ഓഡിയോളജി ആന്റ് സ്പീച്ച് ലാങ്ങഗ്വിജ് പതോളജി വകുപ്പിലെ ഓഡിയോളജി വിഭാഗം ഉന്നതനിലവാരമുള്ള ഉപകരണങ്ങളുപയോഗിച്ച് രാജ്യാന്തരനിലവാരമുള്ള കേള്‍വിശക്തി നിർണായനവും ശ്രവണ ശക്തി സ്ക്രീനിങ്ങും നടത്തുന്നു. ഇത്തരം പരിശോധനകള്‍ക്ക് പരിചയസമ്പന്നരും വിദഗ്ദ്ധരുമായ ഓഡിയോളജിസ്റ്റുകളുടെ സേവനം ലഭ്യമാണ്. ശ്രവണശക്തി മൂല്യനിര്ണ്ണയനത്തിനു പുറമെ കൗണ്‍സിലിങ്ങ്, ഹിയറിങ്ങ് എയ്ഡ്സ്, കോക്ലിയര്‍ ഇംപ്ലാന്റ് ,സംസാരിക്കാനുള്ള പരിശീലനം എന്നിവയും നല്‍കുന്നുണ്ട്.