ഡോ. ആന്‍ വര്‍ഗിസ്, Ph.D |
This email address is being protected from spambots. You need JavaScript enabled to view it. |
നിഷ് - ന്റെ തുടക്കം മുതല്‍ക്കേ അതിലെ സൈക്കോളജിസ്റ്റാണ് മിസ് ആന്‍. സൈക്കോളജിയില്‍ എം.ഫില്‍ ഡിഗ്രിയോടെ നിഷ് - ല്‍ ഉദ്യോഗത്തില്‍ പ്രവേശിച്ച ആനിനു 2010 ല്‍ ഡോക്ടറേറ്റ് ലഭിച്ചു. പരിതഃസ്ഥിതികളോട് ഇണങ്ങുന്ന കായിക വിദ്യാഭ്യാസമാണ് അവര്‍ക്കു താല്പര്യമുള്ള മേഖല.
|
അഞ്ജു വി.ജെ., MPhil (Psy) |
This email address is being protected from spambots. You need JavaScript enabled to view it. |
കേരള സര്‍വകലാശാലയില്‍ നിന്നാണ് അഞ്ജു സൈക്കോളജിയില്‍ എം.ഫില്‍. ( വൈകല്യ പഠനം ) ബിരുദം നേടിയത്. കേരള സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ വകുപ്പില്‍ സ്‌കൂള്‍ കൗണ്‍സലറായി രണ്ടു വര്‍ഷത്തെ സേവന പരിചയമുണ്ട്. RCI അംഗീകരിച്ചതും പഠന വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായും ഉള്ളതുമായ ഫൗണ്ടേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കി. കേരള യൂണിവേഴ്സിറ്റി നടത്തുന്ന യോഗ ആന്റ് മെഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചു. CeDS ധന സഹായം നല്‍കുന്ന പ്രോജെക്ടില്‍ പ്രോജക്ട് അസിസ്റ്റന്റായി 2012 ല്‍ നിഷ് ല്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു.
|
ജുമിന്‍ മേരി ജോസഫ് , MPhil (Psy) |
This email address is being protected from spambots. You need JavaScript enabled to view it. |
കേരള യൂണിവേഴ്സിറ്റിയില്‍ നിന്നു സൈക്കോളജിയില്‍ എം.ഫില്‍.( പഠന വൈകല്യങ്ങള്‍ ) നേടിയ ശേഷം ആശുപത്രികളിലും ക്ലിനിക്കുകളിലുമായി മൂന്നു വര്‍ഷത്തോളം സേവനമനുഷ്ഠിച്ച ശേഷം നിഷ് - ല്‍ ചേര്‍ന്നു. ചെന്നൈയിലെ MDI നടത്തുന്ന വൈകല്യ പഠനങ്ങളില്‍ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കി. RCI അംഗീകരിച്ച, പഠന വൈകല്യങ്ങളുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ഫൗണ്ടേഷന്‍ കോഴ്സും വിജയിച്ചിട്ടുണ്ട്.
|