Menu

ശ്രവണ,സംസാര, ആശയവിനിമയ സിദ്ധികള്‍ വികസിപ്പിക്കുന്നതിന്‌ ശൈശവാവസ്ഥയില്‍ത്തന്നെ കേള്‍വിക്കുറവു കണ്ടെത്തേണ്ടതും ആവശ്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതുമാണ്‌. ഓഡിയോളജിയിലെ സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്താല്‍ ജനിച്ച്‌ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കേള്‍വിശക്തി നിര്‍ണ്ണയിക്കാനാകും,

നവജാതശിശുക്കളുടെ ശ്രവണശക്തി പരിശോധനായൂണിറ്റ്‌ ആരംഭിച്ചതുതന്നെ ഓരോ നവജാതശിശുവിന്റെയും കേള്‍വിക്കുറവ്‌ കഴിയുന്നത്ര നേരത്തെ തിരിച്ചറിയണമെന്ന ലക്ഷ്യത്തോടെയാണ്‌. കേള്‍വിശ്‌കതി പരിശോധനകാര്യക്ഷമമായി നടത്തുന്നതിനു സഹായിക്കുന്നതും ശിശുപരിശോധനയ്‌ക്കുള്ള സംയുക്തസമിതി (Joint Committee for Infant Screenins- JCIH) ശുപാര്‍ശചെയ്‌തതുമായ AABR, OAE തുടങ്ങിയ അത്യന്താധുനിക ഉപകരണങ്ങളുള്‍ക്കൊള്ളുന്നതുമാണ്‌ സ്‌ക്രീനിങ്ങ്‌ യൂണിറ്റ്‌. കേള്‍വിശക്തി പരിശോധനയില്‍ വിപരീതഫലം കാണപ്പെടുന്ന കുട്ടികളുടെ തകരാറുകള്‍ കണ്ടെത്തുന്നതിന് സമഗ്ര ശ്രവണശക്തി പരിശോധനകൾക്കു വിധേയരാക്കും. കേള്‍വിശക്തി പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക്‌ ശ്രവണ, സംസാരശേഷി വികാസത്തിന്റെ സുപ്രധാനഘട്ടങ്ങള്‍ സംബന്ധിച്ച്‌ കൗണ്‍സിലിങ്ങ്‌ നടത്തും.

നടത്തപ്പെടുന്ന പരിശോധനകള്‍:

  • സ്‌ക്രീനിങ്ങ്‌ OAE
  • ഓട്ടമേറ്റഡ്‌ ABR(AABR)
  • ഇമിറ്റന്‍സ്‌ ടെസ്റ്റിങ്ങ്‌
  • ഓട്ടോസ്‌കോപ്പിക്ക്‌ പരിശോധന
  • ബിഹേവിയറല്‍ ഒബ്‌സര്‍വേഷന്‍ ഓഡിയോമെട്രി
  • ഇന്‍ഫോര്‍മല്‍ അസ്സസ്‌മെന്റ്‌

അന്വേഷണങ്ങള്‍ക്കു ബന്ധപ്പെടേണ്ടവര്‍

ഫാക്കള്‍ട്ടിയുടെ പേര്‌പ്രൊഫഷനല്‍വിദ്യാഭ്യാസയോഗ്യതബന്ധപ്പെടേണ്ടവിലാസം
മിസ്‌. സൗമ്യസുന്ദരം MASLP This email address is being protected from spambots. You need JavaScript enabled to view it. ഡിപ്പാര്‍ട്ട്‌മെന്റ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌ (നിഷ്‌) നിഷ്‌റോഡ്‌, ശ്രീകാര്യം.പി.ഒ, തിരുവനന്തപുരം 695017 ഫോണ്‍: +91 471 2944650
മിസ്‌ ഹസ്‌നാഫാത്തിമ MSc (Audiology) This email address is being protected from spambots. You need JavaScript enabled to view it. ഡിപ്പാര്‍ട്ട്‌മെന്റ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌ (നിഷ്‌) നിഷ്‌റോഡ്‌, ശ്രീകാര്യം.പി.ഒ, തിരുവനന്തപുരം 695017 ഫോണ്‍: +91 471 2944625

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India