ശ്രവണവൈകല്യമുള്ള കുട്ടകള്‍ക്ക് മാത്രമായി ബിരുദപഠനം എന്ന ആശയം രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചത് നിഷ് ആണ്. 2008- 09 ല്‍ നിഷ് ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കുവേണ്ടി നാലു വര്‍ഷ ബാച്ച്ലര് ഓഫ് ഫൈന്‍ ആര്‍ടസ് (എച്ച്. ഐ) കോഴ്സ് ആരംഭിച്ചു. പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സിലബസ്സാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഈ കോഴ്സ് കേരളസര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ശ്രവണവൈകല്യമുള്ളവര്‍ ഏറെനാളായി താലോലിച്ചു പോരുന്ന ഉന്നതവിദ്യാഭ്യാസമെന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ് ഈ നൂതന പദ്ധതി. ഈ കോഴ്സിന്റെ ചട്ടങ്ങളും രീതികളും സിലബസ്സും 2013-ല്‍ പരിഷ്കരിക്കുകയുണ്ടായി. 2013 മുതല്‍ കോഴ്സിന്റെ കാലാവധി അഞ്ചുവര്‍ഷവും പത്തുസെമസ്റ്ററുമായി പുതുക്കിനിശ്ചയിച്ചിരിക്കുന്നു. ഒന്നാം വര്‍ഷം പ്രിപ്പറേട്ടറി ക്ലാസ്സാണ്. ഇതില്‍ അടിസ്ഥാന ഗണിതത്തിനും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനുമാണ് പ്രാധാന്യം. ബിരുദ കോഴ്സിനു പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രിപ്പറേട്ടറി കോഴ്സിലെ എല്ലാ വിഷയങ്ങളിലും വിജയിച്ചാലേ രണ്ടാംവര്‍ഷ ബിരുദ ക്ലാസ്സില്‍ തുടര്‍ന്നു പഠിക്കാന്‍ അര്‍ഹത നേടൂ. ബിരുദ കോഴ്സില്‍ വിജയികളാകുന്നവര്‍ക്ക് കേരള യൂണിവേഴ്സിറ്റി ബിരുദം നല്‍കുന്നതാണ്.