Menu

ശസ്‌ത്രക്രിയകൊണ്ടോ ഔഷധങ്ങള്‍ കൊണ്ടോ നേരെയാക്കാനാവാത്ത ശ്രവണവൈകല്യമുള്ളവരെ ശ്രവണസഹായികള്‍ കൊണ്ട്‌ പുനരധിവസിപ്പിക്കാനാകും. ശ്രവണവൈകല്യമുള്ള ആളിനു കേള്‍ക്കാവുന്ന തലത്തിലേക്ക്‌ ശബ്‌ദ്ദത്തിന്റെ സിഗ്നലുകളെ ഉയര്‍ത്തുന്ന ഉപകരണമാണ്‌. ശ്രവണ സഹായി (Hearing Aid). കേള്‍വിശക്തി വീണ്ടെടുക്കാന്‍ ശ്രവണസഹായിക്കാവില്ല. എന്നാല്‍ അവ ശബ്‌ദത്തിന്റെ സിഗ്നലുകളെ ഉയര്‍ത്തിക്കൊടുക്കുന്നതിനാല്‍ അവ ഉപയോഗിക്കുന്നവര്‍ക്ക്‌ ശബ്‌ദം കേള്‍ക്കാനാകുന്നു. ആദ്യകാലത്തു ശ്രവണസഹായികള്‍ അനലോഗ്‌ രീതിയിലുള്ളതായിരുന്നു. സാങ്കേതിക വിദ്യപുരോഗമിച്ചതോടെ ഇന്നത്തെ ശ്രവണസഹായികള്‍ എല്ലാം തന്നെ ഡിജിറ്റല്‍ രീതിയിലായിട്ടുണ്ട്‌. 

നിഷ്‌-ല്‍ എത്തുന്ന രോഗിയുടെ കേള്‍വിത്തകാരാര്‍ തിട്ടപ്പെടുത്തുകയും മരുന്നുകൊണ്ടോ ശസ്‌ത്രക്രിയകൊണ്ടോ ഭേദമാക്കാനാവില്ലെന്നു സ്ഥിരീകരിക്കുകയും ചെയ്‌താല്‍ അയാളെ ശ്രവണ സഹായി പരീക്ഷിച്ച്‌ ഘടിപ്പിക്കുന്നതിനു നിയോഗിക്കുന്നു. വ്യത്യസ്‌ത രീതികളിലുള്ള ശ്രവണ സഹായികള്‍ ഇന്നു ലഭ്യമാണ്‌. ചെവിക്കു പിന്നില്‍ ഘടിപ്പിക്കുന്നവ (Standard BTE, Mini BTE, Opern Filt BTE) റിസീവര്‍ ചെവിക്കുള്ളിലോ, ചെവിയിലേക്കുള്ള കനാലിലേ ഉറപ്പിക്കുന്നവ, പൂര്‍ണ്ണമായും കനാലിലുറപ്പിക്കുന്നവ, പോക്കറ്റിലിടാവുന്നവ എന്നിങ്ങനെ ലോകോത്തര നിലവാരമുള്ള ശ്രവണസഹായി നിര്‍മ്മാതാക്കളുടെ ഡിജിറ്റല്‍ ശ്രവണ സഹായികള്‍ കുറഞ്ഞ നിരക്കില്‍ നിഷ്‌-ല്‍ ലഭ്യമാണ്‌.

വ്യക്തിയുടെ താല്‍പര്യവും പ്രയോജനവും കണക്കാക്കിയാണ്‌ ശ്രവണസഹായി തിരഞ്ഞെടുക്കുന്നതും ഘടിപ്പിക്കുന്നതും. ശ്രവണസഹായിയുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തന്നതിന്‌ ഫ്രീ ഫീല്‍ഡ്‌ എയ്‌ഡഡ്‌ ത്രെഷോല്‍ഡ്‌സ്‌, സ്‌പീച്ച്‌ മെഷോഴ്‌സ്‌ എന്നിവ ഉപയോഗിക്കുന്നു. ഇതിനുപുറമെ നിഷ്‌-ല്‍ ശ്രവണ സഹായിയുടെ പ്രവര്‍ത്തനെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തന്നതിന്‌ ഹിയറിങ്ങ്‌ എയ്‌ഡ്‌ അനലൈസര്‍, റീയല്‍ ഇയര്‍ മെഷര്‍മെന്റ്‌ സിസ്റ്റം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌

ശ്രവണസഹായി വാങ്ങിക്കഴിഞ്ഞാല്‍ അതിസൂക്ഷ്‌മമായി പരിപാലിക്കുന്നതിനാവശ്യമായ പരിശീലനവും കൗണ്‍സിലിങ്ങും ഉപയോക്താവിന്‌ നിഷ്‌ നല്‍കുന്നതാണ്‌. പ്രോഗ്രാം ചെയ്യേണ്ട ശ്രവണസഹായികള്‍ പുനര്‍പ്രോഗ്രാംചെയ്യുക, ശ്രവണസഹായികള്‍ സര്‍വ്വീസ്‌ ചെയ്യുക തുടങ്ങിയ വില്‌പനാനന്തര സേവനങ്ങളും ഉപയോക്താക്കള്‍ക്ക്‌ നിഷി-ല്‍ ലഭിക്കുന്നു.

അന്വേഷണങ്ങള്‍ക്കു ബന്ധപ്പെടുക

ഫാക്കള്‍ട്ടിയുടെ പേര്‌പ്രൊഫഷനല്‍വിദ്യാഭ്യാസയോഗ്യതബന്ധപ്പെടാനുള്ള വിലാസം
മിസ്‌.പ്രവീണ ഡേവിസ്‌ MASLP ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്‌ ASLP നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌ (നിഷ്‌) നിഷ്‌ റോഡ്‌, ശ്രീകാര്യം.പി.ഒ, തിരുവനന്തപുരം 695017, ഫോണ്‍: +91 471 2944680 This email address is being protected from spambots. You need JavaScript enabled to view it.
മിസ്‌. ശ്രീഭ ശ്രീധര്‍
MASLP ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്‌ ASLP നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌ (നിഷ്‌) നിഷ്‌ റോഡ്‌, ശ്രീകാര്യം.പി.ഒ, തിരുവനന്തപുരം 695017, ഫോണ്‍:+91 471 2944651 This email address is being protected from spambots. You need JavaScript enabled to view it.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India