നിഷ്, സാമൂഹ്യ ക്ഷേമ വകുപ്പുമായി ചേര്‍ന്ന നടത്തുന്ന നിഡാസ് (നിഷ് ഓണ്‍ലൈന്‍ ഇന്‍ററാക്ടിവ് ഡിസബിലിറ്റി അവെയര്‍നെസ്സ് സെമിനാര്‍) എന്ന പ്രൊജക്ടിന്‍റെ ഭാഗമായി “സ്പൈനല്‍ ഡിസ്രാഫിസമുള്ള കുട്ടികളുടെ പുനരധിവാസം” എന്ന വിഷയത്തെക്കുറിച്ച്, ഡോ. നിത. ജെ, അസിസ്റ്റന്‍റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷന്‍, ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് & ടെക്നോളജി, തിരുവനന്തപുരം, 2018 ജുലൈ 21ന്, ശനിയാഴ്ഡ, രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.55 വരെ സംസാരിച്ചു.
നട്ടെല്ലില്‍ നിന്നും സുഷുമ്ന നാഡി പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയാണ് സ്പൈനല്‍ ഡിസ്രാഫിസം. ഇത് ഭ്രൂണ വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളിലുണ്ടാകുന്നതാണ്. തലയോട്ടിയ്ക്ക് വലിപ്പം കൂടുന്നതും, പക്ഷാഘാതവും ഇതിന്‍റെ പ്രത്യാഘാതങ്ങളാണ്. ഇതിന്‍റെ കാരണങ്ങള്‍, പരിപാലനം, പുനരധിവാസം എന്നിവയെ കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കുന്നതായിരുന്നു ഈ വെബിനാര്‍.
ആഗസ്റ്റ് മാസം 18-ാം തീയ്യതിനടക്കാനിരിക്കുന്ന 34-ാമതി നിഡാസില്‍ പഠന വൈകല്യമുള്ള കുട്ടികളുടെ പരിപാലനം എന്ന വിഷയത്തെ കുറിച്ച് ഗവണ്മെന്‍റ് ഹെല്‍ത്ത് സര്‍വീസിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. സതീഷ് നായര്‍ സംസാരിക്കുന്നതാണെന്ന അറിയിപ്പോടെ സെമിനാര്‍ അവസാനിച്ചു.