വ്യാപാര വാണിജ്യ മേഖലയില്‍ തൊഴില്‍ നേടുന്നതിനാവശ്യമായ അറിവും യോഗ്യതയും നേടുന്നതിനു വിദ്യാര്‍ത്ഥികളെ സജ്ജരാക്കുകയെന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം.
• കോഴ്സ് കാലാവധി- 4 വര്‍ഷം
• പാഠ്യപദ്ധതി - കോമേഴ്സ് വിഷയങ്ങള്‍. സി.എസ്. ആര്. ഓര്ഗനൈസേഷന് സ്റ്റഡി ഫീല്‍ഡ് റിപ്പോര്‍ട്ട്
• പ്രോജക്ട്- ഒറ്റയ്ക്കൊറ്റയ്ക്ക് സജീവമായ പ്രോജക്ട് വര്‍ക്ക്.
പ്രവേശനം
- വൈകല്യമുള്ളവര്‍ക്ക് തുല്യാവസരങ്ങളും അവകാശങ്ങളും പൂര്‍ണ്ണപങ്കാളിത്തവും ഉറപ്പുനല്‍കുന്ന 1995-ലെ (Equal Opportunities, Protection of Rights and Full Participation) Act പ്രകാരം പ്രവേശനം ശ്രവണവൈകല്യമുള്ളവര്ക്കുമാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. കേള്‍വി ശക്തി കൂടിയ കാതിന് 60 ഡസിബലോ അതിലുപരിയോ കേള്‍വി ശക്തിക്കുറവുള്ളതിനെയാണ് ശ്രവണവൈകല്യമെന്നു പറയുന്നത്.
- ഡിഗ്രികോഴ്സിനു പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ ബിരുദപഠനത്തിനുള്ള അടിസ്ഥാന യോഗ്യതയായി കേരള യൂണിവേഴ്സിറ്റി അംഗീകരിച്ചതും ഇന്ത്യയിലെ ഏതെങ്കിലും ബോര്‍ഡോ യൂണുവേഴ്സിറ്റിയോ നടത്തുന്നതുമായ 10 +2 അല്ലെങ്കില്‍ പ്രീഡിഗ്രിയോ തത്തുല്യ പരീക്ഷയോ ജയിച്ചിരിക്കണം.
- അപേക്ഷകര്‍ പ്രാഥമിക ആശയവിനിമയോപാധിയായി സംഭാഷണത്തെയും റെസിഡ്യുവല്‍ ഹിയറിങ്ങ് അതല്ലെങ്കില്‍ സ്പീച്ച് എന്നിവയെ ആശ്രയിക്കേണ്ടതാണ്.
- സീറ്റുകളുടെ എണ്ണം- 30
ട്യൂഷന് ഫീ
- ഓരോ സെമസ്റ്റിനും 5000/- രൂപയാണ് റ്റിയൂഷന് ഫീസ്
- കോഷന്‍ ഡെപ്പോസിറ്റ് 2000/- രൂപ (പ്രവേശനസമയത്ത് അടയ്ക്കേണ്ടത്. കോഴ്സ് പൂര്‍ത്തിയാക്കിപ്പോകുമ്പോള്‍ മടക്കിനല്‍കുന്നതാണ്.)