
അണ്ണാമല യൂണിവേഴ്സിറ്റി കോളേജില്‍ നിന്നു ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദം. കേരള സര്‍വകലാശാലയുടെ തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്നും അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രമെന്റേഷന്‍ എഞ്ചിനീറിങ് ഇലക്റ്റീവായെടുത്തു ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങില്‍ എം.ടെക് ബിരുദം നേടി.ചെന്നെയിലെ സ്റ്റെര്‍ലിങ് കംപ്യൂട്ടേഴ്സില്‍ കൂടി പ്രൊഫഷണല്‍ രംഗത്തു പ്രവേശിച്ചു. തുടര്‍ന്നു ടെക്നോ പാര്‍ക്കിലെ ബ്രഹ്മ സോഫ്ടെക് എന്ന സ്ഥാപനത്തില്‍ ഹാര്‍ഡ് വെയര്‍ വിഭാഗത്തിന്റെ അസിസ്റ്റന്റ് മാനേജര്‍ ആയി. 1998 - ല്‍ നിഷ് ല്‍ സോഫ്ട്വെയര്‍ ഡിപ്ലോമ കോഴ്സിന്റെ കോര്‍ഡിനേറ്ററായി ചുമതലയേറ്റു. ഇപ്പോള്‍ നിഷ് ല്‍ ന്യൂ ഇനിഷ്യേറ്റീവ്സ് വിഭാഗം ഹെഡ്. ട്രെയിനിങ് ആന്റ് ഇന്‍ഡസ്ടറി പ്ലെയ്സ്മെന്റ് ( TIP ) - ന്റെ ചുമതലയും വഹിക്കുന്നു. ബധിരരും ശ്രവണ വൈകല്യമുള്ളവരുമായ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. ശ്രവണ വൈകല്യമുള്ള ആളുകളുടെ പുനരധിവാസ കാര്യങ്ങളില്‍ ക്രിയാത്മക പങ്കു വഹിക്കുന്നതില്‍ ചാരിതാര്‍ത്ഥയാണ്.