1 . ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (BASLP)
പ്ലസ് ടു (സയൻസ് ഗ്രൂപ്പ്) പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. NEET പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്സ്-ന്റെ അപേക്ഷാഫോറവും പ്രോസ്‌പെക്‌ടസും 04.07.2017 മുതൽ admissions.nish.ac.in സൈറ്റിൽ നിന്നും ഡൗൺലോഡു ചെയ്യാവുന്നതാണ്. കൂടാതെ , www.nish.ac.in സൈറ്റിൽ admissions 2017 - നു താഴെ ഇതിനുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്. (http://admissions.nish.ac.in) അപേക്ഷകൾ 08.07.2017-നോ അതിനു മുൻപോ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയുടെ പ്രിൻറ് ഔട്ടും ബാങ്ക് ചെല്ലാൻ കോപ്പിയും 10.07.2017-നോ അതിനുമുൻപോ നിഷ്-ൽ ലഭിച്ചിരിക്കണം. 17.7.2017-ൽ ഇന്റർവ്യൂ നടത്തുന്നതും 19.07.2017 - ൽ ക്ലാസ്സ് ആരംഭിക്കുന്നതുമാണ്.
2 . ഏർലി ചൈൽഡ്ഹുഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ(HI ) ( DECSE(HI))
അപേക്ഷകൾ ഓൺലൈനായി 13.07.2017 വരെ സ്വീകരിക്കുന്നതായിരിക്കും. പ്രവേശനത്തിന് ബിരുദധാരികൾക്ക് മുൻഗണന നൽകുന്നതാണ്. അപേക്ഷയുടെ പ്രിന്റൗട്ടും ബാങ്ക് ചെല്ലാൻ കോപ്പിയും 13.07.2017- നോ അതിനു മുൻപോ നിഷ് -ൽ ലഭിച്ചിരിക്കണം . 15.07.2017 ൽ ഇന്റർവ്യൂ നടത്തുന്നതും 17.07.2017 ൽ ക്ലാസ്സ് ആരംഭിക്കുന്നതുമാണ്.
അഡ്മിഷൻ ഹെൽപ് ഡെസ്ക് : മി .ജിസ് മോൻ മാത്യു
ഫോൺ : 0471-3066635