നിഷ്-ന്റെ ഇന്നോളമുള്ള ഏറ്റവും വലിയ അഭ്യദയകാംക്ഷികളാണ് കൊല്ലം വാരിയത്ത് ഫൗണ്ടേഷന്‍ (KVF) കൊല്ലം വാരിയത്തു കുടൂംബംഗങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി രൂപവല്‍ക്കരിക്കപ്പെട്ട ചാരിറ്റബിള്‍ ട്രസ്റ്റാണ് കെ. വി. എഫ്. നിഷ് കാമ്പസ്സിന്റെ പ്രധാന കെട്ടിടത്തില്‍ പതിമൂന്ന് മുറികള്‍ പണികഴിപ്പിക്കുന്നതിന് 26 ലക്ഷം രൂപ സംഭാവനനല്‍കിക്കൊണ്ട് 2008-ല്‍ ഈ ഫൗണ്ടേഷന്‍ മുന്നോട്ടുവരികയുണ്ടായി. കോട്ടയത്തെ ഉമ്മന്‍ ആശാന്റെയും ശ്രീമതി അന്നമ്മ ഉമ്മന്റെയും സ്‌മരണ നിലനിര്‍ത്താന്‍ അവരുടെ മക്കള്‍ സ്‌പോണ്‍സര്‍ ചെയ്‌തതാണ് ഈ തുക. തുടക്കത്തില്‍ 15 ലക്ഷം രൂപ സംഭാവനയായി നല്‍കി. തുടര്‍ന്നുള്ള മൂന്നുവര്‍ഷങ്ങള്‍കൊണ്ട് ശേഷിക്കുന്ന തുകയും നല്‍കുമെന്നായിരുന്ന ധാരണ. നിഷ്- നു വേണ്ടി എക്‌സിക്യൂട്ടിവ് ഡയറക്‌ടറായിരുന്ന ഡോ. കെ. എന്‍. പവിത്രനും കെ. വി. എഫ്- നു വേണ്ടി ശ്രീ. റ്റി. ജെ മാത്യുവുമാണ് കരാര്‍ ഒപ്പുവെച്ചത്. 01.07.2013 വരെ 25,79,000 രൂപ ഇങ്ങനെ ലഭിച്ചിട്ടുണ്ട്.
Ms Molly Issac, daughter in law of Shri Oommenasaan and senior most family member unveiled the plaque on January 28, 2009 at NISH. |