കോക്ലിയര്‍ ഇംപ്ലാന്റിങ്ങിനു വിധേയരായ കുട്ടികള്‍ക്ക് നിഷ് ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി നല്കിവരുന്നു. ശ്രവണ- സംസാരവൈകല്യമുള്ള കുട്ടികളെ അവരുടെ പ്രായത്തിനനുസൃതമായ നിലവാരത്തില്‍ കേള്‍വിയിലൂടെ സംസാരിക്കാന്‍ ശീലിപ്പിക്കുകയും ആശയവിനിമയത്തിനുള്ള കഴിവു വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകമായി ആഴ്ചയില്‍ രണ്ടുതവണ വീതം തെറാപ്പിനല്കുകയും രക്ഷകര്‍ത്താക്കള്‍ അതില്‍ സജീവമായി പങ്കുകൊള്ളുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഏതുസാഹചര്യത്തിലും തങ്ങളുടെ കഴിവുപ്രകടിപ്പിക്കാന്‍ ഇതുമൂലം കുട്ടികള്‍ക്ക് കഴിയുന്നു.
മൂന്നു വയസ്സില്‍ താഴെയുള്ള കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്ത കുട്ടികളെയാണ്ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്.