തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) "ക്ലബ് ഫൂട്ട് വൈകല്യവും അതിന്‍റെ ചികിത്സയും" എന്ന വിഷയത്തിൽ ഓൺലൈൻ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു . സാമൂഹികനീതി ഡയറക്ടറേറ്റിന്‍റെ സഹകരണത്തോടെ ഏപ്രിൽ 21- നു ശനിയാഴ്ച 10.30 മുതൽ ഒരു മണി വരെ നിഷ് കാമ്പസിൽ നടന്ന സെമിനാറിനു ഡോ. സന്തോഷ് ജോർജജ് ജി, ഡയറക്ടർ, ക്യുവര്‍ ഇന്‍റെർനാഷണൽ ഇന്ത്യ, റീജിയണൽ ഡയറക്ടർ ഏഷ്യ, ക്യുവര്‍ ക്ലബ്ബ് ഫൂട്ട് നേതൃത്വം നൽകി.
തത്സമയ വെബ് കോൺഫറൻസിങ്ങിലൂടെ സാമൂഹികനീതി വകുപ്പിന്‍റെ കീഴിലുള്ള എല്ലാ ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിലും സെമിനാർ ലഭ്യമായിരുന്നു. സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനിലൂടെ സംശയനിവാരണത്തിനുള്ള അവസരമുണ്ടായിരുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.