കുട്ടികളിലും മുതിര്‍ന്നവരിലും കാണപ്പെടുന്ന സംസാരം, ഉച്ചാരണവൈകല്യങ്ങള്‍ വിലയിരുത്താനും അവയുടെ കാരണം കണ്ടെത്താനും പ്രവര്‍ത്തിക്കുന്ന വകുപ്പാണ് സ്‌പീച്ച് ലാങ്‌ഗ്വിജ് ഡയഗ്നോസ്റ്റിക്‌സ്.
സ്‌ഫുടമായും ഒഴുക്കോടെയും സംസാരിക്കാന്‍ കഴിയാതിരിക്കുക, വിക്കുക, ശബ്‌ദമിടറുക തുടങ്ങിയവയാണ് സംസാരവൈകല്യങ്ങള്‍, തനിച്ചോ, ഡിസാര്‍ത്രിയ, അപ്രാക്‌സിയ, സെറിബ്രല്‍ പാള്‍സി തുടങ്ങിയ നാഡീവ്യൂഹ സംബന്ധിയായ രോഗങ്ങളോടൊപ്പമോ സംസാരവൈകല്യങ്ങളുണ്ടാകാം.
സംസാരവൈകല്യനിര്‍ണ്ണയനവും പരിശോധനകളും
- വിക്കിന്റെ തീവ്രത സൂചിക
- വിക്ക് മുന്‍കൂട്ടി അറിയാനുള്ള ഉപാധി
- മലയാള ഉച്ചരാണ സ്‌ഫുടതാപരിശോധന
- ഫോട്ടോ-ആര്‍ട്ടിക്കുലേഷന്‍ ടെസ്റ്റ്
- ഫ്രഞ്ചേ ഡിസാര്‍ത്രിക് അസ്സസ്‌മെന്റ്
- അപ്രാക്‌സിയ ബാറ്ററി (പുരുഷന്മാര്‍ക്ക്)
- സ്‌കൂളില്‍പോകുന്നവരും വിക്കുള്ളവരുമായ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റ രീതികള്‍
- ഡോക്‌ടര്‍ സ്‌പീച്ച്-വോയ്‌സ് അനാലിസിസ് സംവിധാനം
- VAGHMI
- PRAAT വോയ്‌സ് ഫ്‌ളവന്‍സി, ലാരിങ്ങ്‌ജെക്‌ടമി
- പ്രൊഫോര്‍മ- CP, മുച്ചുണ്ട് ക്ലെഫ്‌റ്റ് പാലറ്റ്- തുടങ്ങിയവ.
ഭാഷാപ്രശ്‌നങ്ങള്‍
കുട്ടികളിലും മുതിര്‍ന്നവരിലും ഒന്നുപോലെ കാണപ്പെടുന്ന മുതിര്‍ന്നവരില്‍ സാധാരണമായി ഇതു സംഭവിക്കുന്നത് പക്ഷാഘാതം, തലയ്‌ക്കേല്‌ക്കുന്ന പരിക്ക്, വാര്‍ദ്ധക്യം എന്നിവമൂലം നാഡീവ്യൂഹത്തിനുണ്ടാകുന്ന തകരാറിനെത്തുടര്‍ന്നാണ്. കുട്ടികളിലാകട്ടെ, വൈകിസംസാരിച്ചു തുടങ്ങുക, ഉച്ചാരണദോഷം തുടങ്ങിയ വൈകല്യങ്ങള്‍ തനിച്ചോ, അല്ലെങ്കില്‍ സെറിബ്രല്‍പാള്‍സി, ബുദ്ധിമാദ്ധ്യം, ഓട്ടിസം സ്‌പെക്‌ട്രം, ശ്രവണവൈകല്യം തുടങ്ങിയ കാരണങ്ങളാലോ സംഭവിക്കാം.
സംസാരശേഷി പരിശോധനാ സംവിധാനങ്ങള്‍
- ബോസ്റ്റണ്‍ ഡയഗനോസ്റ്റിക് അഫേസിയ എക്‌സാമിനേഷന്‍ ടെസ്റ്റ്
- വെസ്റ്റേണ്‍ അഫേസിയ ബാറ്ററി
- റിസപ്‌റ്റീവ് ആന്റ് എക്‌സ്‌പ്രസ്സീവ്
- സ്‌കെയ്‌ല്‍ ഓഫ് ഏര്‍ലി കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്
- ത്രീ-ഡൈമെന്‍ഷനല്‍ ലാങ്‌ഗ്വിജ് അക്വിസിഷന്‍ സ്‌കില്‍സ്
- ചൈല്‍ഡ്‌ഹുഡ് ഓട്ടിസം റേറ്റിങ്ങ് സ്‌കെയ്‌ല്‍
- റിവൈസ്‌ഡ് ടോക്കണ്‍ ടെസ്റ്റ്
- ടെസ്റ്റ് ഓഫ് ലാങ്‌ഗ്വിജ് ഡെവലപ്‌മെന്റ്
- ലിങ്ങ്‌ഗ്വിസ്റ്റ് പ്രൊഫൈല്‍ ടെസ്റ്റ്
- ഓട്ടിസ്റ്റിക് ബിഹേവിയര്‍ കോമ്പസിറ്റ് ചെക്ക്‌ലിസ്റ്റ് ആന്റ് പ്രൊഫൈല്‍
- മലയാളം ലാങ്ങഗ്വിജ് ടെസ്റ്റ്
- ഇല്ലിനോയ് ടെസ്റ്റ് ഓഫ് സൈക്കോ ലിങ്ങിഗ്വിസ്റ്റിക് എബിലിറ്റി
- അസ്സസ്‌മെന്റ് ഓഫ് ലാങ്‌ഗ്വിജ് ഡെവലപ്‌മെന്റ്
- മോഡിഫൈഡ് ചെക്കലിസ്റ്റ് ഫോര്‍ ഓട്ടിസം ഇന്‍ ടോഡ്‌ലേഴ്‌സ്