ഗവേഷണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി നിഷി- ല്‍ ഒരു റിസര്‍ച്ച് റിവ്യു അതോറിറ്റി ഫോര്‍ റിസര്‍ച്ച് (RAR) രൂപവത്‌ക്കരിച്ചിട്ടുണ്ട്.
എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഡോ.സാമുവല്‍ മാത്യൂവാണ് ഇതിന്റെ ചെയര്‍പേഴ്‌സണ്‍.
എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍, നിഷ് |
മറ്റ് അംഗങ്ങള്‍ :
ഡോ. പത്മജ, ഇ. എന്‍. റ്റി. ഡോക്‌ടര്‍ , മെഡിക്കല്‍ വൈദഗ്യത്തിന്റെ പ്രതിനിധി |
|
ഡോ. സുജ കുന്നത്ത്, ന്യൂറോ ഡെവലപ്‌മെന്റ് സയന്‍സസ് വകുപ്പ് പ്രതിനിധി |
|
ഡോ. ആന്‍ വര്‍ഗ്ഗീസ്സ്, സൈക്കോളജി/ സാമൂഹിക വിഷയങ്ങളുടെ പ്രതിനിധി |
|
പ്രൊഫ.സതീഷ് കുമാര്‍ അസിസ്റ്റീവ് ടെക്നോളജിയുടെയും ഇന്നോവേഷന്‍സിന്റെയും പ്രതിനിധി |
നിഷ്- ല്‍ നടത്തപ്പെടുന്നതോ നിഷ് സ്റ്റാഫ് നടത്തുന്നതോ ആയ ഏതു ഗവേഷണത്തിന്റെയും തീസിസ് മുന്‍കൂറായി റിവ്യൂ അഥോറിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്. അഥോറിറ്റി അംഗങ്ങള്‍ അവ പരിശോധിച്ചു തിരുത്തലുകളോ ഭേദഗതികളോ വരുത്തേണ്ടതുണ്ടെങ്കില്‍ നിര്‍ദ്ദേശിക്കുന്നതായിരിക്കും. ഗവേഷണ പഠനം ആരംഭിക്കുന്നതിനുമുന്‍പ് അന്തിമ അംഗീകാരം ലഭിച്ചിരിക്കേണ്ടതാണ്. ഈ നടപടിക്രമങ്ങള്‍ ഗവേഷണത്തെ കാര്യക്ഷമമായി മുന്നോട്ടു നയിക്കാന്‍ സഹായിക്കും. ഗവേഷണ നിലവാരം ഉയര്‍ത്താനും ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.