ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ മാതാപിതാക്കളാണ് ഒന്നാമത്തെയും ഏറ്റവും മികച്ചുതുമായ അദ്ധ്യാപകര്‍. അതിനാല്‍ രക്ഷാകര്‍ത്താക്കളെ പ്രാപതരാക്കുക എന്നതാണ് ഏതു പുനരധിവാസപദ്ധതിയുടെയും മുഖ്യലക്ഷ്യം. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്കുവേണ്ടി ബോധവൽക്കരണം കൗണ്‍സിലിങ്ങ് തുടങ്ങിയ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രക്ഷാകര്‍ത്തൃബോധവൽക്കരണ പരിപാടികള്‍ നിഷ് കൂടെകൂടെ സംഘടിപ്പിക്കാറുണ്ട്.
ഓരോ സെഷനിലും ഓരോ പ്രത്യേക തകരാറിനെപ്പറ്റിയാണു പ്രതിപാദിക്കുന്നത് ഓരോ പരിപാടിയുടെയും വിവരങ്ങള്‍ പത്രങ്ങളിലൂടെയും നിഷ്-ന്റെ നോട്ടീസ് ബോര്‍ഡില്‍കൂടിയും വെബ്‌സൈറ്റില്‍ക്കൂടിയും മുന്‍കൂട്ടി പ്രസിദ്ദീകരിക്കുന്നു. താൽപര്യമുള്ള രക്ഷാകര്‍ത്താക്കള്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെതന്നെ നേരിട്ടുവന്ന് പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.
വൈകല്യം സംബന്ധിച്ച് ഹ്രസ്വമായി വിശദീകരണം,പുനരധിവാസനടപടികള്‍, വീട്ടില്‍വച്ചു തുടരേണ്ട പരിശീലനങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ട ലക്ഷ്യങ്ങള്‍ എന്നിവ ബോധവൽക്കരണപരിപാടിയിലുള്‍ക്കൊള്ളിച്ചിരിക്കുന്നു. ഓരോ ബോധവൽക്കരണ പരിപാടിയുടെയും അവസാനം നടത്തുന്നു സംവാദത്തില്‍ ഓരോ രക്ഷാകര്‍ത്താവിനും തന്റെ കുട്ടിയുടെ കഴിവുകളെയും പനരധിവാസനടപടികളെയും കുറിച്ച് വിശദമായി ചോദിച്ചറിയാവുന്നതാണ്.