ്രുവരി മുതല്‍ നിഷ് - ല്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍. പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം. രസതന്ത്രത്തില്‍ ആണ് ബിരുദം നേടിയത്. കേള്‍വി തകരാറുള്ള കൊച്ചു കുട്ടികളെ പഠിപ്പിക്കുന്നതിന് DTY ( HI ) ഡിപ്ലോമ നേടി. 2009 ല്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച NCED പ്രോഗ്രാമില്‍ പങ്കെടുത്തു.ആലപ്പുഴയിലെ കെ.വി.എം.സ്‌കൂള്‍ സംഘടിപ്പിച്ച CRE പ്രോഗ്രാമിലും ബാല വികാസ് സ്‌പെഷ്യല്‍ സ്‌കൂളിലും പങ്കെടുത്തിട്ടുണ്ട്.
|
|
വിശ്വലക്ഷ്മി എസ്., MA, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
2007 ജൂലൈ മുതല്‍ നിഷ് - ല്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍. ജന്തു ശാസ്ത്രത്തില്‍ ബിരുദം. DTY ( HI ) ഡിപ്ലോമ. 2009 - ല്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച NCED പ്രോഗ്രാമിലും പങ്കെടുത്തു.
|
|
അര്‍ച്ചനാ രാജന്‍ എസ്., BA, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
2009 ജൂണ്‍ മുതല്‍ നിഷ് - ല്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍. ചരിത്രത്തില്‍ ബിരുദം. DTY ( HI ) ഡിപ്ലോമ. 2009 - ല്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച NCED പ്രോഗ്രാമിലും ഷൊര്‍ണൂരിലെ ICCONS നടത്തിയ CRE പ്രോഗ്രാമിലും പങ്കെടുത്തു. |
|
ഷീബ എസ്.ആര്‍., MA, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
ജനുവരി 2012 മുതല്‍ നിഷ് - ല്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍. ധനതത്ത്വ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. DTY ( HI ) ഡിപ്ലോമ. അഡ്വാന്‍സ്ഡ് ബയോണിക്സ് നിഷ് - ല്‍ സംഘടിപ്പിച്ച ശില്പശാലയിലും 2015 മാര്‍ച്ചില്‍ നിഷ് സംഘടിപ്പിച്ച CRE പ്രോഗ്രാമിലും പങ്കെടുത്തു. |
|
കാഞ്ചന ബി.എസ്. MA, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
2013 ജനുവരി മുതല്‍ നിഷ് - ല്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍. ബോട്ടണിയില്‍ ബിരുദം. DTY ( HI ) ഡിപ്ലോമ. അഡ്വാന്‍സ്ഡ് ബയോണിക്സ് നിഷ് - ല്‍ സംഘടിപ്പിച്ച ശില്പശാലയിലും 2012 - ലും 2015 - ലും നിഷ് സംഘടിപ്പിച്ച CRE പ്രോഗ്രാമുകളിലും പങ്കെടുത്തു. |
|
വീണാ പി.സാരഥി, MSc, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
2013 നവംബര്‍ മുതല്‍ നിഷ് - ല്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍. ജനസംഖ്യാ ശാസ്ത്രത്തില്‍ ( ഡെമോഗ്രഫി ) ബിരുദാനന്തര ബിരുദം. DTY ( HI ) ഡിപ്ലോമ.അഡ്വാന്‍സ്ഡ് ബയോണിക്സ് സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്തിട്ടുണ്ട്. |
|
മഞ്ജു വി, BA, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
2011 ജനുവരി മുതല്‍ നിഷ് - ല്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം. DTY ( HI ) ഡിപ്ലോമ. ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി ശില്പശാലയില്‍ പങ്കെടുത്തിട്ടുണ്ട്. |
|
സിമി എസ്., BA, DTY(HI) |
This email address is being protected from spambots. You need JavaScript enabled to view it. |
ജൂലൈ 2014 മുതല്‍ നിഷ് - ല്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍. ചരിത്രത്തില്‍ ബിരുദം. DTY ( HI ) ഡിപ്ലോമ. ഓഡിറ്ററി വെര്‍ബല്‍ ശില്പശാലയില്‍ പങ്കെടുത്തു. |
|
അശ്വതി ദിനേശ്., BSC,DTY (HI),BEd(HI) |
|
അശ്വതി 2016 ആഗസ്റ്റ് മാസം മുതല്‍ നിഷ്-ല്‍ പ്രീ-സ്കൂള്‍ അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ജന്തുശാസ്ത്രത്തില്‍ ബിരുദവും, കേള്‍വിക്കുറവുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിലുള്ള പ്രത്യേക Bed-ഉം കരസ്ഥമാക്കിയ അശ്വതിക്ക് കൊല്ലത്തെ SNISH എന്ന സ്ഥാപനത്തില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എന്ന നിലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനപരിചയവുമുണ്ട്. |
|
|
|
സ്മിത.വി., |
|
സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയ സ്മിത 2014-ല്‍ നിഷ്-ല്‍ നിന്നും കേള്‍വി കുറവുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് |
|
ആതിര എൽ. എസ്സ്.,BSC,DTY (HI),BEd(HI) |
|
മിസ്സ് ആതിര എൽ. എസ്സ് കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. അസിസ്റ്റൻറ് പ്രൊഫസ്സർ നിയമനത്തിനാവശ്യമായ നാഷനൽ എലിജിബിലിറ്റി ടെസ്റ്റും (നെറ്റ്) പാസ്സായിട്ടുണ്ട്. 2010 ജൂലൈ മുതൽ നിഷിൽ പ്രവർത്തിച്ചുവരുന്നു. നിഷിൽ ചേരുന്നതിനുമുൻപ് ഒരു സി.ബി.എസ്. ഇ സ്കൂളിൽ ലൈബ്രേറിയനായിരുന്നു. |