ഡെയ്സി സെബാസ്റ്റ്യന്‍, MA, M.Ed. (HI), DTY (HI), PG Cert. AVT കോര്‍ഡിനേറ്റര്‍, അക്കാദമിക് ആന്റ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം
|
daisy@nish.ac.in 0471 2944602/672 |
 1997-ല്‍ നിഷ്ന്റെ തുടക്കം മുതല്‍ മിസ് ഡെയ്സി സെബാസ്റ്റ്യന്‍ ഇന്‍സ്റ്റിറ്യുട്ടിന്റെ സേവനത്തിലുണ്ട്. ബധിരരും ശ്രവണ വൈകല്യമുള്ളവരുമായ കൊച്ചു കുട്ടികള്‍ക്കു ഉത്തമമായ പരിശീലനങ്ങള്‍ നല്‍കികൊണ്ട് പ്രീസ്കൂളും പേരന്റ് ഗൈഡന്‍സ് സെന്ററും സ്ഥാപിക്കുന്നതില്‍ ഡെയ്സി പ്രധാന പങ്കുവഹിച്ചു. ASLP, ഡിഗ്രി (എച്.ഐ), DECSE, ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം തുടങ്ങി വിവിധ അക്കാദമിക് പ്രോഗ്രാമുകളുടെ കോഡിനേറ്ററാണ് ഇപ്പോള്‍.
|
സോജ ഒലിവര്‍, MA(PM & IR) അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍
|
sojaol@nish.ac.in 0471 2944640 |
 മിസ് സോജ ഒലിവറിനു അഡ്മിനിസ്ട്രേഷനിലും റിസോഴ്സ് മാനേജ്മെന്റിലും ആറുവര്‍ഷത്തിലേറെ പരിചയമുണ്ട്. 2007-ല്‍ ആണ് സോജ സേവനമാരംഭിക്കുന്നത്. അഞ്ചു വര്‍ഷത്തിലേറെ കാലം ടെക്നോപാര്‍ക്കിലെ ഒരു ഐ.ടി കമ്പനിയില്‍ മാനേജര്‍(എച്ച്.ആര്‍ ആന്റ് അഡ്മിനിസ്ട്രേഷന്‍ ) ആയി ജോലി നോക്കി. ലയോള കോളേജില്‍ നിന്ന് പേഴ്സണല്‍ മാനേജ്‍മെന്റ് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സില്‍ MA ബിരുദം നേടി. 2007-ല്‍ കേരള യൂണിവേഴ്സിറ്റിയുടെ MA( PM & IR ) റാങ്ക് ജേതാവായിരുന്നു. അത്യുത്സാഹിയും ശുഭാപ്തിവിശ്വാസമുള്ളയാളും അര്‍പ്പണ ബോധമുള്ള പ്രൊഫഷനലുമായ മിസ് സോജയ്ക്ക് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിലും കര്‍ത്തവ്യങ്ങള്‍ കൃത്യസമയത്തു പൂര്‍ത്തിയാക്കുന്നതിലും പ്രതേക പാടവമുണ്ട്
|
ഗോപകുമാര്‍ ജി. ഹെഡ്, ഫൈനാന്‍സ് & അക്കൗണ്ട്സ്
|
gopaku@nish.ac.in 0471 2944637 |
 മി.ഗോപകുമാര്‍ 2015 ഒക്ടോബറില്‍ നിഷ്-ല്‍ ഫൈനാന്‍സ് & അക്കൗണ്ട്സ് വിഭാഗം തലവനായി ചേര്‍ന്നു.ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് ഡിപ്പാര്‍ട്മെന്റില്‍ ഉത്തരവാദപ്പെട്ട വിവിധ തസ്തികകളില്‍ മികച്ച സേവനപാരമ്പര്യമുണ്ട്. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഫൈനാന്‍സ് & അക്കൗണ്ട്സ് വിഭാഗം തലവനായി ശ്ലാഘനീയമായ സേവനമനുഷ്‌ടിച്ചു. കോമേഴ്‌സ് ബിരുദധാരിയായ ഗോപകുമാര്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ നടത്തുന്ന SAS (കൊമേഴ്‌സ്യല്‍) പരീക്ഷ വിജയിക്കുകയും കേന്ദ്ര സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങളുടെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും യൂണിവേഴ്സിറ്റികളുടെയും ധനകാര്യ വിഭാഗത്തില്‍ ആഴത്തിലുള്ള പരിജ്ഞാനം നേടുകയും ചെയ്തു. ഉത്സാഹിയും സമര്‍പ്പിത ചേതസ്സുമായ ഗോപകുമാര്‍ ദേശീയവും അന്തര്‍ദേശീയവുമായ സേവന സംഘടനകളില്‍ ക്രിയാത്മകമായി പ്രവര്‍ത്തടിച്ചുവരുന്നു
|
ഷെറിന്‍ ജോയ്, B.Com, PGDHRM അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്
|
sherin@nish.ac.in 0471 2944629 |
 ഓഫീസ് മാനേജ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍, റെക്കോര്‍ഡ് കീപ്പിങ് എന്നിവയില്‍ അഞ്ചു വര്‍ഷക്കാലത്തിലേറെ വിപുലമായ പരിചയം സിദ്ധിച്ച മിസ് ഷെറിന്‍ ജോയ് അത്യുത്സാഹിയായ ഒരു പ്രൊഫഷനലാണ്. അതുല്യമായ സംഘടക പാടവവും ആശയവിനിമയ ശേഷിയും സ്ഥാപനത്തിന്റെ വിജയകരമായ നടത്തിപ്പിന് അവര്‍ നല്‍കിയ സംഭാവനകളാണ്.കോമേഴ്സില്‍ ബിരുദധാരിയായ ഷെറിന്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും സേവനത്തിനും ആത്മാര്‍പ്പണം ചെയ്തിരിക്കുന്ന ഷെറിന്‍ പ്രത്യുത്പന്നമതിയും ഉത്സാഹിയുമാണ്.
|
ബിനി മഹേഷ് , MBA അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്
|
binima@nish.ac.in 0471 2944641 |
 അഡ്മിനിസ്ട്രേറ്ററും ക്വാളിറ്റി മാനേജരും എന്ന നിലയില്‍ അഞ്ചുവര്‍ഷത്തിലേറെ പരിചയം സിദ്ധിച്ച നിപുണയായ അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണലാണ് മിസ് ബിനി മഹേഷ്. (ISO 9001-2008 ന്റെ ഇന്റെണല്‍ ക്വാളിറ്റി ഓഡിറ്ററാണ്). എട്ടു വര്‍ഷത്തിലധികം നീണ്ട സേവനകാലത്തില്‍ മൂന്ന് വര്‍ഷത്തെ വിദേശ സേവനവും ഉള്‍പ്പെടുന്നു. ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ MBA ബിരുദധാരിയായ ബിനി ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ISO 15189-2012 പ്രകാരം ഇന്റെണല്‍ ഓഡിറ്റ് ആന്റ് ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തില്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. ബഹുമുഖ ഉത്തരവാദിത്വങ്ങള്‍ ഒരേ സമയം ഏറ്റെടുത്തു വിജയകരമായി പൂര്‍ത്തിയാക്കാമെന്നും തെളിയിച്ച ബിനി സേവനം ആത്മാര്‍പ്പണമായി കണക്കാക്കുന്നു.
|