തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) "അപസ്മാരമുള്ള കുട്ടികളിലെ സംസാര ഭാഷാ വൈകല്യം" എന്ന വിഷയത്തിൽ ഓൺലൈൻ ബോധവൽകരണ സെമിനാർ സംഘടിപ്പിക്കുന്നു.സാമൂഹികനീതി ഡയറക്ടറേറ്റിന്‍റെ സഹകരണത്തോടെ ജൂലൈ 15 ശനിയാഴ്ച 10.30 മുതൽ ഒരു മാണി വരെ നിഷ് കാമ്പസിൽ നടക്കുന്ന സെമിനാറിനു മിസ്. മഞ്ചു മോഹൻ, സ്പീച്ച് തെറാപ്പിസ്റ്റ് , ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക് നോളജി, തിരുവനന്തപുരം നേതൃത്വം നൽകും.
തത്സമയ വെബ് കോൺഫറൻസിങ്ങിലൂടെ സാമൂഹികനീതി വകുപ്പിന്‍റെ കീഴിലുള്ള എല്ലാ ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിലും സെമിനാർ ലഭ്യമാകും.സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരമുണ്ട്.
ജില്ലാ ഓഫീസുകളിലൂടെ സെമിനാറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ സാമൂഹികനീതി വകുപ്പിലെ അതത് ജില്ലാ ശിശുസംരക്ഷണ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്.നമ്പറുകൾ : തിരുവനന്തപുരം(0471 2345121,8281128237 ) കൊല്ലം (04742791597, 9446028868), പത്തനംതിട്ട (04682319998, 9747833366), ആലപ്പുഴ (04772241644, 9447140786) , കോട്ടയം (04812580548, 9447506971), ഇടുക്കി (0486 2200108, 9496456464), എറണാകുളം (04842609177, 9446731299), തൃശൂർ (04872364445, 9447382095), പാലക്കാട് (04912531098, 9446689508), മലപ്പുറം (04832978888, 9447243009), കോഴിക്കോട് (04952378920, 9496438920), വയനാട് (04936246098, 9446162901), കണ്ണൂർ (04902326199, 8289889926), കാസർഗോഡ് (04994256990, 9447580121).
തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് 0471- 3066658 എന്ന നമ്പറിൽ നിഷിൽ നേരിട്ട് വിളിച്ചു രജിസ്റ്റർ ചെയ്യാം..ഹൈസ്പീഡ് ഇന്‍റർനെറ്റ് കണക്റ്റിവിറ്റി,വെബ്ക്യാമറ, മൈക്രോഫോൺ എന്നീ സൗകര്യങ്ങളോടെ കമ്പ്യൂട്ടറുപയോഗിച്ച് രണ്ടുമണിക്കൂർ നീളുന്ന സെമിനാറിൽ പങ്കെടുക്കാം.