നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിങ് (നിഷ്) സാമൂഹിക നീതി ഡയറക്ടറേറ്റുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ ഇന്‍ററാക്ടീവ് ഡിസെബിലിറ്റി അവയര്‍നെസ് സെമിനാര്‍ (NIDAS) സംഘടിപ്പിക്കുന്നു. ഇത്തരത്തിലുളള ആദ്യ സെമിനാറാണ്. രണ്ടരമണിക്കൂര്‍ നീണ്ടു നില്ക്കുന്ന പരിപാടിക്കുശേഷം ഒരു മണിക്കൂര്‍ നേരം ചര്‍ച്ചയുമുണ്ടായിരിക്കും.
’ഓസ്റ്റിയോ ജനസിസ് ഇംപെര്‍ഫെക്ട്: ഐഡന്‍റിഫിക്കേഷന്‍ ആന്‍റ് ഹാബിലിറ്റേഷന്‍’ എന്ന വിഷയത്തിലുളള സെമിനാര്‍ ഈ ഇന്‍ററാക്ടീവ് ഓണ്‍ലൈന്‍ സെഷനിലെ പതിനെട്ടാമതു പരിപാടിയാണ്.
അനന്തപുരി ഹോസ്പിറ്റല്‍ ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കണ്‍സള്‍ട്ടന്‍റ് പീഡിയാട്രിക് ആന്‍റ് അഡോളസെന്‍റ് എന്‍ഡോക്രിനോളജിസ്റ്റായ ഡോ.വീണാനായര്‍, അമൃതവര്‍ഷിണിയുടെ സ്ഥാപകയും ചീഫ്എക്സിക്യൂട്ടീവ് ഓഫീസറുമായ മിസ് ലതാനായര്‍ എന്നിവര്‍ നയിക്കുന്നതാണ്. 2017 ഏപ്രില്‍ 22-ന് ആണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
നിഷ്-ല്‍ സംഘടിപ്പിക്കുന്ന ഈ ഓണ്‍ലൈന്‍ ലൈവ് സെമിനാര്‍ രാവിലെ 10.30-ന് ആരംഭിക്കുന്നതാണ്. ഈ പരിപാടി എല്ലാ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളിലും (DCPU) സന്നിഹിതരാകുന്നവര്‍ക്ക് ഇന്‍റര്‍നെറ്റിലൂടെ തത്സമയം കാണാനാകും.
വൈകല്യത്തിന്‍റെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകഫലങ്ങളെക്കുറിച്ച് ശരിയായ ധാരണ ഇല്ലാത്ത കേരളത്തിലെ വലിയൊരു വിഭാഗം രക്ഷകര്‍ത്താക്കളിലും ഇതു സംബന്ധിച്ച അവബോധമെത്തിക്കുക എന്നതാണ് രണ്ടര മണിക്കൂര്‍ നീളുന്ന, മലയാളത്തിലുളള ഈ പരിപാടിയുടെ ലക്ഷ്യം.
താത്പര്യമുളളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പങ്കെടുക്കുന്നവര്‍ക്ക് ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി, വെബ് ക്യാം, മൈക്രോഫോണ്‍ ഇവയോടുകൂടിയ പേഴ്സണല്‍ കംപ്യൂട്ടറോ ലാപ്ടോപ്പോ ഉണ്ടായിരിക്കണം. DCPU ഓഫീസുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ ഏറ്റവുമടുത്ത DCPU യൂണിറ്റുമായി ബന്ധപ്പെട്ട് ടെലിഫോണിലൂടെ രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കണം.
ഓരോ ജില്ലയില്‍ നിന്നുമുളളവര്‍ അതാതു ജില്ല DCPU ഓഫീസുമായി താഴെപ്പറയുന്ന ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടുക: തിരുവനന്തപുരം (0471-2345121, 8281128237), കൊല്ലം (0474-2791597, 9446028868), പത്തനംതിട്ട (0468-2319998, 9747833366), ആലപ്പുഴ (0477-2241644, 9447140786), കോട്ടയം (0481-2580548, 9447506971), ഇടുക്കി (0486-2200108, 9496456464), എറണാകുളം (0484-2609177, 9446731299), തൃശ്ശൂര്‍ (0487-2364445, 9447382095), പാലക്കാട് (0491-2531098, 9447533690), മലപ്പുറം (0483-2978888, 9447243009), കോഴിക്കോട് (0495-2378920, 9496438920), വയനാട് (04936-246098, 9446162901), കണ്ണൂര്‍ (0490-2326199, 8289889926) കാസര്‍ഗോഡ് (04994-256990, 9447580121).
തിരുവനന്തപുരം ജില്ലയില്‍ നിന്നുളളവര്‍ക്ക് നിഷ്-ല്‍ വന്നും സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. ഇതിനു രജിസ്ട്രേഷനായി നിഷ്-ലെ 0471-3066658 എന്ന നമ്പറില്‍ ബന്ധപ്പെടുക.