ഇത് ഹയര്‍ എഡ്യൂക്കേഷന്‍ ഫൌണ്ടേഷന്‍ പ്രോഗ്രാമിന്റെ വിഭാഗം നടത്തുന്ന ഒരു പാഠ്യപരിപാടി ആണ്. ഈ പാഠ്യപരിപാടി 2013 ജൂലൈ-ല്‍ നിഷില്‍ ആരംഭിച്ചു. നിഷ് നാലു വര്‍ഷം നീളുന്ന ഡിഗ്രി പരിപാടികള്‍ കേൾവിക്കുറവുള്ളവര്‍ക്ക് വേണ്ടി നടത്തി വരുന്നു. ഇവയുടെ ഒന്നാം വര്‍ഷത്തിലാണ് പ്രെപറേറ്ററി പ്രോഗ്രാം നടത്തി വരുന്നത്.
പ്രെപറേറ്ററി പ്രോഗ്രാമില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരിപാടിയിലൂടെ ഉന്നത വിദ്യാഭ്യാസത്തില്‍ കൂടുതല്‍ കാര്യക്ഷമതയോടെ പങ്കെടുക്കുന്നതിന് സാധിക്കും.
അത്യുത്സാഹികളും മികച്ചവരും വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മനസ്സുളളവരുമടങ്ങുന്ന അദ്ധ്യാപകരാണ് ഈ വിഭാഗത്തിലുളളത്. മികവു കൈവരിക്കാന്‍ വിദ്യാര്‍ത്ഥികളെ ഇവര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഇന്ത്യന്‍ സൈന്‍ ലാങ്ഗ്വേജ് എന്നീ വിഷയങ്ങളില്‍ ഒരു വര്‍ഷത്തെ പരിശീലനമാണ് ഇവിടെ നിന്നു നല്‍കുന്നത്. ഇതിനു ശേഷമുളള പരീക്ഷയില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ തങ്ങള്‍ തിരഞ്ഞെടുത്ത വിഷയങ്ങള്‍ പഠിക്കുന്നതിന് രണ്ടാം വര്‍ഷം പ്രവേശനം ലഭിക്കുകയുളളൂ.
ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കുവാനുമുള്ള കഴിവു വളര്‍ത്തിയെടുക്കുക, ഗണിതശാസ്ത്ര (മാത്തമാറ്റിക്സ്) പഠനം എളുപ്പമാക്കിത്തീര്‍ക്കുക, അനായാസമായി ആശയവിനിമയം നടത്തുക എന്നീ കാര്യങ്ങളില്‍ ഈ പഠന പരിപാടി കുട്ടികളെ സഹായിക്കുന്നു. ഇംഗ്ലീഷില്‍ എഴുതിയിട്ടുളള സംഗതികള്‍ വായിച്ചു മനസ്സിലാക്കുന്നതിനും അതുവഴി പുറംലോകവുമായി അടുത്തിടപഴകുന്നതിനും ഒപ്പം തങ്ങളുടെ ബൗദ്ധിക ചക്രവാളവും സാമൂഹിക ബന്ധങ്ങളും വികസിപ്പിക്കുന്നതിനും കുട്ടികള്‍ക്ക് അവസരമൊരുക്കുന്നു. ക്ലാസ്സ്റൂം പഠനം, ലൈബ്രറി പ്രയോജനപ്പെടുത്തിക്കൊണ്ടുളള പഠനം, ഭാഷാപഠനത്തിനുളള കളികള്‍, പ്രത്യേകം ചിട്ടപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഈ പാഠ്യപദ്ധതിയിലുള്‍പ്പെടുന്നു.
ഇംഗ്ലീഷ്
വിവിധ പരിശീലന പരിപാടികളിലൂടെ ഇംഗ്ലീഷ് രചന, വ്യാകരണം (ഗ്രാമര്‍) എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മികച്ച അദ്ധ്യയനമാണ് നല്കുന്നത്. കര്‍മ്മനിഷ്ഠമായ പ്രായോഗിക പഠനം, പദപ്രശ്നങ്ങള്‍, മോഡ്യൂള്‍ അവതരണം, സാങ്കേതിക വിദ്യയുടെ സഹായത്താല്‍ SMS-ലൂടെ ഇംഗ്ലീഷില്‍ എഴുതുന്നതിനുളള കഴിവു വികസിപ്പിക്കുക, ടാബ്ലറ്റ് ഉപയോഗിച്ചുളള പഠനം തുടങ്ങി നിരവധി സമ്പ്രദായങ്ങള്‍ ഫാക്കള്‍ട്ടികള്‍ സ്വീകരിക്കുന്നുണ്ട്.
മാത്തമാറ്റിക്സ്
ക്ലാസ്സില്‍ സ്മാര്‍ട്ട് ബോര്‍ഡ് ഉപയോഗിച്ച് വിഷമം പിടിച്ച കണക്കുകളും ലളിതമായ കണക്കുകളും ചെയ്യുന്നതിനുളള പരിശീലനം നല്കുന്നു. കംപ്യൂട്ടര്‍ ലാബില്‍ വച്ചും ടാബ്ലറ്റുകളുപയോഗിച്ചും കുട്ടികള്‍ കണക്കു ചെയ്യാന്‍ പഠിക്കുന്നു.
ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് (ISL)
ശ്രവണവൈകല്യമുളള വിദ്യാര്‍ത്ഥികള്‍ ആശയ വിനിമയത്തിനു സ്വീകരിക്കുന്ന ആംഗ്യഭാഷയില്‍ പ്രാദേശികമായ വ്യത്യാസങ്ങളുളളതിനാല്‍ ആശയവിനിമയം എളുപ്പമുളളതാക്കിത്തീര്‍ക്കാന്‍ അവരെ ഒരു പൊതു ആംഗ്യഭാഷ (ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ്) പഠിപ്പിക്കുന്നു. ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് പ്രാവിണ്യമുളള ഒരു ഇന്‍സ്ട്രക്ടറാണ് അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഈ ഭാഷ പഠിപ്പിക്കുന്നത്.