ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കു മാത്രമായുള്ള ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ പ്രോഗ്രാം നിഷ്-ന്റെ പ്രധാന പ്രവര്‍ത്തനമാണ്. കേള്‍വിശക്തിയില്ലാത്ത കുട്ടികളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായി പ്രീ-സ്‌കൂള്‍ തലത്തില്‍ത്തന്നെ ആശയവിനിമയം നടത്താന്‍ അവരെ സഹായിക്കുന്ന ഊര്‍ജ്ജിത പരിശീലനപരിപാടിയാണിത്. മൂന്നുവയസ്സിനുള്ളിലുള്ള കുട്ടികളില്‍ ശ്രവണസഹായി ഘടിപ്പിച്ചശേഷം അവരെ ഈ പരിശീലന പരിപാടിയില്‍ പ്രവേശിക്കുന്നു. ഇങ്ങനെ പ്രവേശിക്കുന്നതിനു കുറഞ്ഞ പ്രായപരിധിയില്ല. പ്രവേശനത്തിനു പ്രത്യേകസമയക്രമം നിഷ്‌കര്‍ഷിടച്ചിട്ടില്ലാത്തതിനാല്‍ ആണ്ടില്‍ എന്നുവേണമെങ്കിലും കുട്ടികളെ ഈ പരിപാടിയില്‍ പ്രവേശിപ്പിക്കാവുന്നതാണ്. കോക്ലിയര്‍ ഇംപ്ലാന്റഷന്‍ നടത്തിയിട്ടുള്ള കുട്ടികള്‍ക്ക് ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി (AVT) നടത്തുന്നതും ഈ വിഭാഗത്തിലാണ്.