നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) വിവിധ പ്രോജക്ടുകളിലേക്കുള്ള ഒഴിവുകളിലേയ്ക്കായി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
ജോലി വിവരണം: വിവിധ ജില്ലകളിലെ സ്കൂളുകൾ സന്ദർശിച്ചു് കുട്ടികളിൽ (5 -10 വയസ്) നിന്നുള്ള വിവര ശേഖരണം.
ജനറൽ പ്രൊജക്ട് മാനേജ്മെൻറിൽ ഡാറ്റ അനാലിസിസും അസിസ്റ്റൻസും
1. റിസർച്ച് അസിസ്റ്റന്റ്
യോഗ്യത: ബി.എ.എസ്.എൽ.പി
തൊഴിൽ കാലാവധി: 4 മുതൽ 6 മാസം വരെ
2. പ്രോജക്ട് അസിസ്റ്റന്റ്
യോഗ്യത: ബേസിക് ഡിഗ്രി, കമ്പ്യൂട്ടർ യോഗ്യത
പരിചയം: എം എസ് എക്സൽ ഡാറ്റ മാനേജ്മെൻറ് പരിചയം, ചെറുപ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ളവർക്ക് മുൻഗണന നൽകും.
തൊഴിൽ കാലാവധി: 4 മുതൽ 6 മാസം വരെ
പ്രധാനപ്പെട്ട നിർദ്ദേശങ്ങൾക്കും വിവരങ്ങൾക്കും ദയവായി താഴെ കാണുക
(ദയവായി ശ്രദ്ധാപൂർവ്വം വായിക്കുക)
ഇമെയിൽ അപ്ലിക്കേഷനുകളൊന്നും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.
പാസ്പോർട്ട് സൈസ് ഫോട്ടോ, ഇ-മെയിൽ ഐഡി, മൊബൈൽ ഫോൺ നമ്പര് എന്നിവയോടൊപ്പമുള്ള വിശദമായ ബിയോഡേറ്റ തപാൽ വഴി അയയ്ക്കണം.
ഓഫീസ് സമയത്തു് ക്യാമ്പസിനുള്ളിലെ തേജസ് ബിൽഡിങ്ങിലെ ഫ്രണ്ട് ഡെസ്കിൽ അപേക്ഷ നൽകാം.
ആപ്ലിക്കേഷൻറെ കൂടെ സർട്ടിഫിക്കറ്റ് പകർപ്പുകൾ വയ്ക്കരുത്.
തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അഭിമുഖത്തിന് സ്വയം സാക്ഷ്യപ്പെടുത്തിയ യഥാർത്ഥ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഒപ്പം കൊണ്ടുവരിക.
മൊബൈൽ ഫോൺ നമ്പറും സാധുവായ ഇമെയിൽ ഐഡിയും ആവശ്യമാണ്. എല്ലാ ആശയവിനിമയങ്ങളും എസ്എംഎസിലൂടെയോ ഇ-മെയിലിലൂടെയോ ആയിരിക്കും. പോസ്റ്റൽ മെയിൽ വഴി ആശയ വിനിമയം ഇല്ല.
ശുപാർശകൾ അഭ്യർത്ഥിക്കുകയോ ഇന്റർവ്യൂ പാനൽ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് അയോഗ്യതയായി കണക്കാക്കും.
അപേക്ഷകളുടെ എണ്ണം അനുസരിച്ച് ഘട്ടംഘട്ടമായി ഇൻറർവ്യൂവിന് വിളിക്കപെടും . എല്ലാ ആശയവിനിമയങ്ങളും ഇമെയിൽ അല്ലെങ്കിൽ SMS വഴി ആയിരിക്കും.
അപേക്ഷകൾ അയക്കേണ്ട മേൽവിലാസം : എക്സിക്യൂട്ടീവ് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, നിഷ് റോഡ്, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം - 695017
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 5, 2018