സുസജമായ ഒരു ഫിസിയോതെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റാണ് നിഷ്-ല്‍ ഉള്ളത്. കക്ഷികളില്‍ പരമാവധി ചലനശേഷിയും പ്രവര്‍ത്തനമികവും നിലനിര്‍ത്തുവാനും വികസിപ്പിക്കുവാനും വേണ്ടിയാണ് ഫിസിയോതെറാപ്പി വകുപ്പു നിലകൊള്ളുന്നത്. വിദ്യാഭ്യാസ യോഗ്യതയും പരിചയസമ്പത്തും തികഞ്ഞ ഫിസിയോ തെറാപ്പിസ്റ്റ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നു. വൈകല്യങ്ങള്‍ കണ്ടെത്തി പരിഹരിയ്‌ക്കുന്നതിനു നിയുക്തരായ മള്‍ട്ടിഡിസിപ്ലിനറി ടീമിലെ ആവശ്യഘടകമാണ് ഫിസിയോ തെറാപ്പി വകുപ്പ്.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ വ്യത്യസ്‌ത പ്രായത്തിലുള്ളവര്‍ക്ക് ഫിസിയോ തെറാപ്പി സേവനങ്ങള്‍ ലഭ്യമാണ്. താഴെപ്പറയുന്ന തകരാറുകളുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്ലിനിക്കള്‍ സേവനങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നു.
ഗുണനിലവാരമുള്ളതും നിര്‍ദ്ദിഷ്‌ട മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ ഉപകരണങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തന വൈകല്യങ്ങള്‍ കണ്ടെത്തി, ചികിത്സ ആസൂത്രണം ചെയ്‌ത് കക്ഷികളുടെ ആരോഗ്യനില വിലയിരുത്തിയശേഷമാണ് പരിഹാരം കണ്ടെത്തുന്നത്. ശിശുക്കളെ സംബന്ധിച്ചിടത്തോളം ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകമായ ചികിത്സാപരിപാടി തയ്യാറാക്കിയിട്ടുണ്ട്. കുട്ടികളില്‍ പ്രകടമായ പ്രശനങ്ങള്‍ വിലയിരുത്തി അവരുടെ ശാരീരിക വിഷമതകള്‍ക്കനുസൃതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നു. കളികളിലും അതുപോലുള്ള പ്രവൃത്തികളിലും പാട്ടുകളിലും കൂടി ചികിത്സാപരിപാടികള്‍ തയ്യാറാക്കിക്കൊടുക്കുന്നു. കുട്ടികളുടെ ശാരീരികാവസ്ഥയുടെ സ്വഭാവം മനസ്സിലാക്കി അതിനനുസൃതമായ കൗണ്‍സിലിങ്ങാണ് അവരുടെ മാതാപിതാക്കള്‍ക്ക് നല്‍കുന്നത്. രക്ഷകര്‍ത്താക്കള്‍ വീട്ടിലിരുന്നു പരിശീലിപ്പിക്കേണ്ട പരിശീലന മുറകളും അവരെ പഠിപ്പിക്കുന്നുണ്ട്. ഓരോ വൈകല്യത്തെ സംബന്ധിച്ച് കാലാകാലങ്ങളില്‍ ഈ വകുപ്പ് മാതാപിതാക്കള്‍ക്കായി ബോധവത്‌ക്കരണ പരിപാടി സംഘടിപ്പിച്ചു വരുന്നു.
ഫിസിയോതെറാപ്പി ഡിവിഷന്‍ സ്‌പീച്ച് തെറാപ്പി വകുപ്പുമായി സഹകരിച്ച് നിഷ്-ല്‍ ഒരു സെറിബ്രല്‍ പാള്‍സി യൂണിറ്റ് നടത്തുന്നുണ്ട്.
രോഗിയുടെ സൗകര്യവും തെറാപ്പിസ്റ്റിന്റെ ലഭ്യതയും അനുസരിച്ചാണ് ഫിസിയോതെറാപ്പിക്കുള്ള സമയം നിശ്ചയിക്കുന്നത്. 45 മിനിട്ട് നീണ്ടു നില്‍ക്കുന്നതാണ് ഓരോ സെക്ഷനും.
തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ഈ വകുപ്പിന്റെ പ്രവര്‍ത്തനസമയം തെറാപ്പിക്കും നിശ്ചയിക്കുന്ന സമയം കര്‍ശനമായി പാലിക്കേണ്ടതാണ്.