ASLPവിഭാഗത്തിന്‍റെ വിക്കിനും മറ്റു സംസാരതടസ്സങ്ങള്‍ക്കുമുള്ള പ്രത്യേക ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. വിക്കുള്ളവരില്‍ തടസ്സം കൂടാതെയുള്ള സംസാരത്തെ യാന്ത്രികമായോ ശബ്‌ദമോ സിലബിളോ, വാക്കോ, സംസാരിക്കുന്ന ആളിന്‍റെ തന്നെ പ്രതികരണങ്ങളോ തടസ്സപ്പെടുത്തുന്നു.
വിക്കുള്ള ആളിന് ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവു നേടിക്കൊടുക്കകയും പ്രചോദനവും ആത്മവിശ്വാസവും പകര്‍ന്നുകൊടുക്കുകയുമാണ് വേണ്ടത്.
താഴെപ്പറയുന്ന സേവനങ്ങള്‍ അവരുടെ ഈ യൂണിറ്റിന് പ്രദാനം ചെയ്യുന്നു:
1. വിക്കുള്ളവരെയും അവരുടെ സഹായികളെയും കൗണ്‍സിലിങ്ങിനു വിധേയരാക്കി സഹായികള്‍ക്ക് വിക്കിന്‍റെ സ്വാഭാവം ചികിത്സാ സാദ്ധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നു.
2. വ്യക്തികളെ ഒറ്റയ്‌ക്കും കൂട്ടായും പരിശീലിപ്പിക്കുന്നു.
3. രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള ബോധന പരിപാടി ആറുമാസത്തിലൊരിക്കല്‍ നടത്തുന്നു.
ബന്ധപ്പെടേണ്ടവര്‍:
മിസ്.വിനീത മേരിജോര്‍ജ്ജ് |
0471 3066637 |
ശ്രീ നിര്‍മ്മല്‍സുഗതന്‍ |
0471 3066651 |