നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH), ആക്കുളം, തിരുവനന്തപുരം, നിഷിലെ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഹോസ്റ്റൽ താമസസൗകര്യവും അനുബന്ധ സേവനങ്ങളും ലഭ്യമാക്കുന്നതിനായി നിഷിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന താൽപര്യവും യോഗ്യതയുമുള്ള ഹോസ്റ്റൽ ഉടമകളിൽ നിന്നും സേവനദാതാക്കളിൽ നിന്നും താൽപര്യപത്രങ്ങൾ (Expression of Interest – EoI) ക്ഷണിക്കുന്നു.
താൽപര്യമുള്ള ഹോസ്റ്റൽ ഉടമകൾ/സേവനദാതാക്കൾ ലഭ്യമായ താമസസൗകര്യങ്ങൾ, മുറികളുടെ എണ്ണം, താമസശേഷി, ഭക്ഷണ-കാറ്ററിംഗ് സൗകര്യങ്ങൾ, കുടിവെള്ളം, ശുചിത്വം, സുരക്ഷാ സംവിധാനങ്ങൾ, ഗതാഗത സൗകര്യം, അടിയന്തര വൈദ്യസഹായം, പ്രതിമാസ താമസച്ചെലവ്, ഭക്ഷണച്ചെലവ്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രൊപ്പോസലുകൾ സമർപ്പിക്കേണ്ടതാണ്.
| വിവരങ്ങൾ | വിശദാംശങ്ങൾ |
|---|---|
| EoI പ്രസിദ്ധീകരിച്ച തീയതി | 07.11.2026 |
| താൽപര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി | 13.11.2026 |
| സമർപ്പിക്കേണ്ട സമയം | ഉച്ചയ്ക്ക് 12.00 മണി |
| സ്ഥലം | NISH, ആക്കുളം, തിരുവനന്തപുരം |
താൽപര്യമുള്ളവർ ആവശ്യമായ അനുബന്ധ രേഖകൾ സഹിതമുള്ള പ്രൊപ്പോസലുകൾ സീൽ ചെയ്ത കവറിൽ താഴെപ്പറയുന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്:
കവറിന് പുറത്ത് താഴെപ്പറയുന്ന വിധം രേഖപ്പെടുത്തേണ്ടതാണ്:
"നിഷിലെ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കുന്നതിനുള്ള താൽപര്യപത്രം"
അന്തിമ തിരഞ്ഞെടുപ്പിന് മുമ്പ് ഹോസ്റ്റൽ പരിസരം നേരിട്ട് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുന്നതിനുള്ള അധികാരം NISH-ൽ നിക്ഷിപ്തമാണ്. താൽപര്യപത്രം സമർപ്പിക്കുന്നതുകൊണ്ട് മാത്രം തിരഞ്ഞെടുപ്പിനോ കരാർ ലഭിക്കുന്നതിനോ അവകാശം ഉണ്ടായിരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0471-2944640 / 642.
എക്സിക്യൂട്ടീവ് ഡയറക്ടർ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH)
