നിയതമായ പഠനവൈകല്യമുള്ള കുട്ടികള്‍ക്കു ഇന്റര്‍വെന്‍ഷന്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ നിഷ് വികസിപ്പിച്ചെടുത്ത ഗ്രൂപ്പ് തെറാപ്പി ക്ലിനിക്കാണ് ലേണിങ് ബ്രിഡ്ജ്. ഏതെങ്കിലും പഠന മേഖലയില്‍ സാരമായ പഠനശേഷിക്കുറവ് അനുഭവപ്പെടുന്നതിനാണ് പഠന വൈകല്യമെന്നോ പഠന പരാധീനതയെന്നോ പറയുന്നത്.അക്കാദമികവും ഭാഷാപരവും സംസാര /ഉച്ചാരണ സംബന്ധവുമായി ശരിയായ വികാസം പ്രാപിക്കാത്ത അവസ്ഥയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.വായിക്കാനുള്ള ബുദ്ധിമുട്ടു (ഡിസ്ലെക്സിയ ), ഗണിത ശാസ്ത്ര പരമായ പരാധീനത (ഡിസ്കാല്‍കുലിയ) എഴുതാനുള്ള വൈഷമ്യം (ഡിസ്ഗ്രാഫിയ). ഇവയാണ് പഠനവൈകല്യങ്ങളില്‍ ഉള്‍പ്പെടുന്നത്.നിഷ്-ല്‍ പതിവായി സംസാര/ഉച്ചാരണ പ്രശ്നങ്ങളുടെ തെറാപ്പിക്കുവേണ്ടി വന്നിരുന്ന ഏഴു വിദ്യാര്‍ഥികളുമായി പരീക്ഷണാടിസ്ഥാനത്തില്‍ 2013 ഫെബ്രുവരിയിലാണ് ലേണിങ് ബ്രിഡ്ജ് ആരംഭിച്ചത്.കുട്ടികളെ ഇ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പായി അവരുടെ ബൗദ്ധികമായ കഴിവുകളും സംസാര/ഉച്ചാരണ തകരാറുകളും പ്രാഥമികമായി വിലയിരുത്തുന്നു.
ദൗത്യം:
പഠനവൈകല്യം നേരിടുന്ന വ്യക്തികള്‍ക്കു ആവശ്യമാണെന്ന് തെളിവിന്റെ അടിസ്ഥാനത്തില്‍ ബോദ്ധ്യപ്പെട്ടിട്ടുള്ള സേവനങ്ങള്‍ നല്‍കുകയാണ് ഗ്രുപ്പിന്റെ ദൗത്യം.ജനങ്ങളുടെ ക്ഷേമത്തില്‍ വൈകല്യങ്ങളുണ്ടാക്കുന്ന ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വൈകല്യം നേരിടുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബത്തിനും കൂട്ടായി തെറാപ്പി നല്‍കുന്നു.
ലക്ഷ്യം:
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പേരു | വിദ്യാഭ്യാസ യോഗ്യത | ബന്ധപ്പെടാനുള്ള വിവരങ്ങള്‍ |
---|---|---|
ഡോ. സുജ കുന്നത്ത് | Ph.D | ഹെഡ് , ഓട്ടിസം സ്പെക്ട്രം ആന്റ് റിലേറ്റഡ് ഡിസ്ഓര്‍ഡേഴ്സ് , നിഷ്, നിഷ് റോഡ്, ശ്രീ കാര്യം പി. ഓ., തിരുവനന്തപുരം Pin: 695 017 ഫോണ്‍: 0471-3066603 |
മിസ് ലക്ഷ്മി എസ്.മോഹന്‍ | MSc (SLP) | ഡിപ്പാര്‍ട്മെന്റ് ഓഫ് ASLP, നിഷ്, നിഷ് റോഡ്, ശ്രീ കാര്യം പി. ഓ., തിരുവനന്തപുരം Pin: 695 017 ഫോണ്‍:0471-3066625 |
മിസ് അഞ്ജന എ.വി | MSc (SLP) | ഡിപ്പാര്‍ട്മെന്റ് ഓഫ് ASLP, നിഷ്, നിഷ് റോഡ്, ശ്രീ കാര്യം പി. ഓ., തിരുവനന്തപുരം Pin: 695 017 ഫോണ്‍: 0471-3066625 |