നിഷ്, സാമൂഹ്യ നീതി വകുപ്പുമായി ചേർന്ന് നടത്തുന്ന നിഡാസ് (നിഷ് ഓൺലൈൻ ഇന്ററാക്റ്റീവ് ഡിസബിലിറ്റി അവയർനെസ്സ് സെമിനാർ ) എന്ന പ്രൊജക്ടിൻറെ ഭാഗമായി “ആശയവിനിമയം: സംസാരമല്ലാതെ മറ്റു മാർഗ്ഗങ്ങൾ” എന്ന വിഷയത്തെക്കുറിച്ച്, മിസ്. സംഗീത ജി. എസ്. സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി വിഭാഗം, നിഷ്, തിരുവനന്തപുരം, 2018 ജൂൺ 23, ശനിയാഴ്ച്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.50 വരെ സംസാരിച്ചു.
എല്ലാ ജില്ലകളിലെയും ഡി.സി.പി.യു. ഓഫീസുകളിലും വെബിനാർ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു.
പലവിധമായ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് അവരുടെ ആശയവിനിമയത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഇത്തരം സന്ദർഭങ്ങളിൽ സംസാര രീതിക്ക് പുറമെ ഫലപ്രദമായ രീതിയിൽ ആശയവിനിമയം നടത്താൻ കഴിയുന്ന മറ്റു മാർഗങ്ങളെ കുറിച്ചാണ് ഈ സെഷനിൽ ചർച്ച ചെയ്തത്.
കൂടുതൽ വിവരങ്ങൾക്ക്: 0471-3066675 അല്ലെങ്കിൽ http://nidas.nish.ac.in/ എന്ന ലിങ്ക് സന്ദർശിക്കുക.