കേരള സർക്കാർ, സാമൂഹ്യനീതി വകുപ്പ് | വിജ്ഞാപനം നം. SJD/1902/2026-PC3, തീയതി 06-10-2026
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2026-നുള്ള നാമനിർദേശങ്ങൾ ക്ഷണിക്കുന്നു. ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും ചേർന്നതാണ് അവാർഡ്. സ.ഉ.(സാധാ) നം. 216/2026/സാ.നീ.വ തീയതി 08-09-2026 സർക്കാർ ഉത്തരവ് പ്രകാരം 16 വിഭാഗങ്ങളിലായി 30 അവാർഡുകൾ നൽകും.
ടെൻഡർ വിജ്ഞാപനം (NIT) | നം: A3/53/2025/NISH | തീയതി: 01-10-2026
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH), ആക്കുളം, ക്യാമ്പസിലെ വിവിധ കെട്ടിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എയർ കണ്ടീഷനിംഗ് സിസ്റ്റങ്ങളുടെ ഒരു വർഷത്തേക്കുള്ള നോൺ-കോംപ്രഹൻസീവ് വാർഷിക അറ്റകുറ്റപ്പണി കരാറിനായി (AMC) യോഗ്യതയും പരിചയസമ്പത്തുമുള്ള ഏജൻസികളിൽ നിന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഏറ്റവും കുറഞ്ഞതും അനുയോജ്യവുമായ നിരക്കുകൾ അടങ്ങിയ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.


